ബാംഗ്ലൂരിലും എയര്‍ടെല്‍ 4ജി എത്തി



ബംഗളൂരു അഥവാ ബാംഗ്ലൂര്‍ 4ജി നെറ്റ്‌വര്‍ക്ക് നഗരമായി. കര്‍ണാടക മുഖ്യമന്ത്രി ഡി.വി സദാനന്ദ ഗൗഡ 4ജി സേവനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇതോടെ 4ജി നെറ്റ് വര്‍ക്ക് പിന്തുണയുള്ള രാജ്യത്തെ രണ്ടാമത്തെ നഗരമായിരിക്കുകയാണ് ബാംഗ്ലൂര്‍. കൊല്‍ക്കത്തയില്‍ രാജ്യത്തെ ആദ്യ 4ജി സേവനം അവതരിപ്പിച്ച ശേഷം 30 ദിവസത്തിനുള്ളില്‍ ബാംഗ്ലൂരിലും 4ജി അവതരിപ്പിക്കുമെന്ന് എയര്‍ടെല്‍ പ്രഖ്യാപിച്ചിരുന്നു. എങ്കിലും എന്ന് ഈ സേവനം അവതരിപ്പിക്കുമെന്ന് കമ്പനി കൃത്യമായി വ്യക്തമാക്കിയിരുന്നില്ല.

ഡാറ്റാ ഡൗണ്‍ലോഡ് വേഗത 100എംബിപിഎസ് ആണ് എയര്‍ടെല്‍ 4ജി വാഗ്ദാനം ചെയ്യുന്നത്. വയര്‍ലസ് റൗട്ടര്‍, എയര്‍ടെല്‍ 4ജി ഡോങ്കിള്‍ എന്നിവയിലൂടെ വേഗതയേറിയ ഡാറ്റാ സേവനം ലഭ്യമാണ്. ഡോങ്കിള്‍ ഉപയോഗിക്കുകയാണെങ്കില്‍ ഒരു സമയം ഒരാള്‍ക്കേ ഇന്റര്‍നെറ്റ് ആക്‌സസ് സാധിക്കുകയുള്ളൂ. അതേ സമയം റൗട്ടറിന്റെ പിന്തുണയോടെയാണെങ്കില്‍ വൈ-ഫൈ ഹോട്ട്‌സ്‌പോട്ട് സൃഷ്ടിച്ച് ഒന്നിലേറെ പേര്‍ക്ക് വേഗതയേറിയ നെറ്റ് ആക്‌സസ് ചെയ്യാനാകും.

Advertisement

4ജി; നിങ്ങള്‍ അറിയേണ്ടത്‌

വിവിധ ഡാറ്റാ പ്ലാനുകളാണ് എയര്‍ടെല്‍ നല്‍കുന്നത്. 6 ജിബിയ്ക്ക് പ്രതിമാസം 999 രൂപ, 9 ജിബിയ്ക്ക് 1,399 രൂപ, 18 ജിബിയ്ക്ക് 1,999 രൂപ, 30 ജിബിയ്ക്ക് 2,999 രൂപ എന്നിങ്ങനെയാണ് പ്ലാനുകള്‍. ഡാറ്റാ ഡൗണ്‍ലോഡ് പരിധി കഴിഞ്ഞാല്‍ പിന്നീട് വേഗത 128 കെബിപിഎസ് ആയി ചുരുങ്ങും. മഹാരാഷ്ട്ര, പഞ്ചാബ് സര്‍ക്കിളുകളിലാണ് അടുത്തതായി 4ജിയെ കമ്പനി അവതരിപ്പിക്കുക.

Best Mobiles in India

Advertisement