എയര്‍ടെല്ലിന്റെ 1000 ജിബി സൗജന്യ ഡാറ്റ; ഓഫറിനായി എന്ത് ചെയ്യണം


ബ്രോഡ്ബാന്‍ഡ് വരിക്കാര്‍ക്ക് 1000 ജിബി വരെ അധിക ഡാറ്റ സൗജന്യമായി നല്‍കി എയര്‍ടെല്‍. എയര്‍ടെല്‍ ബിഗ് ബൈറ്റ് എന്ന് പേരിട്ടിരിക്കുന്ന ഓഫര്‍ 2018 ഒക്ടോബര്‍ വരെ ലഭിക്കും. കഴിഞ്ഞ വര്‍ഷം മെയ് മാസം അവതരിപ്പിച്ച ഓഫറിന്റെ കാലാവധി 2018 മാര്‍ച്ച് 31 വരെയായിരുന്നു. ഇതാണ് ഇപ്പോള്‍ ഒക്ടോബര്‍ വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നത്.

Advertisement

ഈ ഓഫര്‍ പ്രകാരം വരിക്കാര്‍ക്ക് 500 ജിബി മുതല്‍ 1000 ജിബി വരെ അധിക ഡാറ്റ ലഭിക്കും. മുംബൈയില്‍ പ്രതിമാസം 699 രൂപ മുതല്‍ 1799 രൂപ വരെയുള്ള പ്ലാനുകളിലെ വരിക്കാര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഡല്‍ഹിയില്‍ ഇത് 899 രൂപ മുതല്‍ 1299 രൂപ വരെയാണ്. പ്ലാനിന്റെ അതേ സ്പീഡില്‍ തന്നെ അധിക ഡാറ്റയും ലഭിക്കും. 40 Mbps മുതല്‍ 100 Mbps വരെയാണ് വിവിധ പ്ലാനുകളിലെ ഡാറ്റാ സ്പീഡ്.

Advertisement

699 രൂപയുടെ പ്ലാന്‍ ഉപയോഗിക്കുന്നവര്‍ക്ക് 40 Mbsp വേഗതയില്‍ 40 ജിബി ഡാറ്റ ലഭിക്കും. ഇവര്‍ക്ക് ലഭിക്കുന്ന അധിക സൗജന്യ ഡാറ്റ 500 ജിബിയാണ്. അതായത് 40 ജിബി കഴിഞ്ഞാല്‍ അടുത്ത ബില്ലിംഗ് സൈക്കിള്‍ വരെ ബോണസ് ഡാറ്റ ഉപയോഗിക്കാന്‍ കഴിയും.

0 ജിബി ഉപയോഗിച്ച് തീര്‍ക്കാത്തവര്‍ക്ക് അധിക ഡാറ്റ ലഭിക്കുകയില്ല. 849 രൂപയുടെ പ്ലാന്‍ എടുത്തിട്ടുള്ളവര്‍ക്ക് 55 ജിബി ഡാറ്റയും 750 ജിബി ബോണസ് ഡാറ്റയും ലഭിക്കും. 1099 രൂപ, 1799 രൂപ പ്ലാനുകളുടെ വരിക്കാര്‍ക്ക് 100 Mbps വേഗതയില്‍ 100 ജിബി ഡാറ്റയും 1000 ജിബി ബോണസ് ഡാറ്റയും സ്വന്തമാക്കാം.

Advertisement

2017 ജൂണിന് ശേഷം എയര്‍ടെല്‍ DSL വരിക്കാരായവര്‍ ഈ ആനുകൂല്യത്തിന് അര്‍ഹരാണ്. തിരഞ്ഞെടുത്ത പ്ലാനുകളില്‍ മാത്രമേ ഇത് ലഭ്യമാകുകയുള്ളൂ. ഓണ്‍ലൈന്‍ ആയി ഓഫര്‍ സ്വന്തമാക്കാന്‍ കഴിയും. ഇതിന് പുറമെ എല്ലാ എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് വരിക്കാര്‍ക്കും ഒരു വര്‍ഷത്തേക്ക് സൗജന്യമായി അമസോണ്‍ പ്രൈം വരിക്കാരാകാനും അവസരമുണ്ട്.

ഡാറ്റ ചോര്‍ത്തലില്‍ ഫേസ്ബുക്കിനേക്കാള്‍ ഭീകരര്‍ ഇവര്‍

1000 ജിബി സൗജന്യ ഡാറ്റ എങ്ങനെ നേടാമെന്നാണോ ആലോചിക്കുന്നത്. ഇതിനായി ആദ്യം airtel.in/broadband പേജ് സന്ദര്‍ശിച്ച് അനുയോജ്യമായ പ്ലാന്‍ തിരഞ്ഞെടുക്കുക.

അതിനുശേഷം നിങ്ങളുടെ പേര്, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ നല്‍കുക. കമ്പനിയുടെ ഹെല്‍പ്പ്‌ഡെസ്‌കില്‍ വിളിച്ചും ഇത് ചെയ്യാവുന്നതാണ്. ഇത് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ എഴ് ദിവസത്തിനകം അധിക ഡാറ്റ ലഭിക്കും.

Best Mobiles in India

Advertisement

English Summary

Airtel offers up to 1000GB additional data to select broadband users. Based on the plan you choose, you can get 500GB or 1000GB of extra data. This data can be used only if the bundled data is used up.