അണ്‍ലിമിറ്റഡ് ഓഫറുമായി എയര്‍ടെല്‍ പ്ലാനുകള്‍ വീണ്ടും പുതുക്കിയിരിക്കുന്നു


റിലയന്‍സ് ജിയോ ഓഫറുകളെ മറികടക്കാനായി ഓരോ ദിവസവും ടെലികോം കമ്പനികള്‍ പുതിയ താരിഫ് തന്ത്രങ്ങളുമായാണ് എത്തുന്നത്. സ്ഥിരം ഉപഭോക്താക്കളെ ഒരിക്കലും നഷ്ടപ്പെടാതിരിക്കാനായി കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളുമായാണ് ഓരോ ടെലികോം കമ്പനികളും എത്തുന്നത്.

ഇന്നത്തെ ടെലികോം വാര്‍ത്ത എയര്‍ടെല്‍ ഓഫറുകളെ കുറിച്ചാണ്. എയര്‍ടെല്‍ തങ്ങളുടെ പ്രീപെയ്ഡ് പായ്ക്കുകള്‍ വീണ്ടും പുതുക്കിയിരിക്കുന്നു. എയര്‍ടെല്ലിന്റെ മൂന്നു പുതിയ പായ്ക്കുകളായ 199 രൂപ, 448 രൂപ, 509 രൂപ എന്നീ പായ്ക്കുകളാണ് പുതുക്കിയിരിക്കുന്നത്.

ഈ പുതുക്കിയ പ്ലാനില്‍ 1.4ജിബി ഡാറ്റ പ്രതിദിനം ലഭിക്കുന്നു. റിലയന്‍സ് ജിയോയുടെ 1.5ജിബി പ്രതിദിനം നല്‍കുന്ന ഡാറ്റ പ്ലാനിനെ ടാര്‍ഗറ്റ് ചെയ്താണ് എയര്‍ടെല്ലിന്റെ ഈ പുതുക്കല്‍.

എയര്‍ടെല്ലിന്റെ പുതുക്കിയ പ്ലാന്‍ ഓഫറുകള്‍ നോക്കാം

199 രൂപ പായ്ക്ക്

എയര്‍ടെല്ലിന്റെ 199 രൂപ പ്ലാനില്‍ 1.4ജിബി ഡാറ്റ പ്രതിദിനം നല്‍കുന്നു. കൂടാതെ അണ്‍ലിമിറ്റഡ് റോമിംഗ് കോളുകള്‍, 100 എസ്എംഎസ് എന്നിവയും ലഭിക്കുന്നു. പാക്ക് വാലിഡിറ്റി 28 ദിവസവുമാണ്. ഈ അപ്‌ഡേറ്റില്‍ ഇപ്പോള്‍ മൊത്തത്തില്‍ 39.2ജിബി ഡാറ്റയാണ് ലഭിക്കുന്നത്. മുന്‍പ് ഇതില്‍ 28 ദിവസം വാലിഡിറ്റി, 28ജിബി ഡാറ്റയുമായിരുന്നു.

448 രൂപ, 509 രൂപ പായ്ക്ക

448 രൂപ പായ്ക്കില്‍ 1.4ജിബി ഡാറ്റ പ്രതിദിനം നല്‍കുന്നു, 82 ദിവസത്തെ വാലിഡിറ്റിയില്‍, അങ്ങനെ മൊത്തത്തില്‍ 115ജിബി 4ജി ഡാറ്റ ലഭിക്കുന്നു. 509 രൂപ പായ്ക്കില്‍ 1.4ജിബി ഡാറ്റ പ്രതിദിനം 90 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു, അതായത് മൊത്തത്തില്‍ 126ജിബി ഡാറ്റ.

ഈ മൂന്നു ഡാറ്റ പ്ലാനുകളിലും അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി/ റോമിംഗ് കോളുകളും 100 എസ്എംഎസും ലഭിക്കുന്നു.

വില കുറച്ചു, 50% അധിക ഓഫറുമായി ജിയോ മത്സരം തുടരുന്നു

349 രൂപ പ്ലാന്‍

അധിക ഡാറ്റ പ്ലാന്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എയര്‍ടെല്ലിന്റെ 349 രൂപ പ്ലാനാണ് മികച്ചത്. ഇതില്‍ നിങ്ങള്‍ക്ക് 2.5ജിബി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. മൊത്തത്തില്‍ നിങ്ങള്‍ക്ക് 70ജിബി ഡാറ്റ ഈ പ്ലാനില്‍ ലഭിക്കുന്നു. കൂടാതെ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി/ റോമിംഗ് കോളുകളും 100 എസ്എംഎസും ഇതിലുണ്ട്.

Most Read Articles
Best Mobiles in India
Read More About: airtel news jio tariff plans

Have a great day!
Read more...

English Summary

Airtel has once again revised its select prepaid packs to increase the per day data cap. Airtel's Rs. 199, Rs. 448, and Rs. 509 prepaid packs will offer 1.4GB per day data bundled with other benefits.