ആധാർ കാർഡിലെ മേൽവിലാസം ഓൺലൈനായി എങ്ങനെ മാറ്റം, അപ്ഡേറ്റ് ചെയ്യാം ?


ഓൺലൈനായി ആധാർ കാർഡിൽ മേൽവിലാസം, ആധാർ കാർഡ് അപ്ഡേറ്റ് എന്നിവ എങ്ങനെയാണ് മാറ്റം വരുത്തേണ്ടത് എന്നതിനെ പറ്റി അനവധിപേർ ചോദ്യങ്ങൾ ചോദിക്കാറുണ്ട്.

ആധാർ കാർഡിൽ നിങ്ങളുടെ മേൽവിലാസം മാറ്റി പുതുക്കിയെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് യൂണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) പ്രസിദ്ധീകരിച്ച വിവരങ്ങൾ അടങ്ങുന്ന പട്ടിക പിന്തുടർന്നാൽ ഇത് ലളിതമായി ചെയ്യാം.

ആധാർ കാർഡ്

എന്തുതന്നെയായാലും, ശരിയായ വിവരങ്ങൾ അടങ്ങുന്ന രേഖകൾ ഇല്ലാതെയോ അല്ലെങ്കിൽ മേൽവിലാസം ഉളവാക്കുന്ന തെളിവുകൾ ഇല്ലാതെ എങ്ങനെ ആധാർ പുതുക്കും എന്ന ആശങ്കയിലാണ് പലരും. നിങ്ങൾക്ക് അഡ്രെസ്സ് പ്രൂഫ് ഇല്ലെങ്കിലും ഒരു പ്രശ്നവും നേരിടേണ്ടതായി വരില്ല.

യു.ഐ.ഡി.എ.ഐ

യൂണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) യുടെ നിർദേശങ്ങളുടെ കീഴിൽ, നിങ്ങളുടെ കുടുംബാംഗങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരിൽ നിന്നുള്ള സമ്മതവും ആധികാരികതയുമുള്ള ആധാർ കാർഡ് വിലാസവും ഉപയോഗിച്ച് നിങ്ങൾക്ക് ആധാർ കാർഡ് പുതുക്കാവുന്നതാണ്.

ഓൺലൈൻ അപ്ഡേറ്റ്

അവരിൽ ഒരാൾ അവരുടെ വിലാസം തെളിയിക്കാൻ തയ്യാറാണെങ്കിൽ, നിങ്ങൾക്ക് ഓൺലൈൻ അപ്ഡേറ്റിനായി ഉപയോഗിക്കാൻ കഴിയുന്ന ഒരു അഡ്രസ് മൂല്യനിർണ്ണയ രേഖ യു.ഐ.ഡി.എ.ഐ അയയ്ക്കും.

വിലാസം മൂല്യനിർണ്ണയത്തിനുള്ള കത്ത് എങ്ങനെ അഭ്യർത്ഥിക്കാം ?

ഇതിനായി ഈ നാല് ലളിതമായ ഘട്ടങ്ങൾ നിങ്ങൾ പാലിക്കേണ്ടതുണ്ട് - റെസിഡന്റ് ഇനീഷ്യൽ റിക്വസ്റ്റ്, വിലാസം പരിശോധിക്കുന്നയാളുടെ അനുമതി, റസിഡന്റ് സബ്‌മിറ്റ് റിക്വസ്റ്, ഉപയോക്തൃ രഹസ്യ കോഡ് തുടങ്ങിയവ ഈ പ്രക്രിയ പൂർത്തിയാക്കുന്നതിനായി ആവശ്യമാണ്.

നാല് ലളിതമായ ഘട്ടങ്ങൾ

1. അപേക്ഷകൻ ആധാറുമായി ലോഗിൻ ചെയ്യേണ്ടതുണ്ട് - "https://ssup.uidai.gov.in/ssup/", ശേഷം ആധാർ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.

2. ഇതിന് ശേഷം അപേക്ഷകന് 'സർവീസ് റിക്വസ്റ് നമ്പർ' ലഭിക്കും.

