ഇന്ത്യന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രിയം ആക്‌സഞ്ചറും വിപ്രോയും


ഇന്ത്യയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഏറെ താല്‍പര്യമുള്ള തൊഴില്‍ ദാദാക്കളില്‍ ആക്‌സഞ്ചറിന് ഒന്നാം സ്ഥാനം. ഇന്ത്യന്‍ ഐ.ടി. സ്ഥാപനങ്ങളായ വിപ്രോ, ഇന്‍ഫോസിസ് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. തൊഴില്‍ അന്വേഷകര്‍ക്കും തൊഴിലുടമകള്‍ക്കും വേണ്ടിയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ലിങ്ക്ഡ് ഇന്‍ പുറത്തു വിട്ട കണക്കാണിത്.

Advertisement

അതേസമയം ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ തൊഴില്‍ നേടാനാഗ്രഹിക്കുന്ന ഗൂഗിളില്‍ ഇന്ത്യന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അത്ര മതിപ്പില്ല. ലിങ്ക്ഡ് ഇന്‍ സൈറ്റിന്റെ പട്ടികയില്‍ 13-ാം സ്ഥാനത്താണ് ഗൂഗിളുള്ളത്.

Advertisement

തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ആക്‌സഞ്ചര്‍ ഒന്നാം സ്ഥാനത്തു വരുന്നതെന്ന് ലിങ്ക്ഡ്ഇന്‍ അധികൃതര്‍ പറഞ്ഞു. ഇന്ത്യയില്‍ കൂടുതല്‍ പേര്‍ക്കു താല്‍പര്യമുള്ള തൊഴില്‍ മേഘല സാങ്കേതികരംഗമാണ്. ടെലികോം, മീഡിയ, െപ്രാഫഷണല്‍ സര്‍വീസുകള്‍, എയറോ നോട്ടിക്കല്‍, ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് തുടങ്ങിയവയാണ് താല്‍പര്യമുള്ള മറ്റു മേഘലകള്‍.

ഇന്ത്യയിലെ ഉദ്യോഗാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന 20 കമ്പനികള്‍ ഏതെല്ലാമെന്ന് ചുവടെ.

#1

മള്‍ടി നാഷണല്‍ കമ്പനിയായ ആക്‌സഞ്ചറാണ് ഇന്ത്യന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥാപനം.

 

#2

ലിങ്കഡ്ഇന്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യന്‍ കമ്പനിയായ വിപ്രോയാണ്.

 

#3

മൂന്നാം സ്ഥാനം ഇന്‍ഫോസിസിന്.

 

#4

നാലാം സ്ഥാനത്ത് ഐ.ബി.എം.

 

#5

ലിങ്ക്ഡിന്റെ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് മള്‍ടി നാഷണല്‍ കമ്പനിയായ ഹ്യൂലറ്റ് പക്കാഡാണ്.

 

#6

ഒറാക്കിള്‍ ആറാം സ്ഥാനത്ത്.

 

#7

ഏഴാം സ്ഥാനത്ത് ഇന്ത്യന്‍ കമ്പനിയായ ടാറ്റ കണ്‍സള്‍ടന്‍സി സര്‍വീസ് ആണ്.

 

#8

യു.എസ്. ആസ്ഥാനമായ ആമസോണ്‍ ആണ് എട്ടാം സ്ഥാനത്ത്.

 

#9

തൊട്ടടുത്ത സ്ഥാനം മൈക്രോസോഫ്റ്റിന്.

 

#10

ടെലികോം സ്ഥാപനമായ എയര്‍ടെല്‍ ആണ് പത്താമത്.

 

#11

11-ാം സ്ഥാനത്ത് ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ ആണ്.

 

#12

ഡെല്‍ ആണ് 12-ാം സ്ഥാനത്ത്

 

#13

ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ താല്‍പര്യപ്പെട്ടുന്ന ഗൂഗിളിന് ഇന്ത്യയില്‍ 13-ാം സ്ഥാനം മാത്രമാണ്.

 

#14

എച്ച്.സി.എല്‍. ടെക്‌നോളജീസ്

 

#15

കോഗ്നിസെന്റ് ടെക്‌നോളജി സൊലൂഷന്‍സ്

 

#16

ഡെലോയിറ്റെ

സിസ്‌കോ

സിസ്‌കോ

#18

ജെന്‍പാക്റ്റ്

#19

അഡോബ്

#20

ജെനറല്‍ ഇലക്‌ട്രോണിക്‌സ്

Best Mobiles in India