28 ദിവസത്തെ വാലിഡിറ്റിയില്‍ ഞെട്ടിക്കുന്ന ഓഫറുകള്‍ നല്‍കി എയര്‍ടെല്‍ പ്ലാന്‍ പുതുക്കി


2018നെ സ്വാഗതം ചെയ്തു കൊണ്ട് എയര്‍ടെല്ലിന്റെ 799 രൂപയുടെ പ്ലാന്‍ പുതുക്കിയിരിക്കുന്നു. പുതുക്കിയ പ്ലാന്‍ പ്രകാരം ഇപ്പോള്‍ എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 3.5ജിബി 3ജി/ 4ജി ഡാറ്റ, അതിനോടൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി, റോമിങ്ങ് വോയിസ് കോള്‍, 100 ലോക്കല്‍/ നാഷണല്‍ എസ്എംഎസ് എന്നിവ പ്രതിദിനം വാഗ്ദാനം ചെയ്യുന്നു.

എയര്‍ടെല്ലിന്റെ ഈ പുതുക്കിയ പ്ലാന്‍ വാലിഡിറ്റി 28 ദിവസമാണ്. എയര്‍ടെല്ലിന്റെ 799 രൂപയുടെ പ്ലാന്‍ ജിയോയുടെ 799 രൂപയുടെ പ്ലാനുമായി നേരിട്ട് മത്സരിക്കുന്നു.

799 രൂപയുടെ പ്ലാന്‍ കഴിഞ്ഞ വര്‍ഷമാണ് അവതരിപ്പിച്ചത്. ആ സമയത്ത് 3ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍, 100എസ്എംഎസ് എന്നിവയായിരുന്നു പ്രതിദിനം നല്‍കിയിരുന്നത്. പുതുക്കിയ പ്ലാനില്‍ 98ജിബി 3ജി/ 4ജി ഡാറ്റയാണ് മൊത്തത്തില്‍ വാഗ്ദാനം ചെയ്യുന്നത്.

ജിയോയുടെ 799 രൂപ പ്ലാനും പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കു വേണ്ടിയാണ്. എന്നാല്‍ പ്രാരംഭ സമയത്ത് ജിയോയുടെ ഈ പ്ലാന്‍ ഐഫോണ്‍ ഉപഭോക്താക്കള്‍ക്കു മാത്രമായി പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും ഇപ്പോള്‍ എല്ലാ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ലഭ്യമാണ്. 799 രൂപ പ്ലാന്‍ അനുസരിച്ച് ജിയോ ഉപഭോക്താക്കള്‍ക്ക് 2ജിബി 4ജി ഡാറ്റ പ്രതി ദിനം ലഭിക്കുന്നു, അതിനോടൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോളുകളും എസ്എംഎസ്സും കൂടാതെ ജിയോ ആപ്‌സും ആക്സ്സ് ചെയ്യാം. ഈ പ്ലാനില്‍ 28 ദിവസത്തില്‍ മൊത്തം 84ജിബി ഡാറ്റയാണ് നല്‍കുന്നത്.

ഈ രണ്ട് പ്ലാനുകള്‍ നോക്കിക്കഴിഞ്ഞാല്‍ പ്രത്യേകിച്ചും ഡാറ്റ ഓഫറുകള്‍ കണക്കിലെടുത്താല്‍ എയര്‍ടെല്ലിന്റെ 799 രൂപ പ്ലാനാണ് മികച്ചത്-3.5ജിബി ഡാറ്റ 28 ദിവസത്തേക്ക് നല്‍കുന്നു, മൊത്തത്തില്‍ 98ജിബി ഡാറ്റ. അതേ സമയം പ്രതി ദിനം 2ജിബി ഡാറ്റ 28 ദിവസത്തേക്കാണ് ജിയോ നല്‍കുന്നത്-മൊത്തത്തില്‍ 84 ജിബി ഡാറ്റ. എന്നാല്‍ വോയിസ് കോളിന് മുന്‍ഗണന ജിയോക്കാണ്.

ജിയോ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളുകളാണ് നല്‍കുന്നത്. എന്നാല്‍ എയര്‍ടെല്‍ അണ്‍ലിമിറ്റഡ് കോള്‍ എന്നു പറയുന്നുണ്ടെങ്കിലും പ്രതി ദിനം 250 മിനിറ്റുകളും ആഴ്ചയില്‍ 1000 മിനിറ്റുമായി നിന്ത്രിക്കുന്നുണ്ട്. ഇത് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ക്കും ബാധകമാണ്. എയര്‍ടെല്‍ പേയ്‌മെന്റ് ആപ്പ് വഴി റീച്ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് 75 രൂപ ക്യാഷ്ബാക്കും ലഭിക്കുന്നു.

Most Read Articles
Best Mobiles in India
Read More About: airtel network tariff telecom

Have a great day!
Read more...

English Summary

Amidst intense competition among the Indian telcos and a major threat from Reliance Jio, Bharti Airtel has now revised its Rs. 799 pack for its prepaid customers.