സ്മാര്‍ട്‌ഫോണും ഹെഡ്‌ഫോണും വേണ്ട; വരുന്നു, ഒരിഞ്ച് നീളമുള്ള എം.പി 3 പ്ലെയര്‍


പാട്ടുകേള്‍ക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ എപ്പോഴും എവിടെയുമിരുന്ന് പാട്ടുകേള്‍ക്കാന്‍ സാധിക്കുമോ. വേണമെന്നു വിചാരിച്ചാലും കഴിയില്ല. സ്മാര്‍ട്‌ഫോണ്‍ വ്യാപകമായതോടെ മ്യൂസിക് പ്ലെയര്‍ കൈയില്‍ കൊണ്ടുനടക്കാമെന്നത് ശരിതന്നെ.

Advertisement

എന്നാല്‍ ഹെഡ് ഫോണില്ലാതെ പൊതു സ്ഥലങ്ങളില്‍ വച്ച് പാട്ടുകേള്‍ക്കാന്‍ കഴിയില്ല. ഇനി ഉണ്ടെങ്കില്‍ തന്നെ അതു തൂക്കിയിട്ടു നടക്കുന്നത് ആളുകള്‍ക്ക് നോക്കിനില്‍ക്കാന്‍ വക നല്‍കുകയും ചെയ്യും. അതുകൊണ്ടുതന്നെ പലരും പൊതു സ്ഥലങ്ങളില്‍ സംഗീതാസ്വാദനമെന്ന കലാപരിപാടി ഉപേക്ഷിക്കുകയാണ് പതിവ്.

Advertisement

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

എന്നാല്‍ ഇനി ആരുടെയും ശ്രദ്ധയാകര്‍ഷിക്കാതെതന്നെ സൈ്വരമായി എവിടെവച്ചും നിങ്ങള്‍ക്ക് എം.പി 3 പ്ലെയര്‍ ഉപയോഗിക്കാം. ഇയര്‍ഫോണ്‍ തൂക്കിയിടുകയോ, ഇടയ്ക്കിടെ പോക്കറ്റില്‍ നിന്ന് ഫോണെടുത്ത് പാട്ടുകള്‍ മാറ്റുകയോ ഒന്നും വേണ്ട. ഇയര്‍ഫോണും എം.പി.3 പ്ലെയറുമെല്ലാം ചെവിയില്‍ തന്നെ ഫിറ്റ് ചെയ്ത് നടക്കാം.

ഗ്രീന്‍ വിംഗ് ഓഡിയോ എന്ന കമ്പനിയാണ് ഒരിഞ്ചു നീളമുള്ള എം.പി.3 പ്ലെയര്‍ വികസിപ്പിക്കുന്നത്. സ്പ്ലിറ്റ് എന്നു പേരിട്ടിരിക്കുന്ന ഈ എം.പി.3 പ്ലെയര്‍ ഒരിഞ്ച് വലിപ്പമുള്ള രണ്ട് ഇയര്‍ പീസുകളാണ്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

സ്പ്ലിറ്റിന്റെ പ്രവര്‍ത്തനം

100 മൈക്രോണ്‍ കനമുള്ള സര്‍ക്യൂട്ട് ബോര്‍ഡ്, 64 എം.ബി മുതല്‍ 256 എം.ബി വരെ സ്‌റ്റോറേജ് കപ്പാസിറ്റിയുള്ള NOR ഫ് ളാഷ് മെമ്മറി ചിപ്, ARM കോര്‍ടെക്‌സ് M3 32 ബിറ്റ് പ്രൊസസര്‍, മൂന്നു മടക്കാക്കി ചുരുട്ടിയ ആക്‌സലറോ മീറ്റര്‍, ബട്ടണ്‍ സെല്‍ ബാറ്ററി, 6mm വരുന്ന സ്പീക്കര്‍ എന്നിവയാണ് ഈ ഉപകരണത്തിനകത്തുള്ളത്.

ആക്‌സിലറോ മീറ്ററാണ് പാട്ടുകള്‍ മാറ്റാനും ശബ്ദം നിയന്ത്രിക്കാനും ഉപയോഗിക്കുന്നത്. ഇതിനായി ഒരു ബട്ടനാണ് 'സ്പ്ലിറ്റി'ലുള്ളത്. ഇതില്‍ ഒരു തവണ അമര്‍ത്തയാല്‍ ഓഡിയോ ട്രാക്ക് മാറും. രണ്ടുതവണ അടുപ്പിച്ച് അമര്‍ത്തിയാല്‍ ശബ്ദം നിയന്ത്രിക്കാം.

#1

ഉപകരണം ഓണാക്കുന്നതിനും ഓഫാക്കുന്നതിനും വലതു ഭാഗത്തുള്ള ഉയര്‍ഫോണില്‍ അമര്‍ത്തിയാല്‍ മതി.

 

#2

ചുവപ്പ്, സിട്രസ്, പര്‍പ്പിള്‍ എന്നിങ്ങനെ മൂന്നു നിറങ്ങളില്‍ ഉപകരണം ലഭ്യമാണ്.

 

#3

സ്പ്ലിറ്റിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് ചെവിയിലെ ഉപകരണത്തില്‍ ചെറുതായി ക്ലിക് ചെയ്യുകയേ വേണ്ടു.

 

#4

സമാന രൂപത്തിലുള്ള രണ്ട് ഇയര്‍ബഡുകള്‍ ചേര്‍ന്നതാണ് സ്പ്ലിറ്റ് എം.പി.3 പ്ലെയര്‍

 

#5

സ്പ്ലിറ്റ് ഇയര്‍ബഡും അതിനുള്ളില്‍ ഉപയോഗിക്കുന്ന സര്‍ക്യൂട്ട് ബോര്‍ഡും.

 

#6

ഒരിഞ്ച് വലിപ്പമാണ് സ്പ്ലിറ്റിനുള്ളത്.

 

 

#7

മൂന്നു ഭാഗങ്ങളാണ് എം.പി.3 പ്ലെയറിനുള്ളത്. ആദ്യത്തെഭാഗം ഇയര്‍ഫോണ്‍, ഉള്ളില്‍ ചിപ്പുകള്‍, അതിനു പുറത്തായി കവര്‍.

 

#8

യു.എസ്.ബി. കേബിള്‍ ഉപയോഗിച്ചാണ് ചാര്‍ജ് ചെയ്യുന്നത്. വിന്‍ഡോസ്, മാക് കമ്പ്യൂട്ടറുകളുമായി ഇത് കണക്റ്റ് ചെയ്യാം.

 

#9

സര്‍ക്യൂട്ട് ബോര്‍ഡിനകത്തെ ക്രിസ്റ്റല്‍ ക്ലോക്കും ആക്‌സിലറോ മീറ്ററും.

 

#10

ഉപകരണത്തില്‍ ഒരു തവണ അമര്‍ത്തിയാല്‍ ഓഡിയോ ട്രാക്കും രണ്ടു തവണ അമര്‍ത്തിയാല്‍ ശബ്ദവും നിയന്ത്രിക്കാം.

 

#11

സ്പ്ലിറ്റ് എം.പി.3 പ്ലെയറിന്റെ ഫ് ളാഷ് മെമ്മറിയും(1) പ്രൊസസറും (2)

 

#`12

ഒക്‌ടോബര്‍ 31-ന് സ്പ്ലിറ്റ് എം.പി.3 പ്ലെയര്‍ പുറത്തിറക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

 

Best Mobiles in India