ടെലിവിഷന്‍ പരിപാടികള്‍ ഇനി പെന്‍ഡ്രൈവില്‍ റെക്കോഡ് ചെയ്യാം


ടെലിവിഷനിലെ വിവിധ പരിപാടികളും ക്രിക്കറ്റ്, ഫുട്‌ബോള്‍ മാച്ചുകളും സമയമില്ലാത്തതിന്റെ പേരില്‍ കാണാന്‍ സാധിക്കാതെ വന്നിട്ടുണ്ടോ. എങ്കില്‍ ഇനി അത്തരം സന്ദര്‍ഭങ്ങള്‍ ഓര്‍ത്ത് വിഷമിക്കണ്ട. ഇഷ്ടപ്പെട്ട ടെലിവിഷന്‍ പരിപാടികള്‍ നിങ്ങള്‍ക്ക് പെന്‍ ഡ്രൈവില്‍ റെക്കോഡ് ചെയ്ത് സൂക്ഷിക്കാം. സൗകര്യപ്രദമായി ഇരുന്ന് കാണുകയും ചെയ്യാം.

Advertisement

എയര്‍ടെല്‍ ആണ് ഡി.ടി.എച്ച് ഉപയോക്താക്കള്‍ക്കായി ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. എയര്‍ഡെല്‍ ഡി.ടി.എച്ച് ഉപയോഗിച്ച് ഏതു ടെലിവിഷന്‍ പരിപാടി കാണുമ്പോഴും അത് റെക്കോഡ് ചെയ്യണമെങ്കില്‍ സെറ്റ് ടോപ് ബോക്‌സിലേക്ക് പെന്‍ ഡ്രൈവ് കണക്റ്റ് ചെയ്താല്‍ മതി.

Advertisement

സ്റ്റാന്‍ഡേര്‍ഡ് ഡെഫ്‌നിഷ്യന്‍ ചാനലുകളിലെ പരിപാടികള്‍ മാത്രമെ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കു. അതും പരമാവധി 2 ടി.ബി. കണ്ടന്റ്. ഇതുകൂടാതെ ടെലിവിഷന്‍ പരിപാടികള്‍ പോസ് ചെയ്തു വയ്ക്കാനും സാധിക്കും.

സെറ്റ്‌ടോപ് ബോക്‌സ് ഉപയോഗിച്ച് ടെലിവിഷന്‍ പരിപാടികള്‍ റെക്കോഡ് ചെയ്യാന്‍ മുമ്പും സാധിച്ചിരുന്നുവെങ്കിലും അതിന് ചെലവ് കൂടുതലായിരുന്നു. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും ഉപയോഗിക്കാനും കഴിഞ്ഞിരുന്നില്ല.

എന്നാല്‍ എയര്‍ടെലിന്റെ പുതിയ സംവിധാനം തീരെ ചെലവു കുറഞ്ഞതാണ്. 2000 രൂപമാത്രമാണ് സെറ്റ്‌ടോപ് ബോക്‌സിന് നല്‍കേണ്ടത്. പിന്നീട് മറ്റു ചെലവുകള്‍ ഒന്നും ഇല്ലതാനും.

Best Mobiles in India

Advertisement