ഇതാണ് എയര്‍ടെല്ലിന്റെ പുതിയ 289 രൂപ പ്രീപെയ്ഡ് പ്ലാന്‍..!


പുതിയ വരിക്കാരെ സ്വന്തമാക്കാനുളള ലക്ഷ്യത്തില്‍ രാജ്യത്തെ മുന്‍നിര ടെലികോം സേവനദാദാക്കളായ ഭാരതി എയര്‍ടെല്‍ ഇന്ത്യന്‍ വിപണിയില്‍ പുതിയ പ്രീപെയ്ഡ് പാക്ക് അവതരിപ്പിച്ചു. 289 രൂപയുടെ ഈ പുതിയ പായ്ക്കില്‍ അണ്‍ലിമിറ്റഡ് ഓഫറുകളാണ് കമ്പനി നല്‍കിയിരിക്കുന്നത്.

Advertisement

അതായത് അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി/ റോമിംഗ് കോളുകള്‍, പ്രതി ദിനം 100 എസ്എംഎസ്, മൊത്തത്തില്‍ 1ജിബി 2ജി/3ജി/4ജി ഡേറ്റ എന്നിവ ലഭിക്കുന്നു. 48 ദിവസം വാലിഡിറ്റിയുളള ഈ പ്ലാന്‍ രാജ്യത്തെ എല്ലാ എയര്‍ടെല്‍ ഉപയോക്താക്കള്‍ക്കും ലഭ്യമാണ്. എന്നാല്‍ വോയിസ് കോളില്‍ പ്രതി ദിനം 250 മിനിറ്റും പ്രതിവാരം 1000 മിനിറ്റുമാണ് സൗജന്യമായി നല്‍കുന്നത്.

Advertisement

എയര്‍ടെല്ലിന്റെ ഈ പ്ലാന്‍ ഐഡിയ സെല്ലുലാറിന്റെ 295 രൂപ പ്ലാനിനെയാണ് ലക്ഷ്യം വച്ചിരിക്കുന്നത്. ഈ പ്ലാനില്‍ മൊത്തത്തില്‍ 5ജിബി ഡേറ്റയും 42 ദിവസത്തെ വാലിഡിറ്റിയുമാണ്. എന്നാല്‍ കോളുകള്‍ക്ക് വ്യത്യാസം ഒന്നും തന്നെ ഇല്ല. അണ്‍ലിമിറ്റഡ് തന്നെ.

എയര്‍ടെല്ലിന്റെ മറ്റൊരു പ്ലാനാണ് 299 രൂപയുടേത്. ഇതില്‍ നിങ്ങള്‍ക്ക് 1.4ജിബി 3ജി/ 4ജി ഡേറ്റ പ്രതിദിനം നല്‍കുന്നു. ഒപ്പം അണ്‍ലിമിറ്റഡ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ 42 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. എയര്‍ടെല്ലിന്റെ ഈ രണ്ടു പ്ലാനുകളും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ 289 രൂപ പ്ലാന്‍ എല്ലാ സര്‍ക്കിളുകളിലും ലഭ്യമാണ് എന്നാല്‍ 299 രൂപ പ്ലാന്‍ ചില സര്‍ക്കിളുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

Advertisement

എന്നാല്‍ ജിയോയുടെ 299 രൂപ പ്ലാനില്‍ 3ജിബി 4ജി ഡേറ്റ പ്രതി ദിനം, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 100 എസ്എംഎസ് പ്രതിദിനം എന്നിവ ലഭിക്കുന്നു. ഇതിനോടൊപ്പം സൗജന്യമായി ജിയോ ആപ്‌സുകളും ഉണ്ട്.

ഇത് കേരളത്തിന്റെ ഇലക്ട്രിക്ക് മനുഷ്യൻ; ഏത് വൈദ്യുതിയും ഇദ്ദേഹത്തിന് പ്രശ്നമില്ല!

Best Mobiles in India

Advertisement

English Summary

Airtel Rs 289 Recharge get 1GB data Unlimited Voice Calls