വോള്‍ട്ട് (VoLTE) സര്‍വ്വീസ് സേവനവുമായി എയര്‍ടെല്‍!


പ്രശസ്ഥ മാര്‍ക്കറ്റ് ലീഡര്‍ ആയ ഭാരതി എയര്‍ടെല്‍ വോയിസ് ഓവര്‍ LTE (VOLTE) ടെക്‌നോളജി അവതരിപ്പിച്ചു. മൊബൈല്‍ വിപണിയിലെ തരംഗമായ റിലയന്‍സ് ജിയോയെ എതിരിടാനാണ് പുതിയ തന്ത്രവുമായി എയര്‍ടെല്‍ എത്തിയിരിക്കുന്നത്.

Advertisement

ആധാര്‍ - സിം കാര്‍ഡ് ലിങ്കിങ്ങ് നിര്‍ബന്ധം: ഓണ്‍ലൈനിലൂടെ ചേര്‍ക്കാം

വോയിസ് ഓവര്‍ വോള്‍ട്ട് LTE ടെക്‌നോളജി ഉപയോഗിച്ച് കോളുകള്‍ ചെയ്യുമ്പോള്‍ കൂടുതല്‍ മികച്ച ശ്രവ്യാനുഭവമായിരിക്കും ലഭിക്കുന്നത്. അതായത് 4ജിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ടെല്‍ വോള്‍ട്ട്, എച്ച്ഡി നിലവാരമുളള വോയിസ് കോളുകള്‍ വേഗത്തില്‍ വിളിക്കാവുന്ന സമയത്തും ലഭ്യമാകും.

Advertisement

എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ 4ജി എല്‍ടിഇ പ്രവര്‍ത്തനക്ഷമമാക്കിയ ഉപകരണങ്ങളില്‍ വോള്‍ട്ട് സേവനം ലഭ്യമാകും. ഇതു കൂടാതെ കമ്പനിയുടെ കണക്കു പ്രകാരം VoLTE ലേക്ക് ഡാറ്റ നിരക്കുകള്‍ അധികം ഈടാക്കില്ല. അതു പോലെ കോളുകള്‍ക്ക് നിലവിലുളള ബില്ലിങ്ങ് വിലയായിരിക്കും.

മുംബൈയില്‍ ഈ സേവനം ആരംഭിച്ചു കഴിഞ്ഞു. 2300Mhz , 1800 Mhz സ്‌പെക്ട്രം ശേഷികള്‍ സംയോജിപ്പിച്ച് 135 Mbps വരെയുളള വേഗതയാണ് എയര്‍ടെല്‍ വോള്‍ട്ട് നല്‍കുന്നത്. നിങ്ങളുടെ പ്രദേശത്ത് 4ജി കണക്ടിവിറ്റി ഇല്ലെങ്കില്‍ എയര്‍ടെല്‍ വോള്‍ട്ട് കോളുകള്‍ സ്വയം 3ജി അല്ലെങ്കില്‍ 2ജി നെറ്റ്‌വര്‍ക്കുകളില്‍ ഉപഭോക്താക്കള്‍ക്ക് അനുകൂലമായ കണക്ടിവിറ്റി ഉറപ്പാക്കുന്നു.

Advertisement

90% ഓഫറുമായി ഫ്‌ളിപ്കാര്‍ട്ട് സെയില്‍ വീണ്ടും

എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ഡാറ്റ സെക്ഷനുകളുമായി 4ജി വേഗതയില്‍ തന്നെ തുടരും എന്നാണ് ടെലികോം പ്രസ്താവനയില്‍ പറയുന്നത്.

Best Mobiles in India

Advertisement

English Summary

Airtel VoLTE, which works over 4G, will offer customers HD quality voice calls along with faster call set up time.