OLX-ന് പിന്നാലെ റിലയന്‍സ് ജിയോ ആമസോണിലും


ഇന്ത്യന്‍ മൊബൈല്‍ വിപണിയെ പിടിച്ചുകുലുക്കിയ റിലയന്‍സ് ജിയോ വീണ്ടും മാധ്യമങ്ങളില്‍ നിറയുകയാണ്. ലോകത്തിലെ ഏറ്റവും സ്മാര്‍ട്ട് ഫീച്ചര്‍ ഫോണ്‍ എന്ന വിശേഷണത്തോടെ വിപണിയിലെത്തിയ ഫോണ്‍ ഉയര്‍ന്ന വിലയ്ക്ക് ആമസോണില്‍ വില്‍പ്പനയ്ക്ക് എത്തിയതാണ് ഏറ്റവും പുതിയ വാര്‍ത്ത.

Advertisement

ആമസോണില്‍ നിന്ന് ജിയോ ഫോണ്‍ വാങ്ങുമ്പോള്‍ 49 രൂപ ഷിപ്പിംഗ് ചാര്‍ജ് ഉള്‍പ്പെടെ 1794 രൂപ നല്‍കണം. എന്നാല്‍ റിലയന്‍സ് 1500 രൂപ സെക്യൂരിറ്റി നിക്ഷേപം മാത്രം വാങ്ങിയാണ് ഈ ഫോണ്‍ വില്‍ക്കുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം നിബന്ധനകള്‍ക്ക് വിധേയമായി ഈ 1500 രൂപ തിരികെ ലഭിക്കുകയും ചെയ്യും.

Advertisement

ആമസോണില്‍ ജിയോ ഫോണ്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത് ഗാഡ്ജറ്റ് ഗീക്ക് ബിസിനസ്സ് സൊല്യൂഷന്‍സ് ആണ്. 1.1 ആണ് സെല്ലറുടെ റേറ്റിംഗ്. ഇവരില്‍ നിന്ന് ഫോണ്‍ വാങ്ങിയതായി ചില ഉപഭോക്താക്കള്‍ പറയുന്നു. ഇത് സത്യമാണെങ്കില്‍ തന്നെ വില കൂടുതലാണെന്ന് പറയാതെ വയ്യ.

എല്ലാ പ്രധാന റീട്ടെയ്ല്‍ സ്റ്റോറുകളിലും ജിയോ ഫോണ്‍ ലഭ്യമാണ്. അതുകൊണ്ട് ഫോണ്‍ ആവശ്യമുള്ളവര്‍ അടുത്തുള്ള സ്‌റ്റോറില്‍ നിന്ന് ഫോണ്‍ വാങ്ങുക. ഫോണിനൊപ്പം ഒരു പുതിയ ജിയോ സിംകാര്‍ഡ് എടുക്കേണ്ടതുണ്ട്. ഇതില്‍ 153 രൂപയ്ക്ക് ചാര്‍ജ്ജും ചെയ്യണം.

ആമസോണില്‍ നിന്ന് ജിയോ ഫോണ്‍ വാങ്ങുന്നവരും ഇതെല്ലാം ചെയ്‌തേ മതിയാവൂ. ഓണ്‍ലൈനായി ഫോണ്‍ വാങ്ങിയാലും നിങ്ങള്‍ റീട്ടെയ്ല്‍ സ്‌റ്റോര്‍ സന്ദര്‍ശിക്കേണ്ടിവരുമെന്ന് ചുരുക്കം.

Advertisement

3000 രൂപ വില കിഴിവില്‍ ഓപ്പോ എഫ്3

വിലയ്ക്ക് പുറമെ മറ്റുചില പൊരുത്തക്കേടുകളും ആമസോണില്‍ കാണുന്നുണ്ട്. ആമസോണില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ജിയോ ഫോണില്‍ രണ്ട് സിം കാര്‍ഡുകള്‍ ഇടാന്‍ കഴിയുമെന്ന് മാത്രമല്ല ഏത് സിംകാര്‍ഡും ഉപയോഗിക്കാനുമാകുമത്രേ.

ഇത് രണ്ടും തെറ്റാണ്. ജിയോ ഫോണില്‍ ഒരു സിംകാര്‍ഡ് മാത്രമേ ഇടാന്‍ കഴിയൂ, അതും റിലയന്‍സ് ജിയോ 4G സിം മാത്രം. ഇതെല്ലാം സെല്ലറുടെ വിശ്വാസ്യത സംശയത്തിലാക്കുന്നു. സംഭവം കൈവിടുമെന്ന ഘട്ടം വന്നതോടെ ആമസോണ്‍ ഇത് സൈറ്റില്‍ നിന്ന് നീക്കം ചെയ്തു.

നേരത്തേ OLX-ലും ജിയോ ഫോണ്‍ വില്‍പ്പനയ്ക്ക് എത്തിയിരുന്നു. റിലയന്‍സിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം ജിയോ ഫോണ്‍ വാങ്ങുന്നവര്‍ക്ക് അത് വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ വാടകയ്ക്ക് നല്‍കാനോ അധികാരമില്ല. ജിയോ ഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന എല്ലാവരും ഇക്കാര്യം മനസ്സില്‍ സൂക്ഷിക്കുന്നത് നന്നായിരിക്കും.

Best Mobiles in India

Advertisement

English Summary

The Reliance JioPhone is now listed on the online retailer Amazon India at a relatively higher price point of Rs. 1,745 and an additional delivery charge of Rs. 49. The JioPhone listing on Amazon India claims that the device is a dual SIM model and that users can use any SIM card but that is not the case.