വെബ് കോൺഫറൻസിങ് കമ്മ്യൂണിക്കേഷൻ സംവിധാനവുമായി ഭാരതി എയർടെൽ

എയര്‍ടെല്‍ തികച്ചും സൗജന്യ ഓഡിയോ കോണ്‍ഫറന്‍സിങ് പോലുള്ള സൗകര്യങ്ങളാണ് സൂമിലൂടെ ഒരുക്കുന്നത്. ഇതിലൂടെ 55-ലധികം രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് പ്രാദേശിക നമ്പറുകളിലൂടെ പരിധിയില്ലാത്ത സമയത്തേക്ക്


വീണ്ടും പുതിയ പദ്ധതിയുമായി ഭാരതി എയർടെൽ രംഗത്ത്, ഇന്ത്യയിലെ പ്രമുഖ ടെലികമ്യൂണിക്കേഷന്‍സ് സേവനം നൽകുന്ന ഭരതി എയര്‍ടെലും വിഡിയോ സംരംഭമായ സൂം വിഡിയോ കമ്യൂണിക്കേഷനുമായി കൈകോർത്ത് എച്ച്.ഡി വിഡിയോ, ഓഡിയോ, വെബ് കോണ്‍ഫറന്‍സിങ്ങിനായി ഏകീകൃത ആശയവിനിമയ സംവിധാനം വികസിപ്പിച്ചിരിക്കുന്നു.

Advertisement

ഈ പുതിയ സാങ്കേതികത ഉപയോക്താക്കൾക്ക് ലഭിക്കുവാനായി അവതരിപ്പിക്കപ്പെടുകയും ചെയ്യ്തു. ബിസിനസുകള്‍ക്ക് ജീവനക്കാരെയും മറ്റുള്ള കണ്ണികളെയും തമ്മിൽ ഫലപ്രദമായി ബന്ധിപ്പിക്കുന്നതിനുള്ള മികവുത്ത കോണ്‍ഫറന്‍സ് സംവിധാനമാണ് ഇത് വഴി വികസിപ്പിച്ചിരിക്കുന്നത്.

Advertisement

മികച്ച ക്യാമറകളുമായി എത്താന്‍ പോകുന്ന കിടിലന്‍ ഫോണുകള്‍

സൂം വിഡിയോ കമ്യൂണിക്കേഷന്‍

വിഡിയോ കോണ്‍ഫറന്‍സിങ്, കണ്ടന്റ് ഷെയറിങ്, റെക്കോഡിങ്, കമ്പനി ബ്രാന്‍ഡിങ്, ഇരുഭാഗത്തുമുള്ള സുരക്ഷ, എന്നിവ രാജ്യാന്തര തലത്തില്‍ ഒറ്റ ക്ലിക്കില്‍ ലഭ്യമാകും. കൂടാതെ എവിടെ നിന്നും ആയിരം പേരെയെങ്കിലും വിഡിയോയിലൂടെ മീറ്റിങ്ങുകളില്‍ പങ്കാളിയാക്കാനും ഈ പുതിയ സജ്ജീകരണത്തിലൂടെ സാധ്യമാണ്.

വെബ് കോണ്‍ഫറന്‍സിങ്ങ്‌

എയര്‍ടെല്‍ തികച്ചും സൗജന്യ ഓഡിയോ കോണ്‍ഫറന്‍സിങ് പോലുള്ള സൗകര്യങ്ങളാണ് സൂമിലൂടെ ഒരുക്കുന്നത്. ഇതിലൂടെ 55-ലധികം രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് പ്രാദേശിക നമ്പറുകളിലൂടെ പരിധിയില്ലാത്ത സമയത്തേക്ക് ബന്ധപ്പെടാനാകും.

