ജിയോയെ കടത്തിവെട്ടി, എയര്‍ടെല്ലിന്റെ പുതുക്കിയ 449 രൂപ പ്ലാനില്‍ വമ്പന്‍ ഡേറ്റ ഓഫര്‍


ജിയോയെ പിടിച്ചു കെട്ടാന്‍ കിടിലന്‍ ഓഫറുമായി എയര്‍ടെല്‍. ഇത്തവണ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്കാണ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങളുടെ ഏറ്റവും ജനപ്രീതിയുളള പോസ്റ്റ്‌പെയ്ഡ് പ്ലാനായ 499 രൂപയുടെ പ്ലാനിലാണ് വമ്പന്‍ മാറ്റം എയര്‍ടെല്‍ നല്‍കിയിരിക്കുന്നത്. കൂടുതല്‍ ഡേറ്റ ഉപയോക്താക്കള്‍ക്ക് നല്‍കുന്നതാണ് എയര്‍ടെല്ലിന്റെ ഈ പുതുക്കിയ പ്ലാന്‍. പുതുക്കിയ പ്ലാനില്‍ 75ജിബി ഡേറ്റയാണ് ഇപ്പോള്‍ നല്‍കുന്നത്.

Advertisement

നേരത്തെ ഇതേ പ്ലാനില്‍ 40ജിബി 3ജി/ 4ജി ഡേറ്റയായിരുന്നു. ഇതു കൂടാതെ 100എസ്എംഎസ്, അണ്‍ലിമിറ്റഡ് വോയിസ് കോള്‍ എന്നിവയും നല്‍കുന്നുണ്ട്. ഈ പ്ലാനിലും ഡേറ്റ റോള്‍ ഓവര്‍ സൗകര്യവും ഉണ്ട്. അതും 500ജിബി വരെ, അതായത് ഒരു മാസം ഉപയോഗിച്ചു തീരാത്ത ഡേറ്റ അടുത്ത മാസത്തേക്ക് ഉപയോഗിക്കാം എന്നര്‍ത്ഥം. ഈ പ്ലാനിലും വിങ്ക് ടിവി സ്ബ്‌സ്‌ക്രിപ്ഷന്‍, ലൈവ് ടിവി ലൈബ്രറി ആക്‌സസ്, ഹാന്‍സെറ്റ് ഡാമേജ് പ്രൊട്ടക്ഷന്‍ എന്നിവയും നല്‍കുന്നു.

Advertisement

ഈ പുതുക്കിയ 499 രൂപ പ്ലാന്‍ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രമാണ്. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കുമെന്നു പ്രതീക്ഷിക്കാം.

ഇതു കൂടാതെ എയര്‍ടെല്‍ ഈയിടെ പുതുക്കിയ മറ്റൊരു പ്ലാനാണ് 649 രൂപയുടേത്. ഈ പ്ലാനില്‍ നിലവില്‍ 90ജിബി ഡേറ്റ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍, പ്രതിദിനം 100എസ്എംഎസ് നല്‍കുന്നുണ്ട്. ഇത് കൂടാതെ പ്ലാനിനോടൊപ്പം സൗജന്യമായി ഒരു ഫാമിലി കണക്ഷനും നല്‍കുന്നു. മറ്റു ഇന്‍ഫിനിറ്റി പ്ലാനുകളെ പോലെതന്നെ ഇതിലും ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍, ലൈവ് ടിവി/ മൂവി ലൈബ്രറി ആക്‌സസ്, വിങ്ക് ടിവി സബ്‌സ്‌ക്രിപിഷന്‍, ഹാന്‍സെറ്റ് ഡാമേജ് പ്രൊട്ടക്ഷന്‍ എന്നിവയും നല്‍കുന്നു.

വോഡാഫോണ്‍ അടുത്തിടെ പുതുക്കിയ റെഡ് പോസ്റ്റ്‌പെയ്ഡ് പ്ലാനുകളായ 399 രൂപ 2999 രൂപ എന്നിവയാണ് എയര്‍ടെല്ലിന്റെ ഈ പുതുക്കിയ പ്ലാനുമായി മത്സരിക്കാന്‍ ഒരുങ്ങുന്നത്. ഈ പ്ലാനില്‍ 300ജിബി ഡേറ്റയും അണ്‍ലിമിറ്റഡ് കോളുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

വോഡാഫോണ്‍ പുതുതായി പ്രഖ്യാപിച്ച മറ്റൊരു പ്ലാനാണ് 299 രൂപയുടെ റെഡ് ബേസിക് പോസ്റ്റ്‌പെയ്ഡ് പ്ലാന്‍. ഈ പ്ലാനില്‍ 20ജിബി ഡേറ്റയും നല്‍കുന്നു.

