എയർടെൽ 249 പ്രീപെയ്ഡ് റീചാർജ് പ്ലാൻ വാഗ്‌ദാനം ചെയ്യുന്നത് 4 ലക്ഷം രൂപയുടെ ലൈഫ് ഇൻഷൂറൻസ്


ടെലികോം മേഖലയിൽ ഭാരതി എയർടെൽ വൻ നേട്ടമാണ് കൈവരിച്ചുവരുന്നത്. ഡാറ്റ ഓഫറുകളുടെയും താരിഫ് പ്ലാനുകളുടെയും അടിസ്ഥാനത്തിൽ റിലയൻസ് ജിയോയുടെ വിലകുറഞ്ഞ ഓഫറുകളുമായി ബന്ധപ്പെടുത്തി സ്വകാര്യ ടെലികോമുകൾ മത്സരിക്കുവാൻ തുനിയുന്ന ഒരു കാഴ്ച്ചയാണ് ഇവിടെ കാണുവാൻ സാധിക്കുന്നത്.

ടെലികോം സേവനദാതാക്കൾ

ജിയോയെ നേരിടാനും വരിക്കാരെ പിടിച്ചു നിർത്താനും മുൻനിര കമ്പനികളെല്ലാം പുതിയ ആശയങ്ങളും ഓഫറുകളുമാണ് ഉപയോക്തക്കൾക്കായി അവതരിപ്പിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി അനവധി ഓഫറുകളാണ് ടെലികോം സേവനദാതാക്കൾ ദിനം പ്രതി കൊണ്ടുവരുന്നത്.

ഇൻഷൂറൻസ് പ്ലാൻ

ഇപ്പോഴിതാ, ഇതിനൊക്കെ മുന്നോടിയായി എയർടെൽ പുതിയ പ്ലാനുകളും ഓഫറുകളും അവതരിപ്പിച്ചു. 249 രൂപയ്ക്ക് റീചാർജ് ചെയ്യുന്നവർക്ക് നാലു ലക്ഷത്തിൻറെ ലൈഫ് ഇൻഷൂറൻസ് പ്ലാനാണ് എയർടെൽ അവതരിപ്പിക്കുന്നത്.

ഭാരത് ആക്സ ഇൻഷുറൻസ്

249 രൂപയുടെ പ്ലാനിൽ 129 രൂപയുടെ പ്ലാനിലുള്ള ദിവസം 2 ജി.ബി ഡേറ്റ, അൺലിമിറ്റഡ് വോയ്സ് സേവനങ്ങളാണ് ലഭിക്കുന്നത്. 249 രൂപക്ക് റീചാർജ് ചെയ്താൽ ഉപഭോക്താവിനു 4 ലക്ഷം വരെ ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കാം. എച്ച്ഡിഎഫ്സി, ഭാരത് ആക്സ ഇൻഷുറൻസ് കവേറജുകളാണ് എയർടെൽ ഓഫർ ചെയ്യുന്നത്.

എയർടെൽ വെബ്സൈറ്റ്

എയർടെൽ വെബ്സൈറ്റ്, ആപ്പ്, മറ്റു സര്‍വീസുകൾ വഴി റീചാർജ് ചെയ്യുമ്പോൾ ഇൻഷൂറൻസ് പോളിസിയിൽ ചേരാനുള്ള സന്ദേശം ലഭിക്കും. തുടർന്ന് വേണ്ട വിവരങ്ങളെല്ലാം ഓണ്‍ലൈൻ വഴി തന്നെ നൽകാം. പോളിസി സംബന്ധിച്ചുള്ള സ്റ്റാറ്റസ് എയർടെൽ ആപ്പിൽ നിന്ന് അറിയുവാൻ സാധിക്കും.

എയർടെൽ ടി.വി

ഇതോടൊപ്പം 129 രൂപയുടെ പ്ലാനും അവതരിപ്പിച്ചു. 129 രൂപയുടെ പ്ലാനിൽ പ്രതിദിനം 2ജിബി ഡേറ്റയും അൺലിമിറ്റഡ് കോളുകളും ദിവസം 100 എസ്.എം.എസുകളുമാണ് നൽകുക. ഇതു കൂടാതെ എയർടെൽ ടിവി, വിങ്ക് സബ്സ്ക്രിപ്ഷനും ഫ്രീയായി ഉപയോഗിക്കുവാൻ സാധിക്കും.

എയർടെല്ലിന്റെ പുതിയ 4G ഫോൺ

എയർടെല്ലിന്റെ മറ്റൊരു ഓഫർ പുതിയ 4ജി ഫോൺ വാങ്ങുമ്പോൾ 2,000 രൂപയുടെ ക്യാഷ്ബാക്കാണ്.

നോർട്ടൺ മൊബൈൽ സെക്യൂരിറ്റി, വിങ്ക് മ്യൂസിക് സബ്സ്ക്രിപ്ഷൻ തുടങ്ങിയവയും പുതിയ പ്ലാനിനൊപ്പം സൗജന്യമായി ലഭ്യമാക്കുന്നുണ്ട്.

പ്രീപെയ്ഡ് ഡാറ്റ പ്ലാനുകൾ

അതേസമയം, എയർടെല്ലും, 48 രൂപ, 98 രൂപ എന്നി നിരക്കിൽ ഡാറ്റ ആനുകൂല്യങ്ങൾ മാത്രം തിരയുന്ന ഉപയോക്താക്കൾക്കായി പ്രീപെയ്ഡ് ഡാറ്റ പ്ലാനുകൾ കൊണ്ടുവന്നിട്ടുണ്ട്. 48 രൂപയുടെ പ്രീപെയ്ഡ് ഡാറ്റ പ്ലാൻ 3 ജി.ബി 3 ജി / 4 ജി ഡാറ്റ, 28 ദിവസത്തെ കാലയളവിൽ ലഭിക്കുന്നു.

ഭാരതി എയർടെൽ

98 പ്രീപെയ്ഡ് ഡാറ്റ പ്ലാനിൽ 6 ജി.ബി 3G / 4G ഡാറ്റയും 28 ദിവസത്തെ കാലയളവിൽ നൽകുന്നുണ്ട്. അതേസമയം, എയർടെൽ 98 രൂപയുടെ പ്രീപെയ്ഡ് ഡാറ്റ പ്ലാനിൽ മുഴുവൻ കാലയളവിൽ 10 സൗജന്യ നാഷണൽ എസ്.എം.എസും വാഗ്ദാനം ചെയ്യുന്നു.

Most Read Articles
Best Mobiles in India
Read More About: airtel prepaid offers news

Have a great day!
Read more...

English Summary

Bharti Airtel has been making some huge strides in the Indian telecom sector since the private telco is looking to compete with Reliance Jio’s affordable pricing in terms of data and tariff plans. While Bharti Airtel has revised a host of its prepaid as well as postpaid offering, it has now revised the Airtel Rs. 249 prepaid recharge plan in order to offer Rs. 4 lakh life insurance cover.