ആഗസ്റ്റ് 1 മുതല്‍ മുഖം തിരിച്ചറിയല്‍ സംവിധാനം ആധാറില്‍ എത്തുന്നു


ആധാര്‍ ഉടമകളെ തിരിച്ചറിയാന്‍ ഇനി മുഖവും അടയാളമാക്കുമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. ജൂലൈ ഒന്നു മുതല്‍ ഇത് പ്രാഭല്യത്തില്‍ എത്തുമെന്നായിരുന്നു നേരത്തെ പദ്ധതി ഇട്ടിരുന്നത്.

Advertisement

എന്നാല്‍ ഈ സംവിധാനം എത്താന്‍ ആഗസ്റ്റ് ഒന്നു വരെ കാത്തിരിക്കേണ്ടി വരുമെന്ന് UIDAI ഇപ്പോള്‍ അറിയിച്ചിരിക്കുന്നു. മികച്ച രീതിയില്‍ ഈ ഒരു സവിശേഷത അവതരിപ്പിക്കാന്‍ കുറച്ചു കൂടി സമയം വേണ്ടി വരും എന്നതാണ് കാലതാമസത്തിനു കാരണം എന്നും അവര്‍ വ്യക്തമാക്കുന്നു.

Advertisement

ഫെയ്‌സ് റെകഗ്നിഷന്‍ എന്ന സാങ്കേതിക വിദ്യ പ്രാഭല്യത്തില്‍ വരുന്നതോടെ തിരിച്ചറിയല്‍ സംവിധാനത്തില്‍ യുഐഡിഎഐ പുതിയ നാഴികക്കല്ല് സൃഷ്ടിക്കും. നിലവില്‍ രേഖപ്പെടുത്തുന്ന ബയോമെട്രിക് അടയാളങ്ങളായ വിരലടയാളത്തിന്റേയോ കൃഷ്ണമണിയുടേയോ രേഖകള്‍ക്കൊപ്പമായിരിക്കും മുഖവും രേഖയായി സൂക്ഷിക്കുന്നത്. ആധാറിലൂടെ ഒരു വ്യക്തിയെ കൃത്യമായി തിരിച്ചറിയാന്‍ ഇതിലൂടെ സാധിക്കും.

യുഐഡിഎഐ പറയുന്നത് 'ഫ്യൂഷന്‍ മോഡില്‍' ആയിരിക്കും ആധാര്‍ ഉടമയുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നത് എന്ന്. അതായത് നിലവില്‍ രേഖപ്പെടുത്തുന്ന ബയോമെട്രിക് അടയാളങ്ങളായ വിരലടയാളത്തിന്റേയോ കൃഷ്ണമണിയുടേയോ രേഖകള്‍ക്കൊപ്പമായിരിക്കും മുഖവും രേഖയായി സൂക്ഷിക്കുന്നത്. ആധാറിലൂടെ വ്യക്തിയുടെ വിവരങ്ങള്‍ക്കൊപ്പം മുഖവും കൃത്യമായി അറിയാന്‍ സാധിക്കും. CIDR ആണ് ആധാര്‍ പ്രോജക്ടിലെ രേഖകള്‍ സൂക്ഷിക്കുന്ന സര്‍ക്കാര്‍ ഏജന്‍സി.

Advertisement

സേവനങ്ങള്‍, ആനുകൂല്യം, സബ്‌സിഡികള്‍ എന്നിവ ലഭിക്കുന്നതിന് വാര്‍ദ്ധക്യം, കഠിനാധ്വാനം എന്നിവ കാരണം വിരലടയാളം ഉപയോഗിച്ച് ആധാര്‍ വേരിഫിക്കേഷന്‍ നടത്താന്‍ ബുദ്ധിമുട്ട് നേരിടുന്നവരെ പുതിയ സംവിധാനം സഹായിക്കുമെന്നും ഏജന്‍സി പ്രതീക്ഷിക്കുന്നു.

ഇതു വരെ 121.17 കോടി ആളുകളാണ് ആധാറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആധാര്‍ വിവരങ്ങളുടെ സ്വകാര്യത സംബന്ധിച്ച് വിവാദങ്ങള്‍ ഉണ്ടെങ്കിലും ആധാര്‍ പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ആഗസ്റ്റ് ഒന്നിനു ശേഷം എല്ലാ ഏജന്‍സികളിലും ഈ ഫേസ് റെകഗ്നിഷന്‍ സംവിധാനം ലഭ്യമാകും.

'അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍' ബുക്ക് ചെയ്യാന്‍ റെയില്‍വേയുടെ പുതിയ മൊബൈല്‍ ആപ്പ്!

Best Mobiles in India

Advertisement

English Summary

Aadhaar Face Recognition Rollout for Authentication Delayed, now coming on August 1