റിലയന്‍സ് ജിയോയുടെ 1699 രൂപയുടെ പ്ലാനിന് എതിരെ എയര്‍ടെല്ലിന്റെ പുത്തന്‍ പ്രീപെയ്ഡ് പ്ലാനുകള്‍


ദീര്‍ഘകാല കാലവധിയുള്ള പ്ലാനുകള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്കിടയില്‍ പ്രിയം ഏറിവരുകയാണ്. വൊഡാഫോണ്‍, റിലയന്‍സ് ജിയോ, ബിഎസ്എന്‍എല്‍ എന്നിവ ഇപ്പോള്‍ തന്നെ ഇത്തരം പ്ലാനുകള്‍ നല്‍കുന്നുണ്ട്. രാജ്യത്തെ വലിയ ടെലികോം കമ്പനികളില്‍ രണ്ടാംസ്ഥാനമുള്ള എയര്‍ടെല്ലും ദീര്‍ഘകാല കാലാവധിയുള്ള പ്ലാനുകളുമായി രംഗത്തെത്തിയിരിക്കുന്നു.

Advertisement

ഈ പ്ലാനുകള്‍ ലഭിക്കും.

998 രൂപ, 597 രൂപ വിലയുള്ള പ്ലാനുകളുടെ കാലാവധി യഥാക്രമം 336 ദിവസവും 168 ദിവസവുമാണ്. എല്ലാ സര്‍ക്കിളിലുള്ള ഉപഭോക്താക്കള്‍ക്കും ഈ പ്ലാനുകള്‍ ലഭിക്കും. നിലവിലുള്ള വരിക്കാര്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും ഇവ തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്.

Advertisement
പ്രധാന സവിശേഷതകള്‍

പരിധികളില്ലാത്ത എസ്ടിഡി കോളുകള്‍, പ്രതിമാസം 300 എസ്എംഎസ്, 12 GB ഡാറ്റ എന്നിവയാണ് 998 രൂപയുടെ പ്ലാനിന്റെ പ്രധാന സവിശേഷതകള്‍. ഓരോ 28 ദിവസത്തിന് ശേഷവും എസ്എംഎസുകളുടെ എണ്ണം പുതുക്കും. പ്ലാനിന്റെ കാലാവധിയില്‍ ആകെ ലഭിക്കുന്ന ഡാറ്റയാണ് 12 GB.

കോളുകള്‍ വിളിക്കാം

597 രൂപയുടെ പ്ലാനില്‍ 6GB ഡാറ്റ നേടാം. ഏകദേശം ആറുമാസം കാലാവധിയുള്ള പ്ലാനിലും പരിധികളില്ലാതെ കോളുകള്‍ വിളിക്കാം. പ്രതിമാസം 300 എസ്എംഎസുകളും ലഭിക്കും.

എയര്‍ടെല്‍

റിലയന്‍സ് ജിയോയെ വെല്ലുവിളിച്ച് എയര്‍ടെല്‍ ദിവസങ്ങള്‍ക്ക് മുമ്പ് 1699 രൂപയുടെ വാര്‍ഷിക പ്ലാന്‍ പുറത്തിറക്കിയിരുന്നു. പ്രതിദിനം 1GB ഡാറ്റ, പരിധികളില്ലാത്ത കോളുകള്‍ എന്നിവയാണ് ഇതിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. 365 ദിവസം കാലാവധിയുള്ള പ്ലാനില്‍ ദിവസവും 100 എസ്എംഎസുകളും ലഭിക്കും. റിലയന്‍സ് ജിയോയുടെ 1699 രൂപയുടെ പ്ലാനില്‍ ദിവസവും 1.5GB ഡാറ്റയാണ് നല്‍കുന്നത്.

ഗുജറാത്തിലെ വിദ്യഭ്യാസസ്ഥാപനങ്ങളിൽ പബ്‌ജിക്ക് പൂർണനിരോധനം

Best Mobiles in India

English Summary

Airtel launches new Rs 998, Rs 597 prepaid plans;take on Reliance Jio's Rs 1699 plan: Here's who offers what