കുറ്റവാളികളെയും കള്ളന്മാരെയും കുറ്റകൃത്യം ചെയ്യുന്നതിന് മുമ്പേ പിടികൂടാൻ സാങ്കേതിക വിദ്യ!


ഹോളിവുഡ് സിനിമകളിലൊക്കെ നമ്മൾ സ്ഥിരം കാണുന്ന ഒരു രംഗമുണ്ട്, ഒരു കെട്ടിടത്തിലേക്കോ ഒരു പരിസരത്തേക്കോ ഒക്കെ ആരെങ്കിലും പ്രവേശിക്കുമ്പോൾ അവിടെ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ വഴി പ്രവേശിക്കുന്ന ആളുടെ ഫോട്ടോ, വിവരങ്ങൾ, സ്വഭാവം, കഴിഞ്ഞ കാലം, കുറ്റകുവാളിയാണോ അല്ലെ എന്നുതുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ അകത്തുള്ളവർക്ക് സ്ക്രീനിലൂടെ അറിയാൻ കഴിയുന്ന സംവിധാനം.

Advertisement

സംഭവം സിനിമകളിൽ മാത്രമാണ് നമ്മൾ ഇതൊക്കെ കണ്ടിട്ടുള്ളതെങ്കിലും ഒരിക്കലെങ്കിലും യഥാർത്ഥത്തിൽ ഇങ്ങനെയൊക്കെ വരണം എന്നാഗ്രഹിക്കുന്നവർ കൂടിയാണ്. ഏതായാലും ഈ വിദ്യ ഇനി സിനിമകളിൽ മാത്രമല്ല, യാഥാർത്ഥത്തിലും നടപ്പിലാകാൻ പോകുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചന തരുന്നത്.

Advertisement

AI തന്നെയാണ് ഇവിടെയും രക്ഷകനായി എത്തുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പുത്തൻ സാങ്കേതിക വിദ്യകൾ വികസിപ്പിചാണ് ഈ സംവിധാനം നിലവിൽ കൊണ്ടുവരുക. നിലവിലുള്ള സിസിടിവി ക്യാമറകൾക്ക് പകരം AI വിദ്യയുള്ള ഫേസ് തിരിച്ചറിയൽ വഴി ആളുകളുടെ സ്വഭാവം, അക്രമവാസന, ഡാറ്റ എന്നിവയെല്ലാം തന്നെ ഒറ്റയടിക്ക് സ്‌ക്രീനിൽ കാണും.

ഇതിനായി പ്രത്യേക രൂപകൽപ്പന ചെയ്ത സിസിടിവി ക്യാമറകൾ അനിവാര്യമാണ്. ഇന്ന് നിലവിൽ ഇതിനായുള്ള പൂർണ്ണമായ സാങ്കേതിക വിദ്യ ഇല്ല എങ്കിലും വരുംകാലങ്ങളിൽ സിസിടിവി ക്യാമറകൾ ഇത്തരത്തിൽ AI അധിഷ്ടിതമായിരിക്കും. മൈക്കൽ കോസിൻസ്കി എന്ന ഒരു ഡോക്ടർ കഴിഞ്ഞ വർഷം ഇതിലേക്ക് ചേർത്തുവായിക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു AI സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരുന്നു. ആളുകളിലെ പൊതുസ്വഭാവം, അക്രമവാസന തുടങ്ങി പല കാര്യങ്ങളും ഈ വിദ്യ വഴി മനസ്സിലാക്കിയെടുക്കാൻ പറ്റിയിട്ടുണ്ട്.

Advertisement

ഫലത്തിൽ മറ്റൊരാളെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കുന്നതും മോണിറ്റർ ചെയ്യുന്നതും സ്വകാര്യതയിലേക്കുള്ള ഇടിച്ചുകയറ്റം ആണെങ്കിലും സുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാൽ ഇത്തരം ഒരു സംരംഭം അതിന്റെ പൂർണ്ണതയിൽ എത്തുമ്പോൾ അത് ഗുണം ചെയ്യുക എല്ലാ മേഖലകളിലെയും സുരക്ഷാ പ്രശ്നങ്ങൾക്കായിരിക്കും. നമ്മുടെ ഒരൊറ്റ ഫോട്ടോ ഉപയോഗിച്ച് തന്നെ ഐക്യൂ ടെസ്റ്റ് നടത്തി നമ്മുടെ പല കാഴ്ചപ്പാടുകളും മനോഭാവങ്ങളും വരെ തിരിച്ചറിയാൻ സാധിക്കുന്ന ഒരു AI വിദ്യ വികസിപ്പിക്കുന്ന തിരക്കിലാണ് മൈക്കൽ കോസിൻസ്കി.

അടുത്ത വിപ്ലവത്തിനു തീകൊളുത്തി ജിയോ, 'ജിയോഫൈബര്‍' ഞെട്ടിക്കും! അറിയേണ്ടതെല്ലാം..

Best Mobiles in India

Advertisement

English Summary

AI Technology That Helps to Find Out the Criminals Before They Commit Crimes