558 രൂപയ്ക്ക് 246 ജിബി ഡേറ്റ, 82 ദിവസം വാലിഡിറ്റി: എയര്‍ടെല്‍ പ്ലാന്‍ തകര്‍ക്കും..!


എയര്‍ടെല്‍ തങ്ങളുടെ പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. 558 രൂപയുടെ ഈ പ്ലാനില്‍ അത്യുഗ്രന്‍ ഡേറ്റ ഓഫറാണ് നല്‍കിയിരിക്കുന്നത്. റിലയന്‍സ് ജിയോ, വോഡാഫോണ്‍ എന്നിവയുടെ പ്ലാനുകളുമായാണ് എയര്‍ടെല്ലിന്റെ ഈ പ്രീപെയ്ഡ് പ്ലാന്‍ മത്സരിക്കുന്നത്.

ടെലികോംടോക്കിന്റെ റിപ്പോര്‍ട്ടു പ്രകാരം 84 ദിവസത്തേക്ക് 3ജിബി ഡേറ്റയാണ് പ്രതിദിനം ലഭിക്കുന്നത്. അങ്ങനെ മൊത്തത്തില്‍ 246ജിബി 3ജി/ 4ജി ഡാറ്റ നിങ്ങള്‍ക്ക് ഈ പ്ലാനില്‍ ലഭിക്കുന്നു. അങ്ങനെ ഒരു ജിബി ഡാറ്റയുടെ വില നോക്കുകയാണെങ്കില്‍ വെറും 2.26 രൂപയായിരിക്കും.

ഡേറ്റക്കൊപ്പം ഈ ഓഫറില്‍ നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 100 എസ്എംഎസ് എന്നിവയും പ്രതിദിനം ലഭിക്കുന്നു. അണ്‍ലിമിറ്റഡ് വോയിസ് കോള്‍ നല്‍കുന്നത് എയര്‍ടെല്‍ മാത്രമാണ്, മറ്റെല്ലാ കമ്പനികളും പ്രതിദിനം അല്ലെങ്കില്‍ പ്രതിവാരം ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്.

558 രൂപയുടെ പ്ലാന്‍ കൂടാതെ 149 രൂപയുടെ പ്രീപെയ്ഡ് പ്ലാനും എയര്‍ടെല്‍ അവതരിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കു മാത്രമാണ് ഈ പ്ലാന്‍. ഇതില്‍ 1ജിബി ഡാറ്റ പ്രതിദിനം 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. റിലയന്‍സ് ജിയോയുടെ വില കുറഞ്ഞ പ്ലാനുമായി മത്സരിക്കാന്‍ ഒരുങ്ങുകയാണ് എയര്‍ടെല്ലിന്റെ ഈ പ്ലാന്‍.

ജിയോ 498 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ ഈ പുതിയ പ്ലാനും ജിയോ 498 രൂപ പ്ലാനും ഏകദേശം ഒരേ സവിശേഷതകളാണ്. അതിനാല്‍ ഇവ തമ്മില്‍ തകര്‍ത്തു മത്സരിക്കുമെന്നും ഉറപ്പാണ്. ജിയോയുടെ 498 രൂപ പ്ലാനില്‍ 182 ജിബി ഡേറ്റ 91 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. മറ്റു ഓപ്പറേറ്റര്‍മാരുടെ പ്ലാനുമായി താരതമ്യം ചെയ്യുമ്പോള്‍ ജിയോയുടെ ഈ പ്ലാനില്‍ ജിയോ സ്യൂട്ട് ആപ്‌സിലേക്ക് സൗജന്യ ആക്‌സസ്, FUP ഇല്ലാതെ ഫ്രീ/ അണ്‍ലിമിറ്റഡ് കോള്‍, 100എസ്എംഎസ് പ്രതിദിനം എന്നിവയും ലഭിക്കുന്നു.

ഷവോമി Mi 8 വീഡിയോ പുറത്ത്; ഇന്‍- സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ പ്രതീക്ഷിച്ച് ആരാധകര്‍

എയര്‍ടെല്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് നിരവധി അണ്‍ലിമിറ്റഡ് ഓഫറുകളും പദ്ധതികളും അവതരിപ്പിക്കുന്നു. ഈയിടെ തിരഞ്ഞെടുത്ത 4ജി സ്മാര്‍ട്ട്‌ഫോണുകളില്‍ എയര്‍ടെല്ലും ആമസോണും ചേര്‍ന്ന് 2,600 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ നല്‍കിയിരുന്നു. അങ്ങനെ ഓണ്‍ലൈന്‍ റീട്ടെയിലര്‍ ആയ ആമസോണില്‍ 3,999 രൂപ മുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമായിത്തുടങ്ങി.

Most Read Articles
Best Mobiles in India
Read More About: airtel news telecom

Have a great day!
Read more...

English Summary

Airtel has announced a new Rs. 558 prepaid plan offering 3GB of 3G/4G data per day for a period of 82 days. This plan comes with other benefits such as unlimited voice calling without any FUP and 100 SMS per day.