പ്രമുഖ ടെലികമ്യൂണിക്കേഷന്‍സ്

ഈ സേവനം സ്വീകരിക്കുന്നവര്‍ക്ക് എയര്‍ടെലിന്റെ 24 മണിക്കൂര്‍ കസ്റ്റമര്‍ കെയര്‍ സര്‍വീസും അനായാസം ഉപയോഗപ്പെടുത്താവുന്നതാണ്. അനായാസ ബില്ലിങ് സൗകര്യങ്ങളും എയര്‍ടെല്‍ ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. ബിസിനസുകളുടെ പ്രവർത്തനങ്ങൾക്കാവശ്യമായിട്ടുള്ള നൂതന പ്ലാനുകളാണ് എയര്‍ടെല്‍ ഒരുക്കിയിട്ടുള്ളത്.

യൂണിഫൈഡ് കമ്മ്യൂണിക്കേഷൻ

പരിധിയില്ലാതെ വിഡിയോ, ഓഡിയോ, വെബ് കോണ്‍ഫറന്‍സിങും മറ്റ് ആനുകൂല്യങ്ങളും ഉള്‍പ്പെടെ 10,000 മുതല്‍ 24,000 രൂപ വരെയുള്ള വാര്‍ഷിക പ്ലാനുകളാണ് ഇതിനോടകം എയർടെൽ ഉപയോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. സംരംഭകര്‍ക്ക് അവരുടെ ബിസിനസുകള്‍ ഏറ്റവും മികച്ച രീതിയില്‍ പ്രവർത്തികമാക്കാവുന്ന പരിഹാരങ്ങള്‍ കണ്ടെത്തുന്നതില്‍ എയര്‍ടെല്‍ പ്രതിജ്ഞാബദ്ധമാണെന്നും നിലവാരമുള്ള സംയുക്ത കോണ്‍ഫറന്‍സിങ് ലഭ്യമാക്കുന്നതിനായി സൂമുമായികൈകോർക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഉപഭോക്താവിന്റെ ആവശ്യം എളുപ്പമുള്ളതാക്കി ഉന്നത മൂല്യങ്ങള്‍ നല്‍കുകയും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പു വരുത്തുന്നതിലേക്കുമാണ് ശ്രദ്ധ കേന്ദ്രികരിക്കുന്നതെന്നും എയര്‍ടെല്‍ ബിസിനസ് ഡയറക്ടറും സി.ഇ.ഒ യുമായ അജയ് ചിത്കാര അഭിപ്രായപ്പെട്ടു.

സൂമിന്റെ ആശയവിനിമയ പ്ലാറ്റ്ഫോം

ഈ പുതിയ പദ്ധതിയിലൂടെ എയര്‍ടെലിന്റെ ബൃഹത്തായ നെറ്റ്‌വര്‍ക്കിലേക്ക് സൂമിന്റെ ആശയവിനിമയ പ്ലാറ്റ്ഫോം തമ്മിൽ ബന്ധിപ്പിക്കുകയാണെന്നും ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്ക് തടസമില്ലാത്ത പരിഹാരം കാണാമെന്നും സഹകരണത്തിലൂടെ സൂമിന്റെ ഇന്ത്യന്‍ വിപണിയിലെയും രാജ്യാന്തര തലത്തിലെയും വളര്‍ച്ച വ്യാപിക്കുമെന്നും സൂം സ്ഥാപകനും സി.ഇ.ഒ യുമായ എറിക് എസ്.യുവാന്‍ പറഞ്ഞു.

എയർടെൽ സൂമുമായികൈകോർക്കുന്നു

എയർടെൽ എന്റർപ്രൈസ് ഉപഭോക്താക്കൾക്ക് 24X7 ഉപഭോക്തൃ സംരക്ഷണ പിന്തുണ ലഭിക്കും.നിങ്ങളുടെ പ്രത്യേക മാസ പായ്ക്കുകളുടെ പേയ്മെന്റ് നടത്തുന്നതിനായി പ്രതിമാസ ബില്ലിങ് ഉൾപ്പെടെയുള്ള പേയ്മെന്റ് ഓപ്ഷനുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Best Mobiles in India

English Summary

Airtel and Zoom’s conference calling solution comes with features like, instant one click access, video conferencing, audio conferencing, content sharing, recording, virtual backgrounds, company branding, multi-layer security, and meeting participation of up to 1000 people on video from locations across the globe.