യാഥാർഥ്യം തോന്നാം ഈ മുഖങ്ങൾ കാണുമ്പോൾ, എന്നാൽ വ്യാജ മുഖങ്ങളാണ് ഇവ, ഇത് എങ്ങനെ ?

അസംഖ്യം യഥാര്‍ത്ഥ ചിത്രങ്ങള്‍ ഉപയോഗിച്ച് പരിശീലിപ്പിച്ച അല്‍ഗൊരിതമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ശേഷം ജനറേറ്റീവ് അഡ്വേഴ്‌സറിയല്‍ നെറ്റ് (ജി.എ.എന്‍) എന്ന ന്യൂറല്‍ നെറ്റ്വര്‍ക്ക് ഉപയോഗിച്ച്


ഈ ആളുകളെ കാണുമ്പോൾ ജീവിച്ചിരിക്കുന്നവരായി സാമ്യം തോന്നാം, എന്നാൽ ഇതെല്ലാം തികച്ചും സാങ്കൽപ്പികം മാത്രമാണ്. എന്തെന്നാൽ ഈ കാണുന്ന മുഖങ്ങൾ ഒന്നും തന്നെ ശരിക്കും ഉള്ളതല്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പരീക്ഷണത്തിന്റെ ഫലമാണ് ഈ കാണുന്ന മുഖങ്ങൾ.

Advertisement

ട്രക്ക് ആക്രമിച്ച് ഒരു കോടി രൂപയുടെ ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍ കൊള്ളയടിച്ചു

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുഖങ്ങൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ കരുത്ത് എത്രത്തോളമെന്ന് വിശദീകരിക്കുന്നതിനായി ഊബര്‍ സോഫ്റ്റ് വെയര്‍ വിദഗ്ദനായ ഫിലിപ് വാങ് ആണ് ഈ വെബ്‌സൈറ്റ് നിർമിച്ചത്. അദ്ദേഹത്തിന്റെ 'thispersondoesn'texist.com' എന്ന വെബ്‌സൈറ്റില്‍ ഈ ചിത്രങ്ങള്‍ കാണാം. ഈ ലിങ്കില്‍ കയറി പേജ് റിഫ്രഷ് ചെയ്താല്‍ ഒരോ മുഖങ്ങളായി കാണാന്‍ സാധിക്കും.

Advertisement
ഫിലിപ് വാങ് വെബ്‌സൈറ്റ്

അസംഖ്യം യഥാര്‍ത്ഥ ചിത്രങ്ങള്‍ ഉപയോഗിച്ച് പരിശീലിപ്പിച്ച അല്‍ഗരിതമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ശേഷം ജനറേറ്റീവ് അഡ്വേഴ്‌സറിയല്‍ നെറ്റ് നെറ്റ് (ജിഎഎന്‍) എന്ന ന്യൂറല്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ച് പുതിയ മുഖങ്ങള്‍ നിര്‍മിക്കുന്നു. അതില്‍ ഒരോ ചിത്രവും വ്യത്യസ്തവും സമാനതയില്ലാത്തവയുമാണ്. 2014-ലാണ് ജിഎഎന്‍ സാങ്കേതികവിദ്യ വികസിപ്പിക്കപ്പെടുന്നത്.

ഡീപ്പ് ഫേക്ക് ചിത്രങ്ങൾ നിര്‍മിക്കുക

ചിത്രങ്ങളുടെ റസലൂഷന്‍ വര്‍ധിപ്പിക്കുക, ജനപ്രിയ ചിത്രങ്ങളും പെയിന്റിങ്ങുകളും പുനഃസൃഷ്ടിക്കുക, ഡീപ്പ് ഫേക്ക് വീഡിയോകളും ചിത്രങ്ങളും നിര്‍മിക്കുക, ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളെ കളര്‍ ചിത്രങ്ങളാക്കുക തുടങ്ങി നിരവധി ഉപയോഗങ്ങള്‍ ഈ സംവിധാനത്തിനുണ്ട്. എന്നാല്‍ വീഡിയോകളുടെയും ചിത്രങ്ങളുടെയും ആധികാരികത കളയും വിധം ഈ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും ഏറെയാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

പ്രായഭേദമന്യേ ഏത് മുഖമായാലും ഈ സംവിധാനം ഉപയോഗിച്ച് നിർമിച്ചെടുക്കാൻ സാധിക്കും. വളരെയേറേ അത്ഭുതം സൃഷ്ട്ടിക്കുന്ന ഒരു കാര്യം തന്നെയാണ് ഇപ്പോൾ സാങ്കേതികതയുടെ ലോകത്ത് സംഭവിച്ചതും ഇനി സംഭവിക്കാൻ പോകുന്നതും. എന്തുതന്നെയാലും, ഈ സംവിധാനം ശാസ്ത്രലോകത്തിന്റെ അത്ഭുതത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്.

Best Mobiles in India

English Summary

As well as faces, they have been used to create life-like fake celebrities, wildlife photos and even sick bogus porn clips known as "deep fakes". But GANs are far from the preserve of basement-dwelling tech geeks – Intel has developed several of its own, while Wang's project is based on tech built by chip-maker Nvidia.