ഫ്ലിപ്കാർട്ടിന് പണികൊടുത്ത് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഓഫറുകൾ ഗംഭീരം!


ഈയടുത്ത കാലത്താണ് ഫ്ലിപ്കാർട്ട് തങ്ങളുടെ 'ബിഗ് ബില്യൺ ഡെയ്‌സ്' ഉടൻ വരുന്ന കാര്യം പ്രഖ്യാപിച്ചത്. ഫ്ലിപ്കാർട്ടിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കുറവുകളും ഓഫറുകളും ആയിട്ടാണ് ഈ ഓഫർ എത്തുക എന്നത് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പ്പോഴിതാ രാജ്യത്തെ ഫ്ലിപ്കാർട്ടിന്റെ ഏറ്റവും വലിയ എതിരാളിയായ ആമസോണും ഓഫർ സെയിലുമായി എത്തുകയാണ്.

'ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ'

'ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ' എന്ന തങ്ങളുടെ ഏറ്റവും മികച്ച ഓഫറുകൾ നൽകുന്ന ദിവസങ്ങളുമായാണ് ആമസോൺ ഫ്ലിപ്കാർട്ടിന് വെല്ലുവിളിയുമായി എത്തുന്നത്. ഒക്ടോബർ 10 മുതൽ 15 വരെ ആറു ദിവസങ്ങളിൽ ആണ് ഈ ഓഫറുകൾ ആമസോണിൽ ലഭ്യമാകുക. ഈ ദിവസങ്ങൾക്കായി പലതരത്തിലുള്ള ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

നിരവധി ഓഫറുകൾ

വ്യത്യസ്ത വിഭാഗങ്ങളിലായി പല തരത്തിലുള്ള ഓഫറുകൾ ഈ ആറ് ദിവസം ഉപഭോക്താക്കൾക്ക് ലഭ്യമാകുമെങ്കിലും ഏറ്റവുമധികം കിഴിവുകൾ ലഭിക്കുക ഇലക്ട്രോണിക്ക് ഉപകാരണങ്ങൾക്ക് തന്നെയായിരിക്കും. പ്രത്യേകിച്ചും സ്മാർട്ഫോണുകൾക്ക്. അതുകൂടാതെ സാധനങ്ങൾ വാങ്ങുമ്പോൾ ഉള്ള പേയ്മെന്റ് രീതിയിലും ഏറെ മാറ്റങ്ങൾ ഇത്തവണ കാണാം. പ്രത്യേകിച്ചും ഇഎംഐ ആയി വാങ്ങുമ്പോൾ.

ആമസോൺ ഇഎംഐ സൗകര്യം

ഉപഭോക്താക്കൾക്ക് പെട്ടെന്ന് തന്നെ ക്രെഡിറ്റ് സൗകര്യങ്ങൾ ലഭ്യമാക്കുന്ന ഒന്നാണ് ആമസോൺ പേ EMI. ഇതിലൂടെ ക്രെഡിറ്റ് കാർഡ് ആവശ്യമില്ലാതെ ഡെബിറ്റ് കാർഡ് വഴി തന്നെ മാസതവണകളായി പണം അടച്ച് സാധനങ്ങൾ സ്വന്തമാക്കാം. ഫ്ലിപ്കാർട്ട് EMI ഓപ്ഷനുകളോട് സാമ്യമുണ്ടെങ്കിലും ചില കാര്യങ്ങളിൽ ആമസോൺ പേ EMI വ്യത്യസ്തത പുലർത്തുന്നുണ്ട്. മറ്റേത് സൗകര്യങ്ങളെയും പോലെത്തന്നെ ഇവിടെയും നിങ്ങൾ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഒരു അക്കൗണ്ട് നിങ്ങൾക്ക് ഉണ്ടെങ്കിൽ അതിൽ വേണ്ട ബാക്കി വിവരങ്ങൾ നൽകി നിങ്ങളുടെ EMI ലഭ്യത പരിശോധിക്കാം.

മറ്റു പ്രധാന ഓഫറുകൾ

കിൻഡിലെ, ആമസോൺ എക്കോ, ആമസോൺ ഫയർ ടിവി സ്റ്റിക്ക് തുടങ്ങിയ ആമസോൺ ഉൽപ്പന്നങ്ങൾ ഈ സമയത്ത് വാങ്ങുന്നവർക്ക് 3500 രൂപ വരെ കിഴിവ് ലഭിക്കും. സാംസങ്, എൽജി, സോണി, പാനാസോണിക് തുടങ്ങിയ പ്രമുഖ കമ്പനികളുടെയെല്ലാം ടെലിവിഷനുകൾക്കും മറ്റു ഗൃഹോപകരണങ്ങൾക്കും ഈ സമയത്ത് കിഴിവ് ലഭ്യമാകും. ഒപ്പം 22,000 രൂപയോളം വരെ എക്സ്ചേഞ്ച് ഓഫറും 415 രൂപ മുതൽ തുടങ്ങുന്ന EMI ഓപ്ഷനുകളും ലഭ്യമാകും.

ഹോണർ 9N: മികച്ച സെൽഫി അനുഭവം നൽകാൻ ഇന്നുള്ളതിൽ ഏറ്റവും വിലകുറഞ്ഞ ഫോൺ!

Most Read Articles
Best Mobiles in India
Read More About: amazon news offers technology

Have a great day!
Read more...

English Summary

Amazon Great Indian Festival Sale Announced: Date and Top Offers