ഏറ്റവും മികച്ച എയർടെൽ, വോഡാഫോൺ, ബി.എസ്.എൻ.എൽ റീച്ചാർജ് പ്ലാനുകൾ പരിചയപ്പെടാം

ലോകത്ത് ഏറ്റവും കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് സേവനം ലഭിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 1 ജി.ബി ഡാറ്റയ്ക്ക് 18.5 രൂപ എന്ന നിലയിലാണ് ഇന്ത്യൻ നിരക്ക്. ആഗോള ശരാശരിയിൽ ഇത് ഒരു ജി.ബിയ്ക്ക് 600 രൂപയാണ്.


ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ സേവനങ്ങൾ ലഭ്യമാക്കി ടെലികോം രംഗത്ത് കമ്പനികൾക്ക് പരസ്പരം മത്സരിക്കുകയാണ്. കമ്പനികൾ തമ്മിലുള്ള മത്സരം കൊണ്ട് ഉണ്ടാകുന്ന ഗുണം പ്രയോജനപ്പെടുന്നത് ഉപഭോക്താക്കൾക്ക് തന്നെയാണ്. ഇന്റർനെറ്റ് സേവനങ്ങൾക്കാണ് ഇപ്പോൾ കമ്പനികൾ കൂടുതൽ പ്രാധാന്യം നൽകുന്നത്.

Advertisement

'സാംസങ്ങ് ഗ്യാലക്‌സി A40': ഈ മിഡ്‌റേഞ്ച് ഫോണുകളുമായി താരതമ്യം ചെയ്യാം...

റീച്ചാർജ് പ്ലാനുകൾ

ലോകത്ത് ഏറ്റവും കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് സേവനം ലഭിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 1 ജി.ബി ഡാറ്റയ്ക്ക് 18.5 രൂപ എന്ന നിലയിലാണ് ഇന്ത്യൻ നിരക്ക്. ആഗോള ശരാശരിയിൽ ഇത് ഒരു ജി.ബിയ്ക്ക് 600 രൂപയാണ്.

Advertisement
ഇന്ത്യൻ ടെലികോം

ഇന്ത്യൻ ടെലികോം രംഗത്തെ വമ്പന്മാരായ ജിയോയും എയർടെലുമെല്ലാം ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ സേവനങ്ങൾ ഉറപ്പ് വരുത്തുന്നതിനുള്ള മത്സരത്തിലാണ്. ഇക്കാര്യത്തിൽ വോഡഫോണും ബി.എസ്.എൻ.എല്ലും ഒട്ടും പിന്നിലല്ല. 500 രൂപയിൽ താഴെയുള്ള ഈ കമ്പനികളുടെ പ്രീപെയ്ഡ് പ്ലാനുകളെ കുറിച്ചാണ് ലേഖനം ചർച്ച ചെയ്യുന്നത്.

എയർടെൽ – 249 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

പ്രതിദിനം രണ്ട് ജി.ബി ഡറ്റാ വീതം ലഭിക്കുന്ന എയർടെൽ റീച്ചാർജ് പ്ലാനാണ് 249 രൂപയുടെ പ്രീപെയ്ഡ്. 28 ദിവസത്തെ കാലാവധിയിൽ പ്രതിദിനം രണ്ട് ജി.ബി ഡറ്റായ്ക്ക് പുറമെ 100 എസ്.എം.എസുകളും അൺലിമിറ്റഡ് കോളിനുള്ള സൗകര്യവും ലഭിക്കും.

എയർടെൽ – 399 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ ദീർഘകാല പ്ലാനുകളിൽ ഒന്നാണ് ഇത്. 399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനിന്റെ കാലാവധി 84 ദിവസമാണ്. ഈ കാലയളവിൽ പ്രതിദിനം ഒരു ജി.ബി വീതം ഉപഭോക്താവിന് ലഭിക്കും. ഇതിന് പുറമെ 100 എസ്.എം.എസുകളും അൺലിമിറ്റഡ് കോളിനുള്ള സൗകര്യവും ലഭിക്കും.

