വെര്‍ച്വല്‍ റിയാലിറ്റിയില്‍ അധിഷ്ഠിതമായി ഫേസ്ബുക്കിന്റെ പുത്തന്‍ ഡിസൈന്‍

ഫുള്‍ ബോഡി വെര്‍ച്വല്‍ റിയാലിറ്റി സിസ്റ്റം എന്ന ആശയമാണ് കമ്പനി മുന്നോട്ടുവെയ്ക്കുന്നത്. അതായത് ഉപയോക്താവിനെപ്പോലിരിക്കുന്ന അവതാറിനെ സൃഷ്ടിച്ച് ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിക്കും.


ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക് ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണ്. തങ്ങളുടെ ആപ്പും വെബ് പ്ലാറ്റ്‌ഫോമും റീഡിസൈനിംഗ് ചെയ്യുന്ന തിരക്കിലാണ് കമ്പനി.

Advertisement

കൂടുതല്‍ ഭംഗി നല്‍കുക സൂരക്ഷ വര്‍ദ്ധിപ്പിക്കുക എന്നിവയാണ് റീ-ഡിസൈനിംഗിന്റെ ലക്ഷ്യം.

Advertisement

വെര്‍ച്വല്‍ റീയാലിറ്റി

ഫേസ്ബുക്കിലേക്ക് ഉപയോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിവുള്ള ഒട്ടനവധി പൂത്തന്‍ ഫീച്ചറുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ കമ്പനി ശ്രദ്ധിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച നടന്ന ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെര്‍ച്വല്‍ റീയാലിറ്റി കൂടി ഉള്‍പ്പെടുത്താമെന്ന ആശയം കൂടി ഉയര്‍ന്നു വന്നതായി റിപ്പോര്‍ട്ടുണ്ട്.

ഓകുലസ് വെര്‍ച്വല്‍ റിയാലിറ്റി

ഒരുപക്ഷേ നിങ്ങള്‍ക്ക് അധികമാര്‍ക്കും അറിയാന്‍ വഴിയില്ലാത്തെ ഒരു കാര്യത്തെപ്പറ്റി പറയാം. ഓകുലസ് വെര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്‌ഫോമിനെ ഫേസ്ബുക്ക് ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു. ഇതിനെക്കൂടി കൂടുതല്‍ പ്രയോജനപ്പെടുത്തി ഫേസ്ബുക്കിനെ കൂടുതല്‍ ജനകീയ മാക്കാമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.

ഫുള്‍ ബോഡി വെര്‍ച്വല്‍ റിയാലിറ്റി സിസ്റ്റം

ഫുള്‍ ബോഡി വെര്‍ച്വല്‍ റിയാലിറ്റി സിസ്റ്റം എന്ന ആശയമാണ് കമ്പനി മുന്നോട്ടുവെയ്ക്കുന്നത്. അതായത് ഉപയോക്താവിനെപ്പോലിരിക്കുന്ന അവതാറിനെ സൃഷ്ടിച്ച് ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിക്കും. ഇതിലൂടെ രസകരമായ ഫേസ്ബുക്ക് അനുഭവം ലഭിക്കുന്നതിനൊപ്പം കൂടുതല്‍ ജനകീയമാകുമെന്നുമാണ് ഫേസ്ബുക്ക് വിലയിരുത്തുന്നത്.

സമാനമായ രൂപം

മനുഷ്യ ശരീരത്തിനു സമാനമായ രൂപങ്ങളാണ് അവതാറിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ഉപയോക്താവിന് തനിക്കിഷ്ടമുള്ള രീതിയില്‍ അവതാറിനെ സൃഷ്ടിക്കാനുള്ള ഫീച്ചറുകള്‍ ഉൾക്കൊള്ളിച്ച മൈക്രോസോഫ്റ്റ് എക്‌സ് ബോക്‌സ് ഗെയിംസിനു സമാനമായ രീതിയിലാണ് ഫേസ്ബുക്കിലും അവതാറുകള്‍ പിറവിയെടുക്കുന്നത്. ഫേസ്ബുക്കില്‍ ഉപയോക്താവിന്റേതിനു സമാനമായ രൂപം ലഭിക്കുമെന്നത് അഡിഷണൽ ഫീച്ചറാണ്.

ഫേസ്ബുക്ക്

ആപ്പിലൂടെ അവതാറിനെ ലഭ്യമാക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്. അവതാറുമായി ബന്ധപ്പെട്ട ഡെമോ വീഡിയോ കഴിഞ്ഞ ബുധനാഴ്ച ഫേസ്ബുക്ക് പുറത്തുവിടുകയുണ്ടായി. തികച്ചും 3ഡി മോഡല്‍ഡ് ഡിസൈനിലാണ് അവതാറുള്ളത്. ഫേഷ്യല്‍, ഫിംഗര്‍പ്രിന്റെ സ്‌കാനറിന്റെ സുരക്ഷയോടെ അവതാറിനെ സുരക്ഷിതമാക്കാനുള്ള വഴികളും ഫേസ്ബുക്കിലുണ്ട്.

Best Mobiles in India

English Summary

At its developer conference earlier this week, Facebook detailed its plans regarding virtual reality. In case you're unaware, Facebook owns the Oculus VR platform and has been contemplating for a while how they can apply it to their social network. Apparently, it's in the most direct way possible.