1000ജിബി ബോണസ് ഡേറ്റയുമായി എയര്‍ടെല്‍..!


എയര്‍ടെയല്‍ പുതിയ ഓഫറുമായി എത്തിയിരിക്കുന്നു. ബ്രോഡ്ബാന്‍ഡ് വിഭാഗത്തിലാണ് ഇത്തവണ ഓഫര്‍ നല്‍കിയിരിക്കുന്നത്. ജിയോ ജിഗാഫൈബറിനെ ലക്ഷ്യം വച്ചാണ് എയര്‍ടെല്ലിന്റെ ഈ ഓഫര്‍. ഒപ്പം പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കുകയാണ് എയര്‍ടെല്ലിന്റെ ലക്ഷ്യം.

ഈ ഓഫര്‍

ബ്രോഡ്ബാന്‍ഡ് പ്ലാനിന്റെ കീഴിലാണ് 1000ജിബി ഡേറ്റ കമ്പനി നല്‍കുന്നത്. എന്നാല്‍ എല്ലാ ബ്രോഡ്ബാന്‍ഡ് പ്ലാനുകളിലും ഈ ഓഫര്‍ ലഭ്യമല്ല. അതായത് 799 രൂപയ്‌ക്കോ അതിനു മുകളിലെ പ്ലാനുകളിലോ മാത്രമാണ് ഈ ഓഫര്‍ ബാധമാകുന്നത്. 2019 മാര്‍ച്ച് 31 വരെ മാത്രമേ ഈ ബോണസ് ഡേറ്റ ലഭ്യമാകൂ.

ബ്രോഡ്ബാന്‍ഡ് പ്ലാന്‍

എയര്‍ടെല്ലിന്റെ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ ആരംഭിക്കുന്നത് 499 രൂപ മുതലാണ്. 499 രൂപ പ്ലാന്‍ ആറു മാസം 12 മാസം പ്ലാന്‍ എന്നിങ്ങനെയാണ്. നേരത്തെ സൂചിപ്പിച്ചിരുന്നു 799 രൂപയ്‌ക്കോ അതിനു മുകളിലോ ഉളള പ്ലാനിലാണ് ബോണസ് ഡേറ്റ നല്‍കുന്നതെന്ന്.

സൗജന്യ വോയിസ് കോള്‍

799 രൂപ ബ്രോഡ്ബാന്‍ഡ് പ്ലാനില്‍ 100ജിബി ഡേറ്റ 40Mbps സ്പീഡില്‍ നല്‍കുന്നു. ഇതില്‍ സൗജന്യ വോയിസ് കോള്‍ ഇന്ത്യയിലുടനീളം ലഭ്യമാണ്.

ഡേറ്റ നല്‍കുന്നു.

രണ്ടാമത്തേത് 999 രൂപയുടേതാണ്. ഇതില്‍ 250ജിബി ബ്രോഡ്ബാന്‍ഡ് ഡേറ്റയോടൊപ്പം ഫ്രീ വോയിസ് കോള്‍ ഇന്ത്യയിലുടനീളം ലഭ്യമാണ്. ഒപ്പം നെറ്റ്ഫ്‌ളിക്‌സും, ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എയര്‍ടെല്‍ ഈ പ്ലാനിലും 1000ജിബി ബോണസ് ഡേറ്റ നല്‍കുന്നു.

സബ്‌സ്‌ക്രിപ്ഷന്‍

മൂന്നാമത്തെ പ്ലാന്‍ 1299 രൂപയുടേതാണ്. ഇതില്‍ 500ജിബി ഡേറ്റയോടൊപ്പം അണ്‍ലിമിറ്റഡ് ഫ്രീ വോയിസ് കോള്‍, ഡേറ്റ റോള്‍ ഓവര്‍ സൗകര്യം, ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ എന്നിവ നല്‍കുന്നു. ഈ പ്ലാനിലും എയര്‍ടെല്‍ 1000 രൂപ ബോണസ് സബ്‌സ്‌ക്രിപ്ഷന്‍ നല്‍കുന്നു.

ബോണസ് ഡേറ്റ

ഏറ്റവും അവസാനത്തേത് 1999 രൂപയുടെ ബ്രോഡ്ബാന്‍ഡ് പ്ലാനാണ്. ഇതില്‍ 100Mbps സ്പീഡില്‍ അണ്‍ലിമിറ്റഡ് ഡേറ്റയോടൊപ്പം 1000ജിബി ബോണസ് ഡേറ്റയും നല്‍കുന്നു. ഇതില്‍ പകുതി വാര്‍ഷികവും വാര്‍ഷികവും എന്നിങ്ങനെയാണ് നല്‍കുന്നത്. അതായത് 678 രൂപ, 848 രൂപ, 1103 രൂപ, 1698 രൂപ എന്നീ പ്ലാനുകളില്‍ 1000ജിബി ബോണസ് ഡേറ്റ നല്‍കുന്നു.

നിങ്ങളെ സൂഖമായി ഉറങ്ങാന്‍ സഹായിക്കും ഈ ഗാഡ്ജറ്റുകള്‍

Most Read Articles
Best Mobiles in India
Read More About: airtel telecom news broadband

Have a great day!
Read more...

English Summary

Airtel is giving bonus 1000GB data to broadband users but there's a catch