വിന്‍ഡോസ് ടാംഗോയ്ക്ക് പുതിയ പേര്



മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് ഫോണ്‍ ടാംഗോയ്ക്ക് പുതിയ പേര്. വിന്‍ഡോസ് ഫോണ്‍ 7.5 റിഫ്രഷ് എന്നാണിതറിയപ്പെടുക. ഇക്കഴിഞ്ഞ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് മൈക്രോസോഫ്റ്റ് ടാംഗോ ഒഎസിനെ പ്രദര്‍ശിപ്പിച്ചത്.

വില കുറഞ്ഞ വിന്‍ഡോസ് അധിഷ്ഠിത ഫോണുകള്‍ അവതരിപ്പിക്കുകയാണ് ഈ ഓപറേറ്റിംഗ് സിസ്റ്റം പരിചയപ്പെടുത്തി മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നത്. വിന്‍ഡോസ് ഫോണ്‍ ടാംഗോയുടെ മുന്‍ഗാമിയാണ് ഇപ്പോള്‍ ലൂമിയ ഹാന്‍ഡ്‌സെറ്റുകളില്‍ ഉള്‍പ്പെടുന്ന വിന്‍ഡോസ് ഫോണ്‍ മാംഗോ. വിന്‍ഡോസ് ഫോണ്‍ 7.5 എന്നാണ് ഇതിന്റെ ഔദ്യോഗിക പേര്.

Advertisement

വിന്‍ഡോസ് ഫോണ്‍ റിഫ്രഷ് ഔദ്യോഗികമായി എന്ന് അവതരിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. പക്ഷെ മൈക്രോസോഫ്റ്റ് ചൈന

Advertisement

ഡബ്ല്യുപി 7.5 റിഫ്രഷ് അവതരണത്തിനായി മാധ്യമങ്ങളെ ക്ഷണിച്ചുതുടങ്ങിയതായാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 21നാണ് പരിപാടി. ഏപ്രില്‍ ആദ്യവാരത്തില്‍ തന്നെ ഇന്ത്യയിലും റിഫ്രഷ് എത്തുമെന്നാണ് അറിയുന്നത്.

Best Mobiles in India

Advertisement