597 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഓഫറുമായി എയര്‍ടെല്‍!


പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് വീണ്ടും പുതിയ ഓഫറുമായി എയര്‍ടെല്‍. ദീര്‍ഘനാള്‍ വാലിഡിറ്റിയുളള 597 രൂപയുടെ ഈ പുതിയ പ്ലാന്‍ റിലയന്‍സ് ജിയോയുടെ 999 രൂപയുടെ പ്ലാനിനു ബദലായിട്ടാണ് എത്തിയിരിക്കുന്നത്.

Advertisement

168 ദിവസത്തെ കാലാവധിയില്‍ അതായത് ആറു മാസത്തെ കാലാവധിയില്‍ 10ജിബി ഡേറ്റയാണ് മൊത്തത്തില്‍ ലഭിക്കുന്നത്. ഇതിനോടൊപ്പം 100എസ്എംഎസ് പ്രതിദിനം ലഭിക്കുന്നു. അങ്ങനെ 168 ദിവസത്തേക്ക് 16800 എസ്എംഎസ് ലഭിക്കും.

Advertisement

ഈ പ്ലാനിന്റെ പ്രധാന പ്രത്യേകത വോയിസ് കോളിന് പരിധിയില്ല എന്നതാണ്. ഇത് പ്രകാരം എത്ര നേരം വേണമെങ്കിലും ഏത് നെറ്റ്‌വര്‍ക്കിലേക്കും എയര്‍ടെല്‍ ഉപയോക്താക്കള്‍ക്കു വിളിക്കാം.

നേരത്തെ സൂചിപ്പിച്ചിരുന്നു ജിയോയുടെ 999 രൂപയെ ലക്ഷ്യം വച്ചാണ് എയര്‍ടെല്ലിന്റെ ഈ ഓഫറെന്ന്. ജിയോയുടെ 999 രൂപ പ്ലാനില്‍ 60ജിബി 4ജി ഡേറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ 90 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

എയര്‍ടെല്‍ അടുത്തിടെ അവതരിപ്പിച്ച മറ്റൊരു പ്ലാനാണ് 299 രൂപയുടേത്. 45 ദിവസത്തെ കാലാവധിയില്‍ അണ്‍ലിമിറ്റഡ് കോളിംഗ് സൗകര്യവും 100എസ്എംഎസുമാണ് കമ്പനി നല്‍കുന്നത്. ഇതില്‍ FUP ലിമിറ്റും ഇല്ല.

Advertisement

ഇതു കൂടാതെ എയര്‍ടെല്ലിന്റെ 249 രൂപ, 349 രൂപ എന്നീ പ്ലാനുകളും വളരെ മികച്ചതാണ്. ഈ രണ്ടു പ്ലാനുകളിലും അണ്‍ലിമിറ്റഡ് കോളിംഗ് സൗകര്യം നല്‍കുന്നുണ്ട്.

ലോകം മൊത്തം ഭീതി പരത്തിയ 10 ചിത്രങ്ങൾ! കഴിവതും ഇവ തനിയെ കാണാതിരിക്കുക!

Best Mobiles in India

Advertisement

English Summary

Airtel's new Rs 597 plan offers unlimited calling for 168 days