ജിയോ – 299 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ചെറിയ കാലയളവിൽ തന്നെ ഇന്ത്യൻ ടെലികോം രംഗത്തെ ഭീമന്മാരായി വളർന്ന ജിയോയുടെ ഏറ്റവും മികച്ച പ്ലാനുകളിൽ ഒന്നാണ് ഇത്. പ്രതിദിനം കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നവരെ ലക്ഷ്യം വെച്ചുള്ള പ്ലാനിൽ പ്രതിദിനം മൂന്ന് ജി.ബി ഡറ്റാ വീതം 28 ദിവസം ലഭ്യമാകും. 100 എസ്.എം.എസുകളും അൺലിമിറ്റഡ് കോളും സൗജന്യമായും ലഭിക്കും. ഇതിന് പുറമെ ജിയോ ആപ്ലിക്കേഷനുകളിൽ സൗജന്യ സബ്സ്ക്രിപ്ഷനും കമ്പനി ഉറപ്പ് നൽകുന്നുണ്ട്.

ജിയോ – 349 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ തന്നെ സ്റ്റാൻഡേർഡ് റീച്ചാർജ് പ്ലാനാണ് 349 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. 70 ദിവസത്തെ കാലാവധിയിൽ ആകെ 105 ഡാറ്റയാണ് കമ്പനി നൽകുന്നത്. അതായത് പ്രതിദിനം 1.5 ജി.ബി ഡാറ്റ ഉപയോഗിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും. 100 എസ്.എം.എസുകളും അൺലിമിറ്റഡ് കോളും ഈ പ്ലാനിന്റെയും ഭാഗമാണ്. ജിയോ ആപ്ലിക്കേഷനുകളിൽ സൗജന്യ സബ്സ്ക്രിപ്ഷനും ലഭിക്കും.

വോഡഫോൺ – 199 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

വോഡഫോണിന്റെ 199 രൂപയുടെ റീച്ചാർജ് പ്ലാനിൽ ഉപഭോക്താക്കൾക്ക് സൗജന്യ അൺലിമിറ്റഡ് വോയിസ് കോളിനൊപ്പം പ്രതിദിനം 1.5 ജി.ബി എന്ന കണക്കിൽ ഇന്രർനെറ്റ് സേവനവും ലഭ്യമാകും. 28 ദിവസത്തെ കാലാവധിയിൽ 42 ജി.ബി ഡറ്റായാണ് ആകെ വോഡഫോൺ നൽകുന്നത്.

വോഡഫോൺ – 399 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

വോഡഫോണിന്റെ ദീർഘകാല പ്ലാനാണിത്. പ്രതിദിനം ഒരു ജിബി ഡറ്റാ വീതം 84 ദിവസത്തേയ്ക്ക് ഉപഭോക്താക്കൾക്ക് ഇന്രർനെറ്റ് സേവനം നൽകുന്നു. ഇതിന് പുറമെ 100 എസ്.എം.എസുകളും അൺലിമിറ്റഡ് കോളിനുള്ള സൗകര്യവും ലഭിക്കും.

ബി.എസ്.എൻ.എൽ – 186 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ബി.എസ്.എൻ.എല്ലിന്റെ 186 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് പ്രതിദിനം ഒരു ജി.ബി ഡാറ്റയാണ്. 28 ദിവസത്തെ കാലാവധിയാണ് ഈ പദ്ധതിയുടേതാണ്. മറ്റ് കമ്പനികളെ പോലെ തന്നെ 100 എസ്.എം.എസുകളും അൺലിമിറ്റഡ് കോളും ബി.എസ്.എൻ.എൽ റീച്ചാർജിൽ ലഭിക്കും.

ബി.എസ്.എൻ.എൽ – 399 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ബി.എസ്.എൻ.എല്ലിന്റെ ദീർഘകാല പ്ലാനായ 399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ 74 ദിവസത്തേയ്ക്ക് ഒരു ജി.ബി ഡാറ്റ വീതം ലഭിക്കും. പ്രതിദിന ഉപഭോഗം കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത സെക്കന്റിൽ 80 കെ.ബിയായും കുറയും. 100 എസ്.എം.എസുകളും അൺലിമിറ്റഡ് കോളും ബി.എസ്.എൻ.എൽ റീച്ചാർജിൽ ലഭിക്കും.

Best Mobiles in India

English Summary

Airtel vs Jio vs Vodafone vs BSNL Prepaid Mobile Recharge Plans, Offers: Best value for money prepaid plans from Airtel, Reliance Jio, Vodafone, BSNL which offer customers data benefits along with unlimited calls and free SMSes.