ഒരു പോലെ ഡാറ്റ പ്ലാനുകള്‍ നല്‍കി എയര്‍ടെല്‍/ ജിയോ യുദ്ധം: ആര് വിജയി?


റിലയന്‍സ് ജിയോ ടെലികോം മേഖലയില്‍ വില കുറഞ്ഞതും പരിധി ഇല്ലാത്തതുമായ താരിഫ് പ്ലാനുകള്‍ ഉപയോഗിച്ച് ഞെട്ടിപ്പിച്ചു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ജിയോ താരിഫ് പ്ലാനുകള്‍ അവതരിപ്പിച്ചത്.

Advertisement

വൈഫൈ മോഷ്ടിക്കുമ്പോള്‍ കുടുക്കില്‍ പെടാതിരിക്കുക!!

ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ടെലികോം ഓപ്പറേറ്ററുകളായ എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ സെല്ലുലാര്‍ തുടങ്ങിയ ടെലികോം കമ്പനികളും അണ്‍ലിമിറ്റഡ് കോളുകളാണ് നല്‍കുന്നത്. ഭാരതി എയര്‍ടെല്ലും ഇപ്പോള്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി അനേകം നിരവധി പ്ലാനുകള്‍ നല്‍കുന്നുണ്ട്.

Advertisement

ജിയോയുമായി താരതമ്യം ചെയ്ത് എല്ലാ പ്ലാനുകളുടേയും വിശദാംശങ്ങള്‍ ഇവിടെ നല്‍കാം.

എയര്‍ടെല്‍/ ജിയോ- 349 പ്ലാന്‍

ഭാരതി എയര്‍ടെല്ലും ജിയോയും 349 പ്ലാന്‍ അവതരിപ്പിക്കുന്നുണ്ട്. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കു വേണ്ടി മാത്രമാണ് ഈ റീച്ചാര്‍ജ്ജ് പാക്ക്. എയര്‍ടെല്ലിന്റെ ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡ് കോളുകള്‍, വോയിസ് കോളിങ്ങ്, 28ജിബി 4ജി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. 1ജിബി ആണ് പ്രതി ദിനം എഫ്‌യുപി ലിമിറ്റ്.

ജിയോ 349 പ്ലാനും പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കു വേണ്ടി മാത്രമാണ്. ഈ പ്ലാനിന്റെ കീഴില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍ നല്‍കുന്നു. ഇതില്‍ 20ജിബി 4ജി ഡാറ്റ 56 ദിവസത്തെ വാലിഡിറ്റിയാണ്.

ഒരു ബിസിനസ്സിനായി ക്യൂആര്‍ കോഡ് എങ്ങനെ നിര്‍മ്മിക്കാം?

 

എയര്‍ടെല്‍/ജിയോ 399 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ ഈ പ്ലാനില്‍ ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നു. ഇതില്‍ 84ജിബി 4ജി ഡാറ്റ 84 ദിവസത്തെ വാലിഡിറ്റിയിലും. 1ജിബിയാണ് പ്രതി ദിനം എഫ്‌യുപി ലിമിറ്റ്.

ജിയോയുടെ 399 പ്ലാനിലും ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ പരിധി ഇല്ലാതെ നല്‍കുന്നു. 1ജിബിയാണ് പ്രതിദിനം എഫ്‌യുപി. ഇതിലും 84ജിബി 4ജി ഡാറ്റ 84 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

 

എയര്‍ടെല്‍/ ജിയോ 149 പ്ലാന്‍

ഈ പ്ലാനില്‍ എയര്‍ടെല്‍ ടു എയര്‍ടെല്‍ നമ്പറിലേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളിങ്ങ് സൗകര്യം നല്‍കുന്നുണ്ട്. കൂടാതെ 2ജി 4ജി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

ജിയോയുടെ ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍ എല്ലാ ഓപ്പറേറ്ററിലും നല്‍കുന്നു. കൂടാതെ 2ജിബി 4ജി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയിലും.

 

എയര്‍യെല്ലിന്റെ പുതിയ പ്ലാന്‍

എയര്‍ടെല്ലിന്റെ പുതിയ പ്ലാന്‍ 8 രൂപയാണ്. ഇത് ഏറ്റവും വില കുറഞ്ഞ പ്ലാനാണ്. ഇതില്‍ ലോക്കല്‍ എസ്റ്റിഡി കോളുകള്‍ 30പൈസ്/ മിനിറ്റില്‍ ഈടാക്കുന്നു.

എയര്‍ടെല്ലിന്റെ ഏറ്റവും വില കുറഞ്ഞ പ്ലാന്‍ 19 രൂപയാണ്. ഇതില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളും 200എംബി ഡാറ്റയും ഒരു ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെ ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് ആക്കാം?

 

Best Mobiles in India

English Summary

Airtel has introduced several new ultra-low cost data and free voice call recharge packs for its prepaid users which start from a minimal amount of Rs 8 to Rs 399.