3. 'സർവീസ് റിക്വസ്റ് നമ്പർ' ലഭിച്ചു കഴിഞ്ഞാൽ മേൽവിലാസം പരിശോധിക്കുന്നയാളുടെ മൊബൈൽ നമ്പറിലേക്ക് യു.ഐ.ഡി.എ.ഐ ഒരു ലിങ്ക് അയയ്ക്കും.

4. മേൽവിലാസം പരിശോധിക്കുന്നയാൾ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യണം, തുടർന്ന് ആധാർ ഉടമയുടെ സമ്മതത്തോടെ ആധാറുമായി ലോഗിൻ ചെയ്യുക.

5. അപേക്ഷകന് അയാളുടെ വിലാസത്തിൽ പരിശോധനയ്ക്ക് അനുമതിയുമായി ബന്ധപ്പെട്ട ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും.

അപ്ഡേറ്റ് റിക്വസ്റ്റ്

6. അപേക്ഷകൻ സർവീസ് റിക്വസ്റ് നമ്പറുമായി ലോഗിൻ ചെയ്യേണ്ടതാണ്, അപ്പോൾ നൽകിയ മേൽവിലാസം ശരിയാണോ, തെറ്റാനോ എന്ന് പരിശോധിക്കാം, തുടർന്ന് സമർപ്പിക്കാം.

7. അപേക്ഷ ശരിയായി സമർപ്പിച്ചു കഴിഞ്ഞാൽ, 30 ദിവസങ്ങൾക്കുള്ളിൽ ആധാർ വാലിഡേഷൻ ലെറ്റർ മേൽവിലാസത്തിൽ അയക്കുന്നു.

8. മേൽവിലാസം പുതുക്കുന്നതിനായി അപേക്ഷകൻ ലഭിച്ച രഹസ്യകോഡുമായി ലോഗിൻ ചെയ്യുക.

9. തുടർന്ന് പുതിയ മേൽവിലാസം നൽകി അന്തിമ അപേക്ഷ സമർപ്പിക്കുകയും വേണം.

10. ഭാവി ആവശ്യങ്ങൾക്കായി അപ്ഡേറ്റ് റിക്വസ്റ്റ് നമ്പർ (യുആർഎൻ) എഴുതി സൂക്ഷിക്കണം.

ആധാർ കാർഡിലെ ഫോട്ടോ എങ്ങനെ മാറ്റം ?

ആധാർ കാർഡിലെ ചിത്രം തൃപ്തികരമല്ല എന്നഭിപ്രായമുള്ള ധാരാളം ആളുകളുണ്ട് എന്തെന്നാൽ കൊടുത്ത ഫോട്ടോ മങ്ങിക്കുന്നതായിരിക്കും അല്ലെങ്കിൽ വ്യക്തത കുറവായിരിക്കും. ആധാർ കാർഡിലെ ഫോട്ടോ മാറ്റം വരുത്തുന്നതിനുള്ള മികച്ച നടപടികൾ നിങ്ങൾ അന്വേഷിക്കുവായിരിക്കും. ചിലർക്ക് ആധാർ ഐഡി പ്രൂഫായി ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണ് കാരണം ആധാറിൽ അവരുടെ ഫോട്ടോ വ്യക്തമല്ല, അത്തരമൊരു സാഹചര്യത്തിൽ അവർക്ക് ഒരു ദ്വിതീയ ഐ.ഡി പ്രൂഫ് ഉപയോഗിക്കണം.

ആധാർ കാർഡിലെ ഫോട്ടോ

ഇത് ശരിക്കും അസൗകര്യം ഉണ്ടാക്കാം, മാത്രമല്ല അവരുടെ ഫോട്ടോ മാറ്റാനുള്ള പ്രധാനമായ കാരണം. ഏതാനും മാസം മുമ്പ് ഈ വിഷയം ഉയർത്തിക്കാട്ടി ആധാർ കാർഡിലെ ഫോട്ടോ മാറ്റുവാനായി സർക്കാർ അനുവാദം നൽകിയിരുന്നു. ഇവിടെ ആധാർ കാർഡിന്റെ ഫോട്ടോ മാറ്റുന്നതിനുള്ള ചട്ടങ്ങളും മാർഗനിർദേശങ്ങളും നോക്കാം.

