അഫ്ഗാനിസ്താനില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഇന്റര്‍നെറ്റ് കഫേ



അഫ്ഗാനിസ്താന്‍ വനിതകളുടെ സംരക്ഷണത്തിനും സ്വാതന്ത്ര്യത്തിനുമായി ഒരു ചുവടുകൂടി മുന്നോട്ടുവെക്കുന്നു. വനിതകള്‍ക്കായി ഇന്റര്‍നെറ്റ് കഫേ എന്ന ആശയമാണ് രാജ്യത്ത് ആദ്യമായി നടപ്പില്‍ വന്നിരിക്കുന്നത്. വനിതകള്‍ക്ക് ഇന്റര്‍നെറ്റ് ലോകവുമായി ബന്ധപ്പെടാന്‍ ഈ കഫേയിലൂടെ സാധിക്കും. മാത്രമല്ല, വാക്കുകൊണ്ടോ നോക്കുകൊണ്ടോ പീഡനങ്ങളും നടക്കില്ല!

അന്താരാഷ്ട്ര വനിതാദിനത്തില്‍ ആരംഭിച്ച ഈ കഫേയില്‍ ധാരാളം സ്ത്രീകള്‍ ഇപ്പോള്‍ എത്തുന്നുണ്ടത്രെ. സെന്‍ട്രല്‍ കാബൂളിലാണ് കഫേ. യംഗ്‌വിമണ്‍4ചേഞ്ച് എന്ന അഫ്ഗാന്‍ വനിതാസംഘടനയാണ് ഈ ആശയം നടപ്പിലാക്കിയത്. വനിതകള്‍ക്ക് നിര്‍ഭയം സഞ്ചരിക്കാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുകയെന്ന് സംഘടന പറഞ്ഞു.

Advertisement

സഹര്‍ ഗുല്‍ എന്നാണ് ഈ കഫേയുടെ പേര്. കഴിഞ്ഞ വര്‍ഷം ഭര്‍തൃവീട്ടുകാരുടെ പീഡനത്തിനിരയായി മരിച്ച 15കാരിയായ സഹര്‍ ഗുലിന്റെ ഓര്‍മ്മയ്ക്കാണ് ഈ കഫേ. കഫേയ്ക്ക് വേണ്ടി ഒരു ബ്രിട്ടഷ് ചാരിറ്റി 15 യൂസ്ഡ് ലാപ്‌ടോപുകള്‍ നല്‍കി.

Advertisement

മറ്റ് കഫേകളില്‍ ഈടാക്കുന്ന തുകയേക്കാള്‍ കുറഞ്ഞ നിരക്കാണ് ഈ കഫേ ഉപയോക്താക്കളില്‍ നിന്ന് വാങ്ങുന്നത്. കഫേയുടെ നടത്തിപ്പിന് അത്യാവശ്യം വേണ്ട തുക രാജ്യത്തുനിന്നും വിദേശങ്ങളില്‍ നിന്നുമായി സംഘടനയ്ക്ക് ലഭിച്ചതായും ഭാരവാഹികള്‍ പറഞ്ഞു.

Best Mobiles in India

Advertisement