സിം കാര്‍ഡ് എടുക്കാന്‍ ഇനി ആധാര്‍ വേണ്ട


മൊബൈല്‍ സിം കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന വാര്‍ത്ത ജനങ്ങളെ ഏറെ ബുദ്ധിമുട്ടിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇനി ആധാര്‍ കാര്‍ഡ് ഇല്ലെങ്കിലും ആവശ്യക്കാര്‍ക്ക് സിംകാര്‍ഡ് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആധാര്‍ കാര്‍ഡിനു പകരം മറ്റു തിരിച്ചറിയല്‍ രേഖകളായ ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, വോട്ടേഴ്‌സ് ഐഡി കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും മതിയാകും.

Advertisement

ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ പല സ്ഥലങ്ങളിലും ജനങ്ങള്‍ക്ക് മൊബൈല്‍ സിം നിഷേധിക്കുകയുണ്ടായി. ഇതിനെ തുടര്‍ന്ന് പരാതികളും ഉയര്‍ന്നിരുന്നു. ഇതോടെയാണ് തീരുമാനത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ധാരണയിലെത്തിയത്. 2017 ജൂണിലാണ് മൊബൈല്‍ നമ്പര്‍ ആധാറുമായി ചേര്‍ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.

Advertisement

ഇതിനു മുന്‍പ് ടെലികോം മന്ത്രാലയത്തില്‍ നിന്നു ലഭിച്ച നിര്‍ദ്ദേശ പ്രകാരം ആധാര്‍ രേഖകള്‍ ഉപയോഗിച്ചാണ് മൊബൈല്‍ കമ്പനികള്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കിയിരുന്നത്. എന്നാല്‍ വിദേശത്ത് താമസിക്കുന്ന ഇന്ത്യാക്കാരേയും രാജ്യം സന്ദര്‍ശിക്കാന്‍ എത്തുന്ന വിദേശികളേയുമാണ് ഇത് ഏറെ ബാധിച്ചിരുന്നത്. സിംകാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് കമ്പനികള്‍ ഉപയോക്താക്കളെ അറിയിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ ഏറെയായി.

നോക്കിയ ഫീച്ചര്‍ ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍

Best Mobiles in India

Advertisement

English Summary

Aadhaar Is Not Mandatory For Mobile Sim's