പുതുക്കിയ എയര്‍ടെല്ലിന്റെ 799 രൂപ, 1199 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളില്‍ വമ്പന്‍ ഡേറ്റ ഓഫര്‍

ദിനംപ്രതി ഓഫറുകള്‍ നല്‍കി ഉപയോക്താക്കളെ വലയിലാക്കിയ ജിയോയ്ക്ക് പണികൊടുക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് എയര്‍ടെല്‍ വീണ്ടും. അതിനായി എയര്‍ടെല്‍ തങ്ങളുടെ രണ്ട് പോസ്റ്റ്‌പെയ്ഡ് പ്ലാനുകളായ 799 രൂപ, 1199 രൂപ എന്നിവ പുതുക്കിയിരിക്കുകയാണ്.

ഇതിനു മുന്‍പ് എയര്‍ടെല്‍ തങ്ങളുടെ നിരവധി പ്രീപെയ്ഡ് പ്ലാനുകള്‍ പരിഷ്‌കരിച്ചിട്ടുണ്ട്. ഈ പുതുക്കിയ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളില്‍ അധിക
ഡേറ്റ ഉള്‍പ്പെടെ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും നല്‍കുന്നുണ്ട്.

 

എയര്‍ടെല്‍ 799 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍

എയര്‍ടെല്ലിന്റെ 799 രൂപ പുതുക്കിയ പ്ലാനിന്‍ 60ജിബി ഡേറ്റയ്ക്കു പകരം 100ജിബി ഡേറ്റയാണ് നല്‍കുന്നത്. കൂടാതെ ഡേറ്റ റോള്‍ ഓവര്‍ സൗകര്യവും ഇതിലുണ്ട്, അതായത് ഉപയോഗിക്കാത്ത ഡേറ്റ അടുത്ത ബില്ലിംഗ് സൗക്കളിലേക്ക് കൊണ്ടു പോകാന്‍ കഴിയും. കൂടാതെ ഈ ഡേറ്റ പ്ലാനിനോടൊപ്പം അണ്‍ലിമിറ്റഡ് എസ്റ്റിഡി/ ലോക്കല്‍ കോളുകളും നല്‍കുന്നു.

എയര്‍ടെല്‍ 1,199 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍

നേരത്തെ ഈ പ്ലാനില്‍ 90 ജിബി ഡേറ്റയായിരുന്നു, എന്നാല്‍ പുതുക്കിയ പ്ലാന്‍ പ്രകാരം 120ജിബി ഡേറ്റയാണ് നല്‍കുന്നത്. പരിഷ്‌കരിച്ച 799 പോസ്റ്റ്‌പെയ്ഡ് പ്ലാനിനു ശേഷം അണ്‍ലിമിറ്റഡ് കോളിംഗ് ആനുകൂല്യം നല്‍കുന്ന മറ്റൊരു പ്ലാനാണ് ഇത്. ഈ പ്ലാനിലെ മറ്റു ആനുകൂല്യങ്ങള്‍ ഇവയാണ്-ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍, ഹാന്‍സെറ്റ് പ്രൊട്ടക്ഷന്‍, എയര്‍ടെല്‍ ടിവി, അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് സൗകര്യത്തോടു കൂടിയ ഫ്രീ-ആഡ് ഓണ്‍ കണക്ഷന്‍.

കണ്ണാടിയിൽ ഒരു ഡിസ്പ്ളേ; ഇത് അതിശയിപ്പിക്കുന്ന സ്മാർട്ട് മിറർ!

 

വോഡാഫോണിന്റെ 1,299 രൂപ പ്ലാന്‍

മുകളില്‍ സൂചിപ്പിച്ചതു പോലെ, എയര്‍ടെല്ലിന്റെ 1,999 രൂപ പ്ലാന്‍ പോലെ വോഡാഫോണിനും 1,999 രൂപ പ്ലാന്‍ ഉണ്ട്. വോഡാഫോണിന്റെ ഈ പ്ലാനില്‍ 100ജിബി ഡേറ്റയ്ക്കു പകരം 500ജിബി ഡേറ്റയാണ് നല്‍കുന്നത്. ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി/ നാഷണല്‍ കോളുകളും സൗജന്യമായി നല്‍കുന്നു. എസ്റ്റിഡിയുടെ കാര്യം പറയുകയാണെങ്കില്‍ തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ 100 മിനിറ്റ് സൗജന്യമായി കോള്‍ വാഗ്ദാനം ചെയ്യുന്നു.

കൂടാതെ ഈ പ്ലാനില്‍ ഒരു വര്‍ഷത്തെ വോഡാഫോണ്‍ പ്ലേ സബ്‌സ്‌ക്രിപ്ഷന്‍, ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍, രണ്ടു മാസത്തെ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍, പ്രതിമാസം 1299 രൂപയുടെ കൂപ്പണുകള്‍, ഉപകരണ പരിരക്ഷ എന്നിവയും നല്‍കുന്നു.

