ഒരു മാസത്തിനകം ബാംഗ്ലൂരിലും 4ജി



30 ദിവസത്തിനകം ബാംഗ്ലൂരില്‍ 4ജി സേവനം അവതരിപ്പിക്കാന്‍ ഭാരതി എയര്‍ടെല്‍ പദ്ധതിയിടുന്നു. എയര്‍ടെല്ലിലെ ഒരു ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ ആദ്യത്തെ 4ജി നെറ്റ്‌വര്‍ക്ക് എയര്‍ടെല്‍ ഇന്ന് കൊല്‍ക്കത്തയില്‍ അവതരിപ്പിച്ചിരുന്നു.

2010ലാണ് ബ്രോഡ്ബാന്‍ഡ് വയര്‍ലസ് ആക്‌സസ് സ്‌പെക്ട്രം ലൈസന്‍സ് എയര്‍ടെല്ലിന് ലഭിച്ചത്. കൊല്‍ക്കത്ത, കര്‍ണ്ണാടക, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സ്‌പെക്ട്രം ലൈസന്‍സാണ് എയര്‍ടെല്‍ നേടിയിരുന്നത്. ബാംഗ്ലൂരിന് പുറമെ പൂനെ, ചണ്ഡീഗഢ് എന്നിവിടങ്ങളിലും 4ജി ടെക്‌നോളജി പരിചയപ്പെടുത്താനാണ് എയര്‍ടെല്ലിന്റെ അടുത്ത പദ്ധതി.

Advertisement

മഹാരാഷ്ട്രയില്‍ നോക്കിയ സീമന്‍സാകും എയര്‍ടെല്ലിന്റെ നെറ്റ്‌വര്‍ക്ക് പാര്‍ട്ണര്‍. എന്നാല്‍ ബാംഗ്ലൂര്‍, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ ഏത് കമ്പനിയുമായാകും എയര്‍ടെല്‍ സഹകരിക്കുകയെന്ന് വ്യക്തമല്ല. 3ജിയേക്കാള്‍ അഞ്ച് മടങ്ങ് ഡാറ്റാ വേഗത അവകാശപ്പെടുന്ന 4ജി ടെക്‌നോളജിയെ മറ്റെതെങ്കിലും മൊബൈല്‍ സേവനദാതാക്കള്‍ അടുത്തു തന്നെ ഇറക്കുമോയെന്നും അറിവായിട്ടില്ല.

Best Mobiles in India

Advertisement