649 രൂപ, 799 രൂപ, 1199 രൂപ, 1599 രൂപ പ്ലാനുകൾ അവതരിപ്പിച്ച് എയർടെൽ


എയര്‍ടെല്‍ രഹസ്യമായായി ചില പ്ലാനുകള്‍ അപ്‌ഡേറ്റ് ചെയ്യുകയും അതു പോലെ ചില പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ആ പുതിയ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളില്‍ കൂടുതല്‍ ഡേറ്റയും അതു പോലെ അധിക സിം കണക്ഷനും മറ്റു ആനുകൂല്യങ്ങളും നല്‍കുന്നു.

എയര്‍ടെല്ലിന്റെ 649 രൂപ പ്ലാനില്‍ ഇപ്പോള്‍ 50ജിബി ഡേറ്റയോടൊപ്പം അണ്‍ലിമിറ്റഡ് കോളിംഗ്, ഫ്രീ റോമിംഗ് എന്നിവയാണ്. ഇതു കൂടാതെ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍, വിങ്ക് മ്യൂസിക് ആക്‌സസ്, എയര്‍ടെല്‍ ടിവി, ഹാന്‍സെറ്റ് പ്രൊട്ടക്ഷന്‍ എന്നിവയും ഉള്‍പ്പെടുന്നു.

രണ്ടാമത്തെ പ്ലാന്‍ 799 രൂപയുടേതാണ്. ഈ പ്ലാനിലും അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി, റോമിംഗ് കോള്‍ എന്നിവയുണ്ട്. ഇതു കൂടാതെ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍, വിങ്ക് മ്യൂസിക് ആക്‌സസ്, എയര്‍ടെല്‍ ടിവി, ഹാന്‍സെറ്റ് പ്രൊട്ടക്ഷന്‍ കൂടാതെ അണ്‍ലിമിറ്റഡ് കോളുകള്‍ ഉള്‍പ്പെടുന്ന രണ്ട് ഫ്രീ ആഡ്-ഓണ്‍ കണക്ഷനുകളും ഉള്‍പ്പെടുന്നു.

മൂന്നാമത്തെ പ്ലാന്‍ 1199 രൂപയുടേതാണ്. അതില്‍ 90ജിബി ഡേറ്റയോടൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി, റോമിംഗ് കോള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇതു കൂടാതെ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍, വിങ്ക് മ്യൂസിക്, എയര്‍ടെല്‍ ടിവി, ഹാന്‍സെറ്റ് പ്രൊട്ടക്ഷന്‍ എന്നിവയും ഉണ്ട്. ഇതു കൂടാതെ മൂന്ന് ഫ്രീ ആഡ്-ഓണ്‍ കണക്ഷനുകളും ഉള്‍പ്പെടുന്നു.

ഏറ്റവും അവസാനത്തെ പ്ലാനാണ് 1599 രൂപയുടേത്. ഈ പ്ലാനില്‍ 150ജിബി ഡേറ്റയോടൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി റോമിംഗ് കോള്‍ എന്നിവ നല്‍കുന്നു. ഇതു കൂടാതെ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍, വിങ്ക് മ്യൂസിക്, എയര്‍ടെല്‍ ടിവി, ഹാന്‍സെറ്റ് പ്രൊട്ടക്ഷന്‍ എന്നിവും ഉണ്ട്. ഈ പ്ലാനിലും മൂന്ന് ഫ്രീ ആഡ്-ഓണ്‍ കണക്ഷനുകളും ഉള്‍പ്പെടുന്നു.

ഇതു കൂടാതെ എയര്‍ടെല്ലിന്റെ 399 രൂപ, 499 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോള്‍, ഫ്രീ റോമിംഗ്, ഒരു വര്‍ഷത്തെ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍, വിങ്ക് മ്യൂസിക് ആപ്പ് എന്നിവ നല്‍കുന്നു.

ഇന്‍സ്റ്റാഗ്രാമില്‍ എത്തിയ IGTV സംവിധാനം എന്താണ്?

Most Read Articles
Best Mobiles in India
Read More About: airtel news technology

Have a great day!
Read more...

English Summary

Airtel Rs 649, Rs 799, Rs 1199 and Rs 1599 postpaid plans offer unlimited data and new SIM connections