ജിയോയെ ലക്ഷ്യം വച്ചു പുതുക്കിയ എയര്‍ടെല്ലിന്റെ 399 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ കിടിലന്‍ ഓഫര്‍


ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഡേറ്റ നല്‍കി എയര്‍ടെല്‍ തങ്ങളുടെ മൈ ഇന്‍ഫിനിറ്റി പോസ്റ്റ്‌പെയ്ഡ് പ്ലാനിന്റെ കീഴിലെ' 399 രൂപയുടെ പ്ലാന്‍ പുതുക്കിയിരിക്കുകയാണ്. ഈ പുതുക്കിയ പ്ലാനില്‍ 20ജിബി അധിക ഡേറ്റയാണ് ഒരു വര്‍ഷത്തേക്ക് നല്‍കുന്നത്.

ഇതിനോടൊപ്പം ഫ്രീ ലോക്കല്‍, എസ്റ്റിഡി, റോമിംഗ് കോളുകളും നല്‍കുന്നുണ്ട്. 399 രൂപ പ്രതിമാസ റീച്ചാര്‍ജ്ജില്‍ 40ജിബി ഡേറ്റ നല്‍കുന്ന വോഡാഫോണ്‍ ഇന്ത്യയാണ് എയര്‍ടെല്ലിന്റെ ഈ പ്ലാന്‍ ലക്ഷ്യം വച്ചിരിക്കുന്നത്.

കഴിഞ്ഞ മാസവും എയര്‍ടെല്‍ തങ്ങളുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളായ 499 രൂപ, 649 രൂപ, 799 രൂപ, 1199 രൂപ എന്നിവ പുതുക്കിയിരുന്നു.

എയര്‍ടെല്‍ 399 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍

ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളിംഗ്, 20ജിബി 3ജി/4ജി ഡേറ്റയും നല്‍കുന്നു. ഇതില്‍ റോള്‍ഓവര്‍ സംവിധാനം ഉളളതിനാല്‍ ഉപയോഗിച്ചു തീരാത്ത ഡേറ്റ അടുത്ത മാസം ഉപയോഗിക്കാം. ഇതു കൂടാതെ ഈ പുതുക്കിയ പ്ലാനില്‍ 20ജിബി അധിക ഡേറ്റയും നല്‍കുന്നു. ഇതിനോടൊപ്പം വിങ്ക് മ്യൂസിക് സബ്‌സ്‌ക്രിപ്ഷനും ഉണ്ട്.

വോഡാഫോണ്‍ 399 രൂപ പ്ലാന്‍

വോഡാഫോണിന്റെ 399 രൂപ പ്ലാനില്‍ 40 ജിബി ഡേറ്റയാണ് നല്‍കുന്നത്. കൂടാതെ 200 ജിബി വരെ റോള്‍ ഓവര്‍ സൗകര്യവും ഉണ്ട്. ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി, റോമിംഗ് കോളുകളും നല്‍കുന്നു. കൂടാതെ ബില്‍ ഗ്യാരന്റിയോടു കൂടിയാണ് ഈ പ്ലാന്‍ എത്തിയിരിക്കുന്നത്. വോഡാഫോണ്‍ പ്ലേക്കായുളള ഫ്രീ സബ്‌സ്‌ക്രിപ്ഷന്‍, ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം എന്നിവയും ഈ ഓഫറിനോടൊപ്പെ നല്‍കുന്നു.

ജിയോ 199 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍

ജിയോയുടെ 199 രൂപ പ്ലാനില്‍ 25ജിബി ഡേറ്റയാണ് ഒരു മാസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നത്. 25ജിബി ഡേറ്റ കഴിഞ്ഞാല്‍ ഒരു ജിബിക്ക് 20 രൂപ വച്ച് ഈടാക്കും. ഇതിനോടൊപ്പം ഫ്രീ ജിയോ ആപ്‌സ് സബ്‌സ്‌ക്രിപ്ഷനും 100 എസ്എംഎസും പ്രതിദിനം നല്‍കുന്നു.

വെബ്‌സൈറ്റ് ഡൗണ്‍ലോഡ് ചെയ്ത ശേഷം എങ്ങനെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ ബ്രൗസ് ചെയ്യാം?

Most Read Articles
Best Mobiles in India
Read More About: jio airtel news technology

Have a great day!
Read more...

English Summary

Airtel Revises Rs. 399 Postpaid Plan: Unlimited Calling, Additional Data And Other Offers