എയർടെൽ 149ന്റെയും 399ന്റെയും പ്ലാനുകളിലെ ഡാറ്റ പരിധി കുറയ്ക്കുന്നു..!


ടെലികോം മേഖലയില്‍ ജിയോ യുദ്ധം ആരംഭിച്ചതോടെ മറ്റു കമ്പനികളായ വോഡാഫോണ്‍, ഐഡിയ, ബിഎസ്എന്‍എല്‍ തുടങ്ങിയവ പല രീതിയിലും ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഏവര്‍ക്കും അറിയാം ജിയോയുടെ ഏറ്റവും കഠിനമായ എതിരാളി എയര്‍ടെല്‍ തന്നെയാണെന്ന്.

Advertisement

ജിയോയെ എതിര്‍ത്തു നില്‍ക്കാനായി എയര്‍ടെല്‍ നിരവധി പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് അണ്‍ലിമിറ്റഡ് പ്ലാനുകള്‍ കൊണ്ടു വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഏവരേയും ആശയക്കുഴപ്പത്തിലാക്കി എയര്‍ടെല്‍ തങ്ങളുടെ രണ്ട് മികച്ച പ്ലാനുകളായ 149 രൂപ, 399 രൂപ എന്നിവയുടെ ഡേറ്റ കുറച്ചിരിക്കുന്നു. 1ജിബി ഡേറ്റയാണ് കുറച്ചിരിക്കുന്നത്. എന്നാല്‍ ഇത് എന്തു കൊണ്ടാണെന്ന് ഇപ്പോഴും വളരെ വ്യക്തമല്ല.

Advertisement

മുന്‍പുളള ഓഫറുകള്‍ ഇങ്ങനെയായിരുന്നു. അതായത് 149 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 2ജിബി ഡേറ്റ പ്രതിദിനം 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുമായിരുന്നു, അതു പോലെ 399 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 2.4 ജിബി ഡേറ്റയാണ് നല്‍കിയിരുന്നത്. ഇതിന്റെ വാലിഡിറ്റി 84 ദിവസവുമാണ്. ഈ രണ്ടു പ്ലാനുകളിലും പരിധി ഇല്ലാതെ 100 എസ്എംഎസ് പ്രതി ദിനം, അണ്‍ലിമിറ്റഡ് വോയിസ് കോള്‍ എന്നിവയും നല്‍കുന്നുണ്ട്.

Anti-Theft Security: 20 Features To Secure Your Phone From Theft - MALAYALAM GIZBOT

ഈ രണ്ടു പ്ലാനുകളും പരിഷ്‌കരിച്ച് നിലവില്‍ ഈ ഓഫറുകളാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്. അതായത് 149 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 1ജിബി 4ജി ഡേറ്റ 28 ദിവസത്തെ വാലിഡിറ്റിയിലും അതു പോലെ 399 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 1.4ജിബി ഡേറ്റ പ്രതിദിനം 84 ദിവസത്തെ വാലിഡിറ്റിയിലും ലഭിക്കുന്നു. കൂടാതെ ഈ രണ്ടു പ്ലാനുകളിലും പ്രതിദിനം 100എസ്എംഎസും അതു പോലെ അണ്‍ലിമിറ്റഡ് കോളുകളും നല്‍കുന്നുണ്ട്. എന്നാല്‍ ചില ഉപയോക്താക്കള്‍ക്ക് 399 രൂപ പ്ലാനില്‍ 70 ദിവസമാണ് വാലിഡിറ്റി.

Advertisement

ശരിയായ രീതിയിലുള്ള ലാപ്ടോപ് പരിപാലനത്തിന് ഈ മാർഗ്ഗങ്ങൾ ഉപയോഗിക്കുക!

എന്നാല്‍ ജിയോക്കും എയര്‍ടെല്ലിനെ പോലെ 149 രൂപയുടേയും 399 രൂപയുടേയും റീച്ചാര്‍ജ്ജ് പായ്ക്കുകള്‍ ഉണ്ട്. ഇത് രണ്ടും ജിയോയുടെ ഏറ്റവും വിറ്റഴിയുന്ന പായ്ക്കുകളാണ്.

ജിയോ 149 രൂപ എയര്‍ടെല്‍ 399 രൂപ എന്നീ പ്ലാനുകള്‍ താരതമ്യം ചെയ്യുമ്പോള്‍ 1.5ജിബി ഡേറ്റയാണ് പ്രതിദിനം ലഭിക്കുന്നത്. ജിയോ ഡബിള്‍ ധമാക ഓഫര്‍ അവസാനിച്ചതിനു ശേഷം 1ജിബി 4ജി ഡേറ്റ പ്രതിദിനം നല്‍കുന്ന 149 രൂപയുടേയും 399 രൂപയുടേയും പ്ലാനുകളാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. ഇതോടൊപ്പം ഈ രണ്ടു പ്ലാനുകളിലും അണ്‍ലിമിറ്റഡ് വോയിസ് കോളും 1000 എസ്എംഎസും പ്രതിദിനം നല്‍കുന്നു. ഇതു കൂടാതെ ജിയോ ആപ്‌സുകളായ ജിയോ സിനിമ, ജിയോ മ്യൂസിക്, മൈ ജിയോ ആപ്പ് എന്നിങ്ങനെ പലതും ആക്‌സസ് ചെയ്യാം.

Best Mobiles in India

Advertisement

English Summary

Airtel Rs 149 and Rs 399 plans, reduces data benefits to 1GB and 1.4GB respectively