ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലം, ഇത് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളെ എങ്ങനെ മാറ്റുന്നു?


കൈകളുടെ ഉപയോഗം പരമാവധി കുറച്ചു കൊണ്ട് ഡിജിറ്റല്‍ അനുഭവങ്ങള്‍ പ്രദാനം ചെയ്യാന്‍ ഹാര്‍ഡ്‌വയറും സോഫ്റ്റ്‌വയറും ഇന്റര്‍നെറ്റ് സേവനങ്ങളും പരിധി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കാഴ്ചയാണു നമുക്കു കാണുവാന്‍ സാധിക്കുന്നത്. ഇതില്‍ ചിപ്പുകള്‍ വഹിക്കുന്ന പങ്ക് വളരെ നിര്‍ണ്ണായകമാണ്. ഇന്നു വിപണിയില്‍ എത്തുന്ന മിക്ക സ്മാര്‍ട്ട്‌ഫോണുകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമാക്കിയവയാണ്.

ശ്രദ്ധിക്കുവാനും, വായിക്കുവാനും, മനസിലാക്കുവാനും കഴിവുണ്ട് ഇന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക്. ഉപയോക്താവിന് ആവശ്യമായ വിവരങ്ങള്‍ ലഭിക്കാനും സാധ്യത ഏറെയാണ്. ഇതു സാധ്യമാവുന്നതു ഫോണില്‍ ഘടിപ്പിച്ചിട്ടുളള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ചിപ്പിലൂടെയാണ്.

വരും വര്‍ഷങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എങ്ങനെ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണകളെ മാറ്റുന്നു എന്നു നോക്കാം.

സ്മാര്‍ട്ട്‌ഫോണുകളിലെ AI-പവര്‍ ചിപ്‌സെറ്റുകള്‍

ഇന്ത്യന്‍ ഉപയോക്താക്കളുടെ നിത്യജീവിതത്തില്‍ UNISCO ഒരു ഏകീകൃത മാര്‍ഗ്ഗമാണ് AI സമന്വയിപ്പിച്ചു കൊണ്ട് കണ്ടെത്തിയിരിക്കുന്നത്. ഫീച്ചര്‍ ഫോണുകള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ വിപണിയില്‍ ഇവര്‍ക്ക് 40 ശതമാനം ഷെയര്‍ ഉണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പിന്തുണയ്ക്കുന്ന ചിപ്‌സെറ്റുകള്‍ പുറത്തിറക്കാന്‍ ഇവര്‍ പദ്ധതിയിടുന്നുണ്ട്. ഈ ചിപ്‌സെറ്റുകള്‍ ഫേഷ്യല്‍ റെകഗ്നിഷന്‍ ഉള്‍പ്പെടെ വിപുലമായ സവിശേഷതകള്‍ ഉപയോഗിക്കാന്‍ ഇന്ത്യാക്കാര്‍ക്ക് അവസരം നല്‍കുന്നു. കൂടാതെ ഇതിന്റെ ആപ്ലിക്കേഷന്‍ വളരെ വൈവിധ്യമാര്‍ന്നതുമാണ്. അതായത് ഫേഷ്യല്‍ റെകഗ്നിഷന്‍ ഉപയോഗിച്ചുളള ഫോണിന്റെ സുരക്ഷയും ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകളും എല്ലാം.

വ്യക്തിഗതമായ ഓട്ടോമാറ്റിക് കോളുകള്‍

വ്യക്തിഗത സന്ദര്‍ഭോചിത ഓട്ടോമാറ്റഡ് കോളുകള്‍ (Personalised Contextual Automated Calls) എന്ന രീതിയിലാണ് ടെക്‌സ്റ്റ്-ടു-സ്പീച്ച് സേവനങ്ങള്‍ എത്തുന്നത്. പൂര്‍ണ്ണമായ നിയന്ത്രണം നല്‍കുന്ന പ്രവര്‍ത്തനത്തോടെ കമ്പനികള്‍ക്ക് അവരുടെ ഉപയോക്താക്കള്‍ക്ക് പുര്‍ണ്ണമായും ഇച്ഛാനുസൃതവും മികച്ചതുമായ ആശയവിനിമയം നടത്താം. ഒന്നിലധികം ഡേറ്റ ഉറവിടങ്ങളില്‍ നിന്നും അതു പോലെ കീ കണ്‍സ്യൂമര്‍ ഇന്‍സൈറ്റുകളില്‍ നിന്നും വിനിമയങ്ങള്‍ ആക്‌സസ് ചെയ്ത് ഇത് നേടാവുന്നതാണ്.

ക്യാമറ സവിശേഷതകള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രധാനമായും സ്മാര്‍ട്ട്‌ഫോണില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഭാഗമാണ് അതിലെ ക്യാമറകള്‍. മികച്ച ഇമേജുകള്‍ ലഭിക്കാനായി സെറ്റിംഗ്‌സില്‍ മാറ്റങ്ങള്‍ വരുത്താറും ഉണ്ട്. മെച്ചപ്പെട്ട പോര്‍ട്രേയ്റ്റിനു വേണ്ടി ഫേഷ്യല്‍ ഫീച്ചറുകള്‍ തിരിച്ചറിയാനും അവയെ നവീകരിക്കാനും കഴിയും.

ഭാഷ വിവര്‍ത്തനം

ഒരു ഭാഷയില്‍ നിന്നും മറ്റു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാനായി ആപ്ലിക്കേഷനും ലഭ്യമാണ്. ഈ ആപ്ലിക്കേഷന്‍ ഇമേജ് അപ്‌ലോഡ് ചെയ്യാനും വിവര്‍ത്തനം ചെയ്യാനും ഇന്റര്‍നെറ്റും ആവശ്യമാണ്. എന്നാല്‍ ഓണ്‍ബോര്‍ഡ് AI ഉപയോഗിച്ച് ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ ഫോണില്‍ തത്സമയ ഭാഷകള്‍ വിവര്‍ത്തനം ചെയ്യാന്‍ കഴിയും.

വോയിസ് അസിസ്റ്റന്റ്

സിരി, ഗൂഗിള്‍ അസിസ്റ്റന്റ്, കോര്‍ട്ടാന, അലെക്‌സാ എന്നീ വോയിസ് അസിസ്റ്റന്റുകള്‍ AI ഉപയോഗിച്ച് നിങ്ങള്‍ എന്തു പറയുന്നുവോ അത് കേള്‍ക്കാനും അതു പോലെ പ്രതികരിക്കാനും കഴിയും. അവര്‍ ചോദ്യങ്ങളോടു പ്രതികരിക്കാതെ ഒരു ഓണ്‍ലൈന്‍ ഓര്‍ഡര്‍ സ്ഥാപിക്കുകയും ഒരു പ്രത്യേക ഗാനം തിരയുകയും ഒപ്പം ഒരു പ്രേത്യേക സന്ദേശം ടൈപ്പു ചെയ്യുകയും ചെയ്യും.

ബാറ്ററി അഴിച്ചുമാറ്റാൻ പറ്റാത്ത ലാപ്ടോപ്പിൽ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

Most Read Articles
Best Mobiles in India
Read More About: ai mobiles smartphones news

Have a great day!
Read more...

English Summary

AI is changing your smartphone experience in these Five ways