മൂന്നുമാസം നെറ്റ്ഫ്‌ളിക്‌സ് സൗജന്യമായി നല്‍കി എയര്‍ടെല്‍; വരിസംഖ്യ ബില്ലിനൊപ്പം അടയ്ക്കാം


എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ ടിവി, മൈ എയര്‍ടെല്‍ ആപ്പ് എന്നിവ വഴി നെറ്റ്ഫ്‌ളിക്‌സ് ഉപയോഗിക്കാന്‍ അവസരമൊരുങ്ങുന്നു. പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്ക് പുറമെ വി-ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ ഉപഭോക്താക്കള്‍ക്കും ഈ സേവനം ലഭിക്കും. എയര്‍ടെല്‍ ആപ്പുകള്‍ വഴി നെറ്റ്ഫ്‌ളിക്‌സില്‍ സെന്‍ അപ് ചെയ്യാം. ഇതിന് പുറമെ പ്രത്യേക പ്ലാനുകളിലുള്ള വരിക്കാര്‍ക്ക് എയര്‍ടെല്‍ ടിവി, മൈ എയര്‍ടെല്‍ ആപ്പ് വഴി മൂന്നുമാസം സൗജന്യമായി നെറ്റ്ഫ്‌ളിക്‌സ് ഉപയോഗിക്കാനും അവസരമുണ്ട്.

Advertisement

തിരഞ്ഞെടുത്ത പോസ്‌ററ്‌പെയ്ഡ്- ഹോം ബ്രോഡ്ബാന്‍ഡ് പ്ലാനുകളിലുമാണ് മൂന്നുമാസം സൗജന്യമായി നെറ്റ്ഫ്‌ളിക്‌സ് ഉപയോഗിക്കാന്‍ കഴിയുക. ഇതുസംബന്ധിച്ച വിവരം വൈകാതെ പ്രഖ്യാപിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ഈ പ്ലാനുകളുടെ വരിക്കാരല്ലാത്ത ഉപഭോക്താക്കള്‍ക്ക് ഇതിലേക്ക് മാറാന്‍ അവസരം ലഭിക്കും. നെറ്റ്ഫ്‌ളിക്‌സില്‍ സൈന്‍ അപ് ചെയ്തതിന് ശേഷം വരിസംഖ്യ എയര്‍ടെല്‍ ബില്‍ വഴി അടയ്ക്കാനാകും. മുന്നുമാസത്തിന് ശേഷം വരിസംഖ്യ അടച്ചുതുടങ്ങിയാല്‍ മതി.

Advertisement

'പങ്കാളിത്തത്തിന് എക്കാലത്തും മുന്തിയ പരിഗണന നല്‍കുന്ന സ്ഥാപനമാണ് എയര്‍ടെല്‍. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് നെറ്റ്ഫ്‌ളിക്‌സുമായും സഹകരിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് മികച്ച വേഗതയുള്ള ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഉപകരണങ്ങളുടെ ഉപയോഗത്തിലെ വര്‍ദ്ധനവും പുതിയ അവസരങ്ങള്‍ തുറക്കുന്നു. നെറ്റ്ഫ്‌ളിക്‌സുമായുള്ള സഹകരണത്തിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.' ഭാരതി എയര്‍ടെല്‍ എംഡിയും സിഇഒ-യുമായ ഗോപാല്‍ വിറ്റല്‍ പ്രസ്താവനയില്‍ പറഞ്ഞു.

എയര്‍ടെല്ലുമായി കൈകോര്‍ക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് നെറ്റ്ഫ്‌ളിക്‌സ് ബിസിനസ്സ് ഡെവലപ്‌മെന്റ് ഗ്ലോബല്‍ ഹെഡ് ബില്‍ ഹോംസ് അഭിപ്രായപ്പെട്ടു. 'ഇതിലൂടെ ആധുനിക സാങ്കേതികവിദ്യയും മികച്ച വിനോദവും തമ്മില്‍ ചേരുകയാണ്. ലോകമെമ്പാടും ആളുകള്‍ ഇഷ്ടപരിപാടികളും സിനിമകളും കാണാന്‍ മൊബൈലിനെ ആശ്രയിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സിന്റെ മികച്ച ടിവി ഷോകളും സിനിമകളും എയര്‍ടെല്ലിന്റെ അതിശകരമായ നെറ്റ് വര്‍ക്കിലൂടെ ഇനി ആസ്വദിക്കാന്‍ കഴിയും.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement

അമിതമായ വൈദ്യുതി ബിൽ, സഹിക്കാനാവാത്ത ശബ്ദം എന്നിവയൊക്കെ നിങ്ങളുടെ എസിയുടെ പ്രശ്നങ്ങളാണോ?

Best Mobiles in India

Advertisement

English Summary

Airtel Offers 3-Month Netflix Access on Select Postpaid, Broadband Plans