ഉപയോക്താക്കളുടെ ലളിതമായ പാസ് വേഡുകള്‍ കണ്ടെത്തി വമ്പന്‍ തട്ടിപ്പ്; 379 കോടി തട്ടി


ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കായി ലളിതമായ പാസ് വേഡുകള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങളെ തേടി പതിയിരിക്കുന്നത് വന്‍ തട്ടിപ്പാണ്. ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ക്ക് ലളിതമായ പാസ് വേഡുകള്‍ ഉപയോഗിച്ചവരുടെ അക്കൗണ്ടുകളില്‍ നിന്നും കോടികളാണ് ഇതിനോടകം തട്ടിപ്പുകാര്‍ തട്ടിയെടുത്തത്.

ഉപയോഗിക്കുന്നത്.

തട്ടിപ്പിലൂടെ നിരവധിപേരെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു ക്രിപ്‌റ്റോ കള്ളനെ ഈയിടെ പിടികൂടുകയുണ്ടായി. ഇയാളില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ചു പണമിടപാടു നടത്തുന്നവരില്‍ നല്ലൊരു വിഭാഗം ലളിതമായ പാസ് വേഡുകളാണ് ഉപയോഗിക്കുന്നത്.

കോടികള്‍ തട്ടുകയും ചെയ്തു.

ഇത്തരത്തില്‍ ലളിതമായ പാസ് വേഡുകള്‍ ഉപയോഗിക്കുന്നവരെ കണ്ടെത്തി അവര്‍ ഉപയോഗിക്കാനിടയുള്ള പാസ് വേഡ് ഊഹിച്ചു കണ്ടെത്തിയാണ് തട്ടിപ്പു നടത്തിയത്. ഇതില്‍ പലതിലും ഈ ക്രിപ്‌റ്റോ കള്ളന്‍ വിജയിക്കുകയും കോടികള്‍ തട്ടുകയും ചെയ്തു.

മറ്റൊരു സത്യം.

ആദ്യമൊന്നു കേള്‍ക്കുമ്പോള്‍ അമ്പരന്നേക്കാം. ഇത്തരം സംഭവങ്ങള്‍ നടക്കാനിടയുണ്ടോ എന്നുപോലും നാമെല്ലാം ചിന്തിക്കുകയും ചെയ്യും. എന്നാല്‍ സംഭവം സത്യമാണ്. ഇത്തരം തട്ടിപ്പുകാര്‍ക്ക് യാതൊരുവിധ റിസ്‌ക്കും എടുക്കേണ്ടിവരുന്നില്ല എന്നതാണ് മറ്റൊരു സത്യം.

ഉപയോഗിച്ചാല്‍ മതിയാകും

ഹാക്ക്

സ്വന്തമാക്കിയത്.

ഇത്തരത്തില്‍ തട്ടിപ്പിലൂടെ സ്വന്തമാക്കുന്ന ക്രിപ്‌റ്റോ കറന്‍സിയെ യു.എസ് ഡോളറാക്കിയാണ് തട്ടിപ്പുകാര്‍ മാറ്റുന്നത്. ജനുവരി 13 2018ലെ കണക്കുപ്രകാരം 379 കോടി രൂപയാണ് ഇത്തരം തട്ടിപ്പുസംഘം ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പിലൂടെ സ്വന്തമാക്കിയത്.

ഇന്ന് തട്ടിപ്പു സംഘത്തിലുള്ളത്.

സുരക്ഷിതമായ പാസ് വേഡുകള്‍ ഉപയോഗക്കുക, പാസ് വേഡുകള്‍ നിരന്തരം മാറ്റുക എന്നിവയാണ് തട്ടിപ്പില്‍ നിന്നും രക്ഷനേടാനുള്ള പോംവഴിയെന്ന് ആഗോള സുരക്ഷാ ഏജന്‍സികള്‍ പറയുന്നു. ക്രിപ്‌റ്റോ കറന്‍സി ഹാക്ക് ചെയ്യാന്‍ മാത്രം ആയിരക്കണക്കിനു പേരാണ് ഇന്ന് തട്ടിപ്പു സംഘത്തിലുള്ളത്.

Most Read Articles
Best Mobiles in India
Read More About: password news technology

Have a great day!
Read more...

English Summary

A Thief Stole Rs 379 Crore In Cryptocurrency Just By Guessing People's Weak Passwords