പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി എയര്‍ടെല്ലിന്റെ അന്താരാഷ്ട്ര റോമിംഗ് പായ്ക്കുകള്‍ 196 രൂപ മുതല്‍


രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ എയര്‍ടെല്‍ ഇന്ത്യയിലെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി അന്താരാഷ്ട്ര വോയിസ് പായ്ക്കുകള്‍ അവതരിപ്പിച്ചു. 'ഫോറിന്‍ പാസ്' എന്ന പേരിലെ ഈ പായ്ക്കില്‍ അണ്‍ലിമിറ്റഡ് കോളുകള്‍ നിങ്ങള്‍ക്കു ചെയ്യാം.

Advertisement

196 രൂപ മുതലാണ് പുതിയ വോയിസ് പായ്ക്ക് ആരംഭിക്കുന്നത്. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് സൗജന്യമായി ഇന്‍കമിംഗ് ഔട്ട്‌ഗോയിംഗ് കോളുകള്‍ ഇന്ത്യയിലേക്കു ചെയ്യാം. 196 രൂപയ്ക്ക് 20 മിനിറ്റ്, 296 രൂപയ്ക്ക് 40 മിനിറ്റ്, 446 രൂപയ്ക്ക് 75 മിനിറ്റ് എന്നിങ്ങനെ മൂന്നു വ്യത്യസ്ഥ പായ്ക്കുകളാണുളളത്. നിങ്ങളുടെ ആവശ്യാനുസരണം ഇതില്‍ നിന്നും തിരഞ്ഞെടുക്കാം.

Advertisement

198 രൂപ പ്ലാനില്‍ 20 മിനിറ്റാണ് നല്‍കുന്നത്. ഇതിന്റെ വാലിഡിറ്റി ഏഴു ദിവസവുമാണ്. 296 രൂപ പ്ലാനിന്റെ വാലിഡിറ്റി 30 ദിവസവും 446 രൂപ പ്ലാനിന്റെ വാലിഡിറ്റി 90 ദിവസവുമാണ്. ഈ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യാനായി 'My Airtel app' അല്ലെങ്കില്‍ എയര്‍ടെല്‍ വെബ്‌സൈറ്റ് അല്ലെങ്കില്‍ ഏറ്റവും അടുത്തുളള എയര്‍ടെല്‍ സ്‌റ്റോറില്‍ സന്ദര്‍ശിക്കാവുന്നതാണ്.

യുഎഇ, നേപ്പാള്‍, ബംഗ്ലാദേശ്, സൗദ്യ അറേബ്യ, യുഎസ്, ഖത്തര്‍, കുവൈറ്റ്, മലേഷ്യ, സിംഗപൂര്‍, ബ്രിട്ടന്‍, ശ്രീലങ്ക, ബഹറിന്‍, ചൈന, കാനഡ, ജര്‍മ്മനി, ഓസ്‌ട്രേലിയ, ഹോംങ്കോംഗ്, ഫ്രാന്‍സ്, നെതര്‍ലാന്റ്, തായ്‌ലന്റ് എന്നീ രാജ്യങ്ങളിലാണ് ഈ പായ്ക്ക് ലഭ്യമാകുന്നത്.

Advertisement

റിലയന്‍സ് ജിയോയും ഇതു പോലെ അന്താരാഷ്ട്ര റോമിംഗ് പായ്ക്കുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ജിയോ അന്താരാഷ്ട്ര പാക്കിംഗ് ആരംഭിക്കുന്നത് 575 രൂപ മുതലാണ്, ഇതിന്റെ വാലിഡിറ്റി ഒരു ദിവസവും. എന്നാല്‍ 5751 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 30 ദിവസം വാലിഡിറ്റി ലഭിക്കും. ഈ പാക്കില്‍ അണ്‍ലിമിറ്റഡ് ഇന്‍കമിംഗ്, ഔട്ട്‌ഗോയിംഗ് കോള്‍, ഡേറ്റ, എസ്എംഎസ് എന്നിവയും ലഭിക്കുന്നു.

ഗാലക്‌സി നോട്ട് 9 പുറത്തിറങ്ങി; വില 67,900 മുതൽ!

Best Mobiles in India

Advertisement

English Summary

Airtel Launches International Roaming Voice Packs Starting at Rs 196