എനിക്ക് ആധാർ കാർഡിലെ ഫോട്ടോ മാറ്റുവാൻ സാധിക്കുമോ ?

ഇതിനുള്ള ഉത്തരം അതെ എന്നാണ്, നിങ്ങൾക്ക് ആധാർ കാർഡിലെ ഫോട്ടോ മാറ്റുവാൻ സാധിക്കുന്നതാണ്. എന്നാൽ ഒരു ഓൺലൈൻ മീഡിയം വഴി മാറ്റുവാൻ സാധ്യമല്ല. ഗവൺമെൻറ് സ്രോതസ്സിൽ ഇങ്ങനെ ഫോട്ടോ മാറ്റുന്നതിനുള്ള ഒരു വ്യവസ്ഥയും ഇല്ല, ആളുകൾ ഈ സംവിധാനം ദുരുപയോഗം ചെയ്തേക്കാം എന്ന ഭയത്തെ തുടർന്നാണ് ഈ വ്യവസ്ഥ കൊണ്ടുവരാത്തതിലുള്ള പ്രധാന കാരണം. ആയതിനാൽ, ആകെ ചെയ്യാനുള്ളത്, ആധാറിന്റെ എൻറോൾമെൻറ് കേന്ദ്രത്തെ സമീപിക്കുക അല്ലെങ്കിൽ യൂ.ഐ.എ.ഡി.ഐയ്ക്ക് പുതിയ ഫോട്ടോ അപ്ഡേറ്റ് ചെയ്യുന്നതിനായി അപേക്ഷിക്കുക.

ഫോട്ടോ അപ്ഡേറ്റ്

ഞാൻ എങ്ങനെയാണ് അതിനെക്കുറിച്ച് പഠിക്കുന്നത്? ആധാർ കാർഡിൽ നിങ്ങളുടെ ഫോട്ടോ മാറ്റാൻ രണ്ടു വഴികളുണ്ട്. ഇവ രണ്ടും ഓഫ്ലൈൻ വഴികളാണ്. ഓൺലൈൻ മീഡിയ വഴി ആധാർ കാർഡിലെ ഫോട്ടോ മാറ്റുന്നതിനുള്ള യാതൊരു വ്യവസ്ഥയും ഇല്ല.

ഓൺലൈൻ

ആദ്യത്തെ വഴി https://uidai.gov.in/images/UpdateRequestFormV2.pdf, എന്ന വെബ്‌സൈറ്റിൽ നിന്നും ഫോറം ഡൗൺലോഡ് ചെയ്തത്, അത് പൂരിപ്പിച്ച് യൂ.ഐ.എ.ഡി.ഐയ്ക്ക് പുതിയ ഫോട്ടോ അപ്ഡേറ്റ് ചെയ്യുന്നതിനായി അപേക്ഷിക്കുക.

ഫോറം ഡൗൺലോഡ്

രണ്ടാമത്തെ വഴി സമീപത്തെ ആധാർ എൻറോൾമെൻറ് സെൻറർ സന്ദർശിക്കുകയും ആധാർ കാർഡിലെ ഫോട്ടോ അപ്ഡേറ്റു ചെയ്യുകയും ചെയ്യുക. രണ്ട് ആഴ്ച്ച സമയമാണ് ഇതിനായി വേണ്ടിവരുന്നത്. അതിനുപുറമെ, ഫോട്ടോ മാറ്റുന്നതിനും കാർഡ് പുതുക്കി ലഭിക്കുന്നതിനുമായി 15 രൂപ ചാർജുണ്ട്. കൂടാതെ, ആധാർ കാർഡിന് 5 വയസ്സിന് താഴെയുള്ള കുട്ടിയുടെ ഫോട്ടോ ഇല്ല. 15 അല്ലെങ്കിൽ 18 വയസ്സ് ആകുമ്പോൾ കുട്ടിയുടെ ഫോട്ടോ പുതുക്കേണ്ടതുണ്ട്.

Most Read Articles
Best Mobiles in India
Read More About: aadhaar update online news

Have a great day!
Read more...

English Summary

People frequently ask questions about how to change or update the address in Aadhaar card online. If you have changed the address and want to update it in Aadhaar card, you can easily do it by following the valid list of documents published by Unique Identification Authority of India (UIDAI).