എയര്‍ടെല്‍ അടുത്തിടെ പുതുക്കിയ പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍...!


എയര്‍ടെല്‍ ഈയിടെ തങ്ങളുടെ പല പോസ്റ്റ്‌പെയ്ഡ് പ്ലാനുകളും പുതുക്കിയിരിക്കുകയാണ്. ഓരോ പ്ലാനുകളും ഒന്നിനൊന്നു മെച്ചവുമാണ്. ജിയോ ഓഫറുകളെ മടികടക്കാനുളള ലക്ഷ്യത്തിലാണ് ഇതിലെ മിക്ക ഓഫറുകളും.

399 രൂപ മുതല്‍ 1,199 രൂപ വരെയുളള പ്ലാനുകളാണ് പുതുക്കിയിരിക്കുന്നത്. അതില്‍ അണ്‍ലിമിറ്റഡ് കോളുകള്‍, റോള്‍ഓവര്‍ ഡേറ്റ സൗകര്യം കൂടാതെ മറ്റു ആനുകാല്യങ്ങളും നല്‍കുന്നുണ്ട്. ഈ പുതുക്കിയ പ്ലാനുകള്‍ എല്ലാം തന്നെ എയര്‍ടെല്ലിന്റെ ഏറ്റവും ജനപ്രീതിയുളള പോസ്റ്റ്‌പെയ്ഡ് പ്ലാനുകളാണ്.

499 രൂപ, 649 രൂപ, 799 രൂപ, 1199 രൂപ എന്നീ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളാണ് സുനില്‍ മിത്തലിന്റെ നേതൃത്വത്തിലുളള കമ്പനിയായ എയര്‍ടെല്‍ പുതുക്കിയിരിക്കുന്നത്. ഈ ഓരോ പ്ലനുകളെ കുറിച്ച് വിശദമായി താഴെ കൊടുക്കുന്നു.

എയര്‍ടെല്ലിന്റെ 399 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍

എയര്‍ടെല്ലിന്റെ ഈ പുതുക്കിയ പ്ലാനില്‍ 20ജിബി 3ജി/ 4ജി ഡേറ്റയാണ് പ്രതിമാസം നല്‍കുന്നത്. ഈ ഡേറ്റ ഉപയോഗിച്ചു കഴിഞ്ഞില്ലെങ്കില്‍ അടുത്തമാസം അത് ഉപയോഗിക്കാവുന്നതാണ്. വിങ്ക് മ്യൂസിക് സബ്ക്രിപ്ഷനും ഈ പ്ലാനില്‍ നല്‍കുന്നുണ്ട്.

എയര്‍ടെല്ലിന്റെ 499 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍

ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോള്‍, 75ജിബി 3ജി/ 4ജി ഡേറ്റ പ്രതിദിനം നല്‍കുന്നു. ഈ പ്ലാനിലും ഡേറ്റ റോള്‍ഓവര്‍ സൗകര്യം ഉണ്ട്. ഇതു കൂടാതെ വിങ്ക് മ്യൂസിക് സബ്‌സ്‌ക്രിപ്ഷന്‍, എയര്‍ടെല്‍ ടിവി, ഹാന്‍സെറ്റ് പ്രൊട്ടക്ഷന്‍ എന്നിവയും നല്‍കുന്നു. കൂടാതെ ഉപയോക്താക്കള്‍ക്ക ഒരു വര്‍ഷത്തേക്ക് ആമസോണ്‍ പ്രൈം സബ്‌സക്രിപ്ഷനും നല്‍കുന്നു.

എയര്‍ടെല്ലിന്റെ 649 രൂപ പ്ലാന്‍

ഈ പ്ലാനില്‍ 90ജിബി 3ജി/ 4ജി ഡേറ്റയാണ് ലഭിക്കുന്നത്. കൂടാതെ വിങ്ക് മ്യൂസിക് സ്ബ്‌സക്രിപ്ഷന്‍, എയര്‍ടെല്‍ ടിവി, ഹാന്‍സെറ്റ് പ്രൊട്ടക്ഷന്‍ എന്നിവ നല്‍കുന്നു. ഇതിനോടൊപ്പം ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍, അണ്‍ലിമിറ്റഡ് കോളുകളോടു കൂടിയ ആഡ്-ഓണ്‍ കണക്ഷന്‍ എന്നിവയും നല്‍കുന്നു.

എയര്‍ടെല്‍ 799 രൂപ പ്ലാന്‍

799 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോള്‍, 100ജിബി 3ജി/4ജി ഡേറ്റ, വിങ്ക് മ്യൂസിക് സബ്‌സ്‌ക്രിപ്ഷന്‍, എയര്‍ടെല്‍ ടിവി, ഹാന്‍സെറ്റ് പ്രൊട്ടക്ഷന്‍ എന്നിവ നല്‍കുന്നു. കൂടാതെ ഇതിനോടൊപ്പം ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍, അണ്‍ലിമിറ്റഡ് കോളോടു കൂടിയ ഫ്രീ-ആഡ് ഓണ്‍ കണക്ഷന്‍ എന്നിവയും നല്‍കുന്നു. ഈ പ്ലന്‍ മൂന്നു കണക്ഷനുകളില്‍ ലഭ്യമാണ്.

എയര്‍ടെല്‍ 1,199 രൂപ പ്ലാന്‍

ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോള്‍, 120ജിബി 3ജി ഡേറ്റ, വിങ്ക് മ്യൂസിക് സബ്‌സ്‌ക്രിപ്ഷന്‍, എയര്‍ടെല്‍ ടിവി, ഹാന്‍സെറ്റ് പ്രാട്ടക്ഷന്‍ എന്നിവ മറ്റു ഓഫറുകളോടു കൂടി നല്‍കുന്നു. ഇതിനോടൊപ്പം ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍, അണ്‍ഡലിമിറ്റഡ് കോളുകളോടു കൂടിയ ആഡ് ഓണ്‍ കണക്ഷന്‍ എന്നിവയും നല്‍കുന്നു. നാല് കണക്ഷനുകളില്‍ ഈ പ്ലാന്‍ ലഭ്യമാണ്.

ഫോൺ വേഗത കൂട്ടാൻ ചില എളുപ്പവഴികൾ

Most Read Articles
Best Mobiles in India
Read More About: airtel telecom news technology

Have a great day!
Read more...

English Summary

Airtel's Postpaid Recharge Plans Explained