 

 

എയര്‍ടെല്ലിന്റെ 649 രൂപയുടെ പുതുക്കിയ പോസ്റ്റ്‌പെയ്ഡ് പ്ലാനിൽ ബമ്പര്‍ ഡേറ്റ ഓഫര്‍

എയര്‍ടെല്ലിന്റെ 649 രൂപയുടെ ഇന്‍ഫിനിറ്റി പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ പുതുക്കിയിരിക്കുന്നു. കൂടുതല്‍ ഡേറ്റ ആനുകൂല്യം വാഗ്ദാനം ചെയ്യുന്നതാണ് പുതുക്കിയ പ്ലാന്‍. നേരത്തെ ഈ പ്ലാനില്‍ 50 ജിബി ഡേറ്റയായിരുന്നു നല്‍കിയിരുന്നത്, എന്നാല്‍ പുതുക്കിയ പ്ലാനില്‍ 90ജിബി ഡേറ്റയാണ് മൊത്തത്തില്‍ നല്‍കുന്നത്.

പുതുക്കിയ ഈ പ്ലാന്‍ ടെലികോം ഓപ്പറേറ്ററിന്റെ മൈഎയര്‍ടെല്‍ ആപ്പില്‍ കാണാം. ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ പട്ടികയിലാണ് 649 രൂപയുടെ പ്ലാന്‍ എയര്‍ടെല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

649 രൂപയുടെ പുതുക്കിയ പ്ലാനില്‍ അണ്‍ലിമിറ്റഡ് എസ്റ്റിഡി/ ലോക്കല്‍ കോളുകള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ നല്‍കുന്നു. ഇതിനോടൊപ്പം സൗജന്യമായി ഒരു ഫാമിലി കണക്ഷനും ലഭിക്കുന്നു. ഇതില്‍ മേല്‍ പുറഞ്ഞ അതേ ആനുകൂല്യങ്ങള്‍ തന്നെയാണ് ലഭിക്കുന്നത്.

മറ്റു ഇന്‍ഫിനിറ്റി പ്ലാനുകളെ പോലെ ഇതിലും ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍, ലൈവ് ടിവി/മൂവി ലൈബ്രറി ആക്‌സസ്, വിങ്ക് ടിവി സബ്‌സ്‌ക്രിപ്ഷന്‍, ഹാന്‍സെറ്റ് ഡാമേജ് പ്രൊട്ടക്ഷന്‍ എന്നിവ നല്‍കുന്നു.

 

വോഡാഫോണുമായി താരതമ്യം ചെയ്യുമ്പോള്‍

എയര്‍ടെല്ലിന്റെ ഈ പുതുക്കിയ പ്ലാന്‍ വോഡാഫോണിന്റെ 569 രൂപ പ്ലാനുമായാണ് മത്സരം. വോഡാഫോണിന്റെ ഈ പ്ലാനില്‍ 3ജിബി 3ജി/4ജി ഡേറ്റ പ്രതിദിനം, 100എസ്എംഎസ് പ്രതിദിനം എന്നിവ 84 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. അതു പോലെ പ്രതിദിനം വോയിസ് കോള്‍ 250 മിനിറ്റ് ഫ്രീയും പ്രതിവാരം 1000 മിനിറ്റ് ഫ്രീയും നല്‍കുന്നു.

ജിയോ 799 രൂപ പ്ലാനുമായി താരതമ്യം

ജിയോയുടെ 799 രൂപ പ്രീപെയ്ഡ് പ്ലാനില്‍ 5ജിബി ഡേറ്റ പ്രതിദിനം നല്‍കുന്നു. അങ്ങനെ മൊത്തത്തില്‍ 140ജിബി ഡേറ്റയാണ് നിങ്ങള്‍ക്കു ലഭിക്കുന്നത്. ഇതിനോടൊപ്പം 100 എസ്എംഎസും അണ്‍ലിമിറ്റഡ് കോളുകളും പ്രതിദിനം ലഭിക്കുന്നു. ഈ പ്ലാന്‍ വാലിഡിറ്റി 28 ദിവസമാണ്.

എയര്‍ടെല്ലിന്റെ 149 രൂപ പ്ലാനുമായി താരതമ്യം ചെയ്യാം

ഈയിടെയാണ് എയര്‍ടെല്ലിന്റെ 149 രൂപ പ്ലാന്‍ പുതുക്കിയത്. 2ജിബി 3ജി/4ജി ഡേറ്റ പ്രതിദിനം 28 ദിവസത്തെ വാലിഡിറ്റിയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. അങ്ങനെ മൊത്തത്തില്‍ 56ജിബി ഡേറ്റയാണ് ഈ പ്ലാന്‍ നിങ്ങള്‍ക്കു നല്‍കുന്നത്. ഇതിനോടൊപ്പം പ്രതിദിനം 100എസ്എംഎസും ലോക്കല്‍/ എസ്റ്റിഡി കോളുകളും ചെയ്യാം.

Best Mobiles in India

English Summary

Airtel Rs 499 Postpaid Plan Now Offering 75GB of Data