ഒട്ടനേകം സൗജന്യ ഓഫറുമായി എയര്‍ടെല്‍ താങ്ക്‌സ് അവതരിപ്പിച്ചു..!


ഇന്ത്യന്‍ ടെലികോം ഓപ്പറേറ്ററായ എയര്‍ടെല്‍ 'എയല്‍ടെല്‍ താങ്ക്‌സ്' എന്ന ഡിജിറ്റല്‍ പ്രോഗ്രാം അവതരിപ്പിച്ചു. ഇതില്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഒന്നിലധികം ഡീലുകളാണ് എയര്‍ടെല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഇതില്‍ പുതിയ ഫോണ്‍ വങ്ങുന്നവര്‍ക്ക് സൗജന്യ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷനും ക്യാഷ്ബാക്ക് ഓഫറും നല്‍കുന്നു. ഇപ്പോള്‍ ഭാരതി എയര്‍ടെല്‍ അധിക ഡേറ്റ അല്ലെങ്കില്‍ വീഡിയോ സ്ട്രീമിംഗിനായി ഫ്രീ സബ്‌സ്‌ക്രിപ്ഷന്‍ നല്‍കുന്നുണ്ട്. ഇന്ത്യന്‍ ടെലികോം ഇപ്പോള്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങള്‍ വാങ്ങുന്നതില്‍ കൂടുതല്‍ ഓഫറുകള്‍ നല്‍കിയിരിക്കുകയാണ്. അതായത് എയര്‍ടെല്ലിന്റെ പുതിയ ഓഫര്‍ അനുസരിച്ച് പുതിയ 4ജി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍ക്ക് 2000 രൂപ ക്യാഷ്ബാക്ക് നല്‍കുന്നു.

അതേ, നിങ്ങള്‍ അറിഞ്ഞതു സത്യമാണ്

ഈ ഉത്സവ സീസണില്‍ പുതിയ 4ജി ഫോണ്‍ വാങ്ങുന്നവര്‍ക്ക് ഒരു പ്രീപെയ്ഡ്/ പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ റീച്ചാര്‍ജ്ജ് ചെയ്യാതെ തന്നെ 2000 രൂപ എയര്‍ടെല്‍ ക്യാഷ്ബാക്ക് നല്‍കുന്നുണ്ട്. ഇത് മേല്‍ പറഞ്ഞ എയര്‍ടെല്‍ താങ്ക്‌സ് പ്രോഗ്രാമിലൂടെയാണ്. ഇത് നിങ്ങളുടെ അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക്കായി ക്രഡിറ്റാകുകയും ചെയ്യും.

ഫ്രീ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍

499 രൂപ അല്ലെങ്കല്‍ അതിനു മുകളിലോ ഉളള ഇന്‍ഫിനിറ്റി പോസ്റ്റ്‌പെയ്ഡ് പ്ലാനിലെ ഉപയോക്താക്കള്‍ക്ക് 1500 രൂപ വിലയുളള നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ സമ്മാനമായി മൂന്നു മാസത്തേക്ക് ലഭിക്കന്നു എന്നാണ് എയര്‍ടെല്‍ പറയുന്നത്. നിലവിലുളള ഉപയോക്താക്കള്‍ക്കും ഈ സമ്മനത്തിന് അര്‍ഹരായിരിക്കും. അവര്‍ക്കും നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ടിലേക്ക് 1500 രൂപ ക്രഡിറ്റാകുന്നതാണ്. എയര്‍ടെല്‍ ടിവി ആപ്പില്‍ അല്ലെങ്കില്‍ മൈഎയര്‍ടെല്‍ ആപ്പില്‍ മൂന്നു മാസത്തെ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ സമ്മാനം പ്രയോജനപ്പെടുത്താം.

4ജി ഫോണ്‍ വാങ്ങുമ്പോള്‍ 2000 രൂപ ക്യാഷ്ബാക്ക് ഓഫര്‍

ഈ ഓഫര്‍ നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്തണമെങ്കില്‍, നിങ്ങള്‍ 90 ദിവസത്തിലധികം എയല്‍ടെല്‍ പോസ്റ്റ്‌പെയ്ഡ് അല്ലെങ്കില്‍ പ്രീപെയ്ഡ് നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചിരിക്കണം. ഇനി നിങ്ങള്‍ ഒരു പുതിയ 4ജി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുകയാണെങ്കില്‍ 2000 രൂപ വലിയുളള കൂപ്പണുകള്‍ ലഭിക്കും. ഈ പ്രീപെയ്ഡ് കൂപ്പണുകള്‍ പ്രീപെയ്ഡ് റീച്ചാര്‍ജ്ജുകളായ 199 രൂപ, 249 രൂപ, 448 രൂപ എന്നിവ വഴി മാത്രമേ റീഡം ചെയ്യാന്‍ സാധിക്കുകയുളളൂ അതും മൈ എയര്‍ടെല്‍ ആപ്പ് വഴി. എന്നാല്‍ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് 399 രൂപയുടേതോ അതിനു മുകളിലോ വിലവരുന്ന മൈ ഇന്‍ഫിനിറ്റി പ്ലാന്‍ ഉപയോഗിക്കുന്നവര്‍ മാത്രമാണ് ഇതിന് യോഗ്യര്‍.

Most Read Articles
Best Mobiles in India
Read More About: airtel news telecom offers

Have a great day!
Read more...

English Summary

new airtel's thanks programme, free netflix subscription, new 4g smartphone with rs 2000 cashback offer, my airtel app