എയര്‍ടെല്‍ ഇന്റലുമായി ചേര്‍ന്ന് രണ്ട് കിടിലന്‍ 4ജി ഫോണുകള്‍ അവതരിപ്പിച്ചു


ടെലികോം വിപണിയിലെ മത്സരം പോലെ തന്നെ ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലും മത്സരം മുറുകുകയാണ്, അതും 4ജി ഫോണുകളില്‍. എയര്‍ടെല്‍ ഇപ്പോള്‍ ഇന്റലുമായി ചേര്‍ന്ന് രണ്ട് പുതിയ 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ ഇറക്കാന്‍ തീരുമാനിച്ചു.

Advertisement

ഉപഭോക്താക്കളുടെ ബജറ്റില്‍ ഒതുങ്ങുന്ന വിലയിലെ ഈ രണ്ട് ഫോണുകള്‍ ഏവരേയും ആകര്‍ഷിക്കുമെന്നാണ് കമ്പനി പറയുന്നത്. അത്രയേറ സവിശേഷതകള്‍ ഈ ഫോണുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Advertisement

എയര്‍ടെല്‍ ഇന്റലുമായി ചേര്‍ന്ന് അവതരിപ്പിച്ച ഫോണുകളുകളുടെ കൂടുതല്‍ വിശേഷങ്ങള്‍,

ഏതൊക്കെ ഫോണുകള്‍?

ഇന്റല്‍ A40 4ജി, ഇന്റല്‍ A41 4ജി എന്നീ രണ്ട് ഫോണുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. യഥാക്രമം ഈ ഫോണുകളുടെ വില 3099 രൂപയും 3199 രൂപയുമാണ്. എയര്‍ടെല്ലിന്റെ 'മേരെ പെഹലെ സ്മാര്‍ട്ട്‌ഫോണ്‍' സംരഭത്തിന്റെ ഭാഗമായാണ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയിരിക്കുന്നത്.

മാര്‍ക്കറ്റ് വില/ ക്യാഷ് ബാക്ക് ഓഫര്‍

ഇന്റല്‍ A40 4ജി ഫോണിന് 4,599 രൂപയും ഇന്റല്‍ A41 4ജി ഫോണിന് 4,699 രൂപയുമാണ് മാര്‍ക്കറ്റ് വില. ഈ 4ജി ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് 1500 രൂപ ക്യാഷ് ബാക്ക് ഓഫറും ലഭിക്കുകയും ഉടമസ്ഥതയുടെ ഫലപ്രദമായ ചെലവ് ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. 169 രൂപയുടെ പ്രതിമാസ റീച്ചാര്‍ജ്ജ് പാക്കും ഈ രണ്ട് ഫോണുകളുകള്‍ക്കും ലഭിക്കുന്നു.

സ്മാര്‍ട്ട് സെറ്റ് ടോപ്പ് ബോക്‌സില്‍ ഈ സവിശേഷതകള്‍ എത്തുമോ?

ക്യാഷ് ബാക്ക് ഓഫര്‍ എങ്ങനെ ലഭിക്കും?

ഉപഭോക്താക്കള്‍ ആദ്യം 4,599 രൂപ ഇന്റല്‍ A40ക്കും 4,699 രൂപ ഇന്റല്‍ A41നും ഡൗണ്‍ പേയ്‌മെന്റ് നല്‍കേണ്ടതാണ്. 1500 രൂപ ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കണമെങ്കില്‍ ഉപഭോക്താവ് 36 മാസത്തെ കാലാവധിക്കുളളില്‍ 4000 രൂപയുടെ റീച്ചാര്‍ജ്ജ് ചെയ്തിരിക്കണം. അങ്ങനെ 36 മാസം കഴിയുമ്പോള്‍ 1500 രൂപ ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കും.

ആദ്യത്തെ 18 മാസത്തിനുളളില്‍ 3000 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ ആദ്യത്തെ ക്യാഷ്ബാക്ക് ഇന്‍സ്റ്റോള്‍മെന്റ് 500 രൂപ ലഭിക്കും. രണ്ടാമത്തെ ഇന്‍സ്റ്റോള്‍മെന്റ് 1000 രൂപ ലഭിക്കാനായി അടുത്ത 18 മാസത്തിനുളളില്‍ വീണ്ടും 3000 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്യേണ്ടതാണ്.

ഇന്റല്‍ A40, ഇന്റല്‍ A41 ഫോണുകളുടെ സവിശേഷതകള്‍

സ്മാര്‍ട്ട്‌ഫോണ്‍ സവിശേഷതകളെ സംബന്ധിച്ചിടത്തോളം ഈ രണ്ട് 4ജി സ്മാര്‍ട്ട്‌ഫോണുകളും സമാനമായി വരുന്നു. 5 ഇഞ്ച് FWVGA ഡിസ്‌പ്ലേ 480X854 പിക്‌സല്‍ റെസൊല്യൂഷനുളള ആന്‍ഡ്രോയിഡ് 7.0 നൗഗട്ട് സോഫ്റ്റ്‌വയറിലാണ് പ്രവര്‍ത്തിക്കുന്നത്.

ഈ ഫോണുകള്‍ക്ക് പ്രാപ്തി നല്‍കുന്നത് 1.3 GHz ക്വാഡ്‌കോര്‍ പ്രോസസര്‍, 1 ജിബി റാം, 8 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 32 ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ എന്നിവയാണ്.

5 മെഗാപിക്‌സല്‍, ഓട്ടോ ഫോക്കസ്, എല്‍ഇഡി ഫ്‌ളാഷ് എന്നിവയാണ് പിന്‍ ക്യാമറ വിഭാഗത്തില്‍. രണ്ട് മെഗാപിക്‌സല്‍ സെന്‍സര്‍, എല്‍ഈഡി ഫ്‌ളാഷോടു കൂടിയ മുന്‍ ക്യാമറയും. 2400 എംഎഎച്ച് ബാറ്ററിയാണ് ഈ രണ്ടോ ഫോണുകളേയും പിന്തുണയ്ക്കുന്നത്.

Best Mobiles in India

English Summary

According to Counterpoint Research, an analyst firm, the introduction of 4G-LTE feature phones and an easy interface for web browsing seems to have hampered the growth of smartphone sales last year.