ആമസോണ്‍ ഫ്രീഡം സെയില്‍: 20,000 രൂപ വരെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് എക്‌സ്‌ച്ചേഞ്ച് ഓഫര്‍!


ഇന്ത്യയുടെ 72-ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ആമസോണ്‍ ഫ്രീഡം സെയില്‍ ആരംഭിച്ചു കഴിഞ്ഞു. ഓഗസ്റ്റ് 9 മുതല്‍ 12 വരെ നീണ്ടു നില്‍ക്കുന്ന ഈ വില്‍പ്പനയില്‍ കൈ നിറയെ ഓഫറുമായാണ് ഇത്തവണ ആമസോണ്‍ എത്തിയിരിക്കുന്നത്.

Advertisement

സ്മാര്‍ട്ട്‌ഫോണ്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, ഫാഷന്‍, ടെലിവിഷന്‍ അങ്ങനെ വ്യത്യസ്ഥ വിഭാഗങ്ങളിലെ ഉത്പന്നങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Advertisement

വില്‍പനയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഡിസ്‌ക്കൗണ്ട്, എക്‌സ്‌ച്ചേഞ്ച് ഓഫര്‍, 50% ഡാമേജ് പ്രൊട്ടക്ഷന്‍ പ്ലാന്‍, SBI ഉപയോക്താക്കള്‍ക്ക് 10% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് എന്നിവ ലഭിക്കുന്നു.

പഴയ സ്മാര്‍ട്ട്‌ഫോണ്‍ എക്‌സ്‌ച്ചേഞ്ച് ചെയ്ത് പുതിയ വാങ്ങാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ ഇതാണ് നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയം. 20,000 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫറിലൂടെ ലഭ്യമാകുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

OnePlus 6

എക്‌സ്‌ച്ചേഞ്ച് ഓഫര്‍ 9,600 രൂപ

വണ്‍പ്ലസിന്റെ ഏറ്റവും മികച്ച ഫ്‌ളാഗ്ഷിപ്പ് ഫോണായ വണ്‍പ്ലസ് 6ന് ആമസോണ്‍ ഫ്രീഡം സെയിലിന്റെ സമയത്ത് 9,600 രൂപയാണ് എക്‌സ്‌ച്ചേഞ്ച് ഓഫറായി ലഭിക്കുന്നത്. ഐഡിയ സെല്ലുലാറില്‍ നിന്നും 2000 രൂപ ക്യാഷ്ബാക്കും ലഭിക്കും കൂടാതെ 12 മാസം സൗജന്യമായി ആക്‌സിഡന്റല്‍ ഡാമേജ് ഇന്‍ഷുറന്‍സും ലഭിക്കുന്നു. ഓഫറിനു ശേഷം ഉപയോക്താക്കള്‍ക്ക് ഈ ഫോണ്‍ 25,399 രൂപയ്ക്കു വാങ്ങാം. ആന്‍ഡ്രോയിഡ് ഓറിയോയില്‍ റണ്‍ ചെയ്യുന്ന ഈ ഫോണിന് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസറും ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പുമാണ്.

Realme 1

എക്‌സ്‌ച്ചേഞ്ച് ഓഫര്‍ 7600 രൂപ

ഓപ്പോയുടെ സബ്-ബ്രാന്‍ഡായ റിയല്‍മീ ഈ അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ആമസോണ്‍ ഫ്രീഡം സെയിലില്‍ 7600 രൂപയാണ് ഈ ഫോണിന്റെ എക്‌സ്‌ച്ചേഞ്ച് ഓഫര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എക്‌സ്‌ച്ചേഞ്ച് ഓഫറിനോടൊപ്പം റിലയന്‍സ് ജിയോയില്‍ നിന്നും സൗജന്യമായി സുരക്ഷാ കേസും നിങ്ങള്‍ക്കു ലഭിക്കും. മീഡിയാടെക് ഹീലിയോ P60 പ്രോസസര്‍, 3410എംഎഎച്ച് ബാറ്ററി എന്നിവ ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

 

Moto G6

എക്‌സ്‌ച്ചേഞ്ച് ഓഫര്‍ 9600 രൂപ

മോട്ടോ ജി6 ഫോണിന് 9600 രൂപയുടെ ഡിസ്‌ക്കൗണ്ട് കഴിഞ്ഞതിനു ശേഷം 15,600 രൂപയ്ക്കു നിങ്ങള്‍ക്കു നേടാം. 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയിലെ ഈ ഫോണ്‍ റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് ഓറിയോ 8.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. 4ജിബി റാം, 64ജിബി ഇന്റേര്‍ണര്‍ണല്‍ സ്‌റ്റോറേജ് എന്നിവ ഈ ഫോണിന്റെ പ്രധാന സവിശേഷതകളും.

Samsung Galaxy Note 8

15,600 രൂപ എക്‌സച്ചേഞ്ച് ഓഫര്‍

സാംസങ്ങിന്റെ ഫ്‌ളാഗ്ഷിപ്പ് ഫാബ്ലറ്റായ ഗ്യാലക്‌സി നോട്ട് 8 ആമസോണില്‍ 15,600 രൂപയാണ് ഡിസ്‌ക്കൗണ്ട് ലഭിക്കുന്നത്. അതിനു ശേഷം 40,300 രൂപയ്ക്ക് ഇ ഫോണ്‍ നിങ്ങള്‍ക്കു സ്വന്തമാക്കാം. ഇതിലുപരി HDFC ക്രഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 4,000 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു.

Moto E5 Plus

9600 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

മോട്ടോറോളയുടെ മറ്റൊരു ബജറ്റ് സ്മാര്‍ട്ട്‌ഫോണാണ് മോട്ടോ E5 പ്ലസ്. 9600 രൂപയാണ് ഈ ഫോണിന് എക്‌സ്‌ച്ചേഞ്ച് ഓഫര്‍ നല്‍കിയിരിക്കുന്നത്. എക്‌സ്‌ച്ചേഞ്ച് ഓഫര്‍ കഴിഞ്ഞ് 2,300 രൂപയ്ക്ക് ഈ ഫോണ്‍ നിങ്ങള്‍ക്കു നേടാം. ഇതു കൂടാതെ ഉപയോക്താക്കള്‍ക്ക് സൗജന്യമായി പ്രൊട്ടക്ടീവ് കേസും, 1.2TB ഡേറ്റ ജിയോയില്‍ നിന്നും ലഭിക്കുന്നു. 5000എംഎഎച്ച് ബാറ്ററി ഉള്‍പ്പെടുത്തിയ ഈ ഫോണ്‍ റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് 8.0 ഓറിയോയിലാണ്.

Vivo Nex

19,675 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

ലോകത്തിലെ ആദ്യത്തെ പോപ്-അപ്പ് ക്യാമറ ഫോണാണ് വിവോ നെക്‌സ്. 19,675 രൂപയാണ് ഈ ഫോണിന് എക്‌സ്‌ച്ചേഞ്ച് ഓഫര്‍ നല്‍കിയിരിക്കുന്നത്. അങ്ങനെ 44,990 രൂപയുടെ ഈ ഫോണ്‍ നിങ്ങള്‍ക്ക് 25,315 രൂപയ്ക്കു ലഭ്യമാകും.

ഈ സ്വതന്ത്ര്യദിനത്തിൽ 100 കോടിയുടെ ക്യാഷ്ബാക്ക് ഓഫറുകളുമായി Paytm!

 

Best Mobiles in India

English Summary

Amazon Freedom sale: Get exchange discount up to Rs 20,000 on smartphones