എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് സൗജന്യമായി ആമസോണ്‍ പേ ഡിജിറ്റല്‍ ഡിഫ്റ്റ് കാര്‍ഡ്..!


സ്വകാര്യ ടെലികോം ഓപ്പറേറ്ററായ എയര്‍ടെല്‍ തങ്ങളുടെ 23-ാം വാര്‍ഷികാഘോഷത്തില്‍ ആമസോണ്‍ പേയുമായി സഹകരിച്ച് തങ്ങളുടെ പോസ്റ്റ്‌പെയ്ഡ് പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് ക്യാഷ്ബാക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചു.

Advertisement

എയര്‍ടെല്ലിന്റെ ഈ ഓഫര്‍ പ്രകാരം 100 രൂപയ്‌ക്കോ അതിനു മുകളിലോ റീച്ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്കും അല്ലെങ്കില്‍ എയര്‍ടെല്ലിന്റെ ഏതെങ്കിലും ഇന്‍ഫിനിറ്റി പോസ്റ്റ്‌പെയ്ഡ് പ്ലാനിലേക്ക് അപ്‌ഡ്രേഡ് ചെയ്യുന്നവര്‍ക്കും 51 രൂപയുടെ ആമസോണ്‍ പേ ഡിജിറ്റല്‍ ഗിഫ്റ്റ് കാര്‍ഡിന് അര്‍ഹരാണ്.

Advertisement

ആമസോണ്‍ പേ ബാലന്‍സ് എന്ന പേരിലാണ് ഗിഫ്റ്റ് കാര്‍ഡ് ലോഡ് ചെയ്യപ്പെടുന്നത്. പിന്നീട് നിങ്ങള്‍ക്കിത് ആമസോണ്‍.ഇന്‍, റീച്ചാര്‍ജ്ജുകള്‍, ബില്‍ പേയ്‌മെന്റുകള്‍ അങ്ങനെ ഒട്ടനവധി കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം.

ഈ ഡിജിറ്റല്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ ലഭിക്കാനായി ആദ്യം എയര്‍ടെല്‍ ഉപയോക്താക്കള്‍ മൈ എയര്‍ടെല്‍ ആപ്പ് എന്നതിലേക്ക് പോകേണ്ടതാണ്. അതിനു ശേഷം ആപ്പിനുളളിലെ 'Airtel Thanks' എന്ന ബാനര്‍ കണ്ടെത്തുക. തുടര്‍ന്ന് ഗിഫ്റ്റ് കാര്‍ഡ് സജ്ജീവമാക്കുന്നതിന് ആ ബാനറില്‍ ക്ലിക്ക് ചെയ്യുക. അങ്ങനെ റീച്ചാര്‍ജ്ജ് ചെയ്തതിനു ശേഷമാകും നിങ്ങള്‍ ഗിഫ്റ്റ് കാര്‍ഡിന് അര്‍ഹനാകുന്നത്. എയര്‍ടെല്‍ ആപ്പ്, ഓണ്‍ലൈന്‍ പോര്‍ട്ടലായ ആമസോണ്‍.ഇന്‍, പേറ്റിഎം, അല്ലെങ്കിയല്‍ ഓഫ്‌ലൈന്‍ റീട്ടെയിലറോ ആമസോണ്‍ സ്‌റ്റോര്‍ വഴിയോ റീച്ചാര്‍ജ്ജ് ചെയ്യാം. 30 ദിവസത്തിനുളളിലെ റീച്ചാര്‍ജ്ജുകള്‍ക്കോ അപ്‌ഗ്രേഡുകള്‍ക്കോ ഓഫര്‍ ലഭ്യമാണ്.

Advertisement

ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ ശൃംഖലയ്ക്കായി ഈ 23 വര്‍ഷത്തെ യാത്രയില്‍ പങ്കു ചേര്‍ന്നതില്‍ ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദിയാണ് ഭാതരി എയര്‍ടെല്ലിന്റെ പങ്കാളിയാ വാണി വെങ്കടേശ്-ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ രേഖപ്പെടുത്തി.

Best Mobiles in India

Advertisement

English Summary

Airtel offers Amazon Pay gift card to postpaid, prepaid users