പ്രതിദിനം 4ജിബി ഡാറ്റയുമായി എയര്‍ടെല്‍! ജിയോ ഞെട്ടുമോ?


ടെലികോം വിപണിയ പിടിച്ചടക്കാന്‍ തീരുമാനിച്ചിരിക്കുയാണ് എയര്‍ടെല്‍. റിലയന്‍സ് ജിയോയെ ലക്ഷ്യം വച്ചു തന്നെയാണ് എയര്‍ടെല്ലിന്റെ പുതിയ ഓഫറുകള്‍.

Advertisement

ഷവോമി ദീപാവലി ഓഫര്‍: 1 രൂപ ഫ്‌ളാഷ് സെയില്‍: വേഗമാകട്ടേ!

രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റര്‍ ആയ എയര്‍ടെല്‍ 4ജിബി 3ജി/ 4ജി ഡാറ്റയാണ് ഉപഭോക്താക്കള്‍ക്ക് പുതിയ പ്ലാനില്‍ കൊണ്ടു വന്നിരക്കുന്നത്. ഈ ഓഫര്‍ പ്ലാനിന്റെ വില 999 രൂപയാണ്. 28 ദിവസം വാലിഡിറ്റി നല്‍കുന്ന ഈ പ്ലാനില്‍ 112ജിബി ഡാറ്റയാണ് ഒരു മാസം നല്‍കുന്നത്.

Advertisement

എന്നാല്‍ ജിയോയും 999 രൂപയുടെ പ്ലാന്‍ കൊണ്ടു വന്നിട്ടുണ്ട്. അതില്‍ 90ജിബി 4ജി ഡാറ്റ 90 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. എയര്‍ടെല്ലിന്റെ സ്‌പെഷ്യല്‍ റീച്ചാര്‍ജ്ജ് പ്ലാനായ 349 രൂപ, 399 രൂപ, 499 രൂപ, 799 രൂപ, 999 രൂപ എന്നിവയാണ്. ഇതിന്റെ വാലിഡിറ്റി എല്ലാം തന്നെ 28 ദിവസവുമാണ്. ഈ എല്ലാ പ്ലാനുകളിലും അണ്‍ലിമിറ്റഡ് വോയിസ് കോളിങ്ങ് നല്‍കുന്നുണ്ട്.

ഐഫോണ്‍ 8 ഭീഷണിയാകുന്നത് ആര്‍ക്കെല്ലാം ?

എയര്‍ടെല്ലിന്റെ മറ്റു ആകര്‍ഷകമായ ഓഫറുകള്‍

എയര്‍ടെല്‍ 349 റീച്ചാര്‍ജ്ജ്

1ജിബി ഡാറ്റയാണ് പ്രതിദിനം ഈ ഓഫറില്‍ നല്‍കുന്നത്. കൂടാതെ അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോളുകളും. 349 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 28 ദിവസം വാലിഡിറ്റിയും ലഭിക്കുന്നു.

എയര്‍ടെല്‍ 399 രൂപ റീച്ചാര്‍ജ്ജ്

1ജിബി 3ജി/ 4ജി ഡാറ്റയാണ് പ്രതി ദിനം ഈ റീച്ചാര്‍ജ്ജില്‍ നല്‍കുന്നത്. കൂടാതെ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളും. ഈ പ്ലാന്‍ ആസ്വദിക്കണം എങ്കില്‍ 4ജി ഹാന്‍സെറ്റ് തന്നെ വേണം. ഈ ഓഫര്‍ വാലിഡിറ്റി 70 ദിവസമാണ്.

എയര്‍ടെല്‍ 499 റീച്ചാര്‍ജ്ജ്/ 799 റീച്ചാര്‍ജ്ജ്

499 രൂപ പ്ലാനില്‍ 2ജിബി ഡാറ്റയാണ് പ്രതിദിനം ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നത്. കൂടാതെ ലോക്കല്‍/ എസ്റ്റിഡി കോളുകളും ലഭിക്കുന്നു.

799 രൂപയുടെ റീച്ചാര്‍ജ്ജില്‍ 3ജിബി 3ജി/ 4ജി ഡാറ്റ പ്രതിദിനം ലഭിക്കുന്നു.

 

എയര്‍ടെല്‍ 999 റീച്ചാര്‍ജ്ജ്

എയര്‍ടെല്ലിന്റെ 999 രൂപയുടെ പ്ലാനില്‍ 4ജിബി 3ജി/4ജി ഡാറ്റയാണ് പ്രതിദിനം ഉപഭോക്താക്കള്‍ക്കു നല്‍കുന്നത്.

റിലയന്‍സ് ജിയോക്കും ഏകദേശം ഇതേ റീച്ചാര്‍ജ്ജ് പ്ലാനുകള്‍ നല്‍കുന്നുണ്ട്.

ആരാണ് നിങ്ങളെ ഫേസ്ബുക്കില്‍ ട്രാക്ക് ചെയ്യുന്നത്?

 

Best Mobiles in India

English Summary

Airtel, India's largest telecom operator, is offering unlimited calls (local and STD) and 1 GB of 3G/4G speed data per day for 28 days in a "special recharge.