എയര്‍ടെല്‍ 449 രൂപയുടെ കിടിലന്‍ ഓഫര്‍ പ്രഖ്യാപിച്ചു, ഇതില്‍ മുഖ്യ എതിരാളി ജിയോ 448 രൂപ പ്ലാന്‍!


എയര്‍ടെല്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് പുതിയ പ്രീപെയ്ഡ് പ്ലാന്‍ പ്രഖ്യാപിച്ചു. 449 രൂപയുടെ ഈ പ്ലാന്‍ ലക്ഷ്യം വച്ചിരിക്കുന്നത് ജിയോയുടെ 448 രൂപ പ്ലാനിനെയാണ്.

Advertisement

449 രൂപയുടെ എയര്‍ടെല്ലിന്റെ ഈ പ്ലാനില്‍ പ്രതിദിനം 2ജിബി 3ജി/ 4ജി ഡേറ്റയാണ് ലഭിക്കുന്നത്. പ്ലാന്‍ വാലിഡിറ്റി 70 ദിവസമാണ്. ഡേറ്റയോടൊപ്പം എസ്റ്റിഡി/ ലോക്കല്‍ അണ്‍ലിമിറ്റഡ് കോളുകളും വിളിക്കാം. പ്രതി ദിനം 100 ലോക്കല്‍/എസ്റ്റിഡി മെസേജുകളും അയക്കാം. ആകെ 140 ജിബി ഡേറ്റയാണ് ഈ പ്ലാനില്‍ നിങ്ങള്‍ക്കു ലഭിക്കുന്നത്.

Advertisement

എയര്‍ടെല്‍ അവതരിപ്പിച്ച മറ്റൊരു ഓഫറാണ് 448 രൂപയുടേത്. ഇതില്‍ പ്രതി ദിനം 1.4ജിബി 3ജി/ 4ജി ഡേറ്റ 84 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് കോളിംഗും ഫ്രീ എസ്എംഎസും നല്‍കുന്നു.

ഇതു കൂടാതെ എയര്‍ടെല്ലിന്റെ മറ്റൊരു ഓഫറാണ് 558 രൂപ പ്ലാന്‍. ഇതില്‍ 3ജിബി ഡേറ്റയാണ് പ്രതി ദിനം നല്‍കുന്നത്. പ്ലാന്‍ വാലിഡിറ്റി 82 ദിവസവുമാണ്. മൊത്തത്തില്‍ നിങ്ങള്‍ക്ക് 246ജിബി ഡേറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുന്നത്. ഈ പ്ലാനിലും നിങ്ങള്‍ക്ക് ലോക്കല്‍/ എസ്റ്റിഡി/ റോമിംഗ് വോയിസ് കോളുകള്‍, 100 എസ്എംഎസ് എന്നിവ ഉള്‍പ്പെടുന്നു.

നേരത്തെ സൂചിപ്പിച്ചിരുന്നു എയര്‍ടെല്ലിന്റെ ഈ പുതിയ പ്ലാനിന്റെ മുഖ്യ എതിരാളി ജിയോയുടെ 448 രൂപ പ്ലാനാണെന്ന്. ഈ പ്ലാനില്‍ 2ജിബി 4ജി ഡേറ്റ പ്രതി ദിനം നല്‍കുന്നു. പ്ലാന്‍ വാലിഡിറ്റി 84 ദിവസമാണ്. മൊത്തത്തില്‍ 168 ജിബി ഡേറ്റയാണ് ജിയോയുടെ ഈ പ്ലാനില്‍ നല്‍കുന്നത്.

Advertisement

റെഡ്മി നോട്ട് 5, നോട്ട് 5 പ്രോ എന്നിവ ഇപ്പോൾ 999 രൂപക്ക് വാങ്ങാം

എയര്‍ടെല്‍ ഈയിടെ അവതരിപ്പിച്ച മറ്റൊരു പ്രീപെയ്ഡ് പ്ലാനാണ് 149 രൂപയുടേത്. 28 ദിവസത്തെ വാലിഡിറ്റിയില്‍ 1ജിബി ഡേറ്റ പ്രതിദിനം നല്‍കുന്നു. ഫ്രീ ഹലോ ട്യൂണ്‍സ്, അണ്‍ലിമിറ്റഡ് കോള്‍, എസ്എംഎസ് എന്നിവയും ലഭിക്കുന്നു.

Best Mobiles in India

Advertisement

English Summary

Airtel's New Rs 449 Prepaid Plan Competes With Jio's Rs 448 Plan