ജിയോയെ കീഴടക്കാന്‍ എയര്‍ടെല്ലിന്റെ പുതിയ 159 രൂപ പ്രീപെയ്ഡ് പ്ലാന്‍


ഉപയോക്താക്കള്‍ക്കായി പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് എയര്‍ടെല്‍. പുതിയ പ്ലാനിന്റെ വില 159 രൂപയാണ്. ഈ പ്ലാനില്‍ 1ജിബി 3ജി/4ജി ഡേറ്റ 21 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

ഡേറ്റയോടൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി വോയിസ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവയും നല്‍കുന്നു. പ്രതിദിനം FUP ലിമിറ്റ് ഈ പ്ലാനില്‍ ഇല്ല.

എയര്‍ടെല്ലിന്റെ 149 രൂപയുടെ ഈ പുതിയ പ്രീപെയ്ഡ് പ്ലാന്‍ മറ്റു പ്ലാനുകളുമായി താരതമ്യം ചെയ്യാം.

എയര്‍ടെല്‍ 149 പ്രീപെയ്ഡ് പ്ലാന്‍

എയര്‍ടെല്ലിന്റെ 149 പ്രീപെയ്ഡ് പ്ലാനില്‍ 1ജിബി 3ജി/4ജി ഡേറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ 20 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

എയര്‍ടെല്‍ 168 രൂപ പ്രീപെയ്ഡ് പ്ലാന്‍

എയര്‍ടെല്ലിന്റെ മറ്റൊരു പ്രീപെയ്ഡ് പ്ലാനാണ് 168 രൂപയുടേത്. ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോള്‍ 1ജിബി ഡേറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഇതിനോടൊപ്പം കമ്പനി ഹലോ ട്യൂണ്‍സ് ഫ്രീ സബ്‌സ്‌ക്രിപ്ഷനും നല്‍കുന്നുണ്ട്. ഇത് കമ്പനിയുടെ കോളര്‍ ട്യൂണ്‍ സേവനമാണ്.

വോഡാഫോണ്‍ 159 രൂപ പ്രീപെയ്ഡ് പ്ലാന്‍

വോഡാഫോണിന്റെ 159 രൂപ പ്രീപെയ്ഡ് പ്ലാനില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ 4ജി/3ജി ഡേറ്റ, അണ്‍ലിമിറ്റഡ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ നല്‍കുന്നു.

റിലയന്‍സ് ജിയോ 149 രൂപ പ്രീപെയ്ഡ് പ്ലാന്‍

റിലയന്‍സ് ജിയോയുടെ 149 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്ലാനില്‍ 1.5ജിബി ഡേറ്റ, പ്രതിദിനം 100 എസ്എംഎസ്, ഫ്രീ ജിയോ ആപ്‌സ് സബ്‌സ്‌ക്രിപ്ഷന്‍ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

വാട്ട്‌സാപ്പ് ആന്‍ഡ്രോയിഡില്‍ എത്തിയ പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡിനെ കുറിച്ച് അറിയാം

Most Read Articles
Best Mobiles in India
Read More About: airtel news technology

Have a great day!
Read more...

English Summary

Airtel's New Prepaid Plan Launches Rs 159 With 21 Days Validity