വൈ-ഫൈ സംവിധാനമുള്ള 3 ജി ഡോംഗിള്‍ എയര്‍ടെല്‍ ലോഞ്ച് ചെയ്തു


21.3 Mbps ഡൗണ്‍ലോഡ് സ്പീഡുള്ള 3 ജി വൈ-ഫൈ ഡോംഗിള്‍ എയര്‍ടെല്‍ ലോഞ്ച് ചെയ്തു. ഏതെങ്കിലും യു.എസ്.ബി പോര്‍ടുമായി കണക്റ്റ് ചെയ്താല്‍ അതിനു സമീപം വൈ-ഫൈ ഹോട്‌സ്‌പോട് രൂപീകരിക്കാന്‍ കഴിയുമെന്നതാണ് ഡോംഗിളിന്റെ പ്രത്യേകത. 5 ഉപകരണങ്ങള്‍ വരെ ഈ വൈ-ഫൈ കണക്ഷന്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.

Advertisement

നിലവില്‍ മുബൈയിലും ആന്ധ്രപ്രദേശിലും മാത്രമാണ് ഡോംഗിള്‍ ലഭിക്കുക. വൈകാതെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും എത്തും. സ്മാര്‍ട്‌ഫോണ്‍, ടാബ്ലറ്റ്, ലാപ്‌ടോപ് തുടങ്ങി യു.എസ്.ബി പോര്‍ട്ടുള്ള ഏതു ഉപകരണത്തില്‍ വേണമെങ്കിലും ഡോംഗിള്‍ കണക്റ്റ് ചെയ്യാം.

Advertisement

ZTE ആണ് ഡോംഗിള്‍ നിര്‍മിച്ചിരിക്കുന്നത്. 5.76 Mbps അപ്‌ലോഡ് സ്പീഡും 21.3 Mbps ഡൗന്‍ലോഡ് സ്പീഡുമാണ് എയര്‍ടെല്‍ ഡോംിളിനുള്ളത്. 32 ജി.ബി. വരുന്ന മൈക്രോ എസ്.ഡി കാര്‍ഡ് സപ്പോര്‍ട്ടും ഉണ്ട്.

ടാറ്റ ഡോകോമോ, MTS തുടങ്ങിയ കമ്പനികള്‍ നേരത്തെ ഇത്തരം ഡോംഗിളുകള്‍ പുറത്തിറക്കിയിരുന്നു.

Best Mobiles in India

Advertisement