ഉത്പന്നങ്ങളുടെ ഓഫര്‍ പെരുമഴയുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ വീണ്ടും..!


ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്ക് ഓഫര്‍ പെരുമഴയുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ വീണ്ടും ആരംഭിക്കുന്നു. വിവിധ ഉത്പന്നങ്ങള്‍ക്ക് വ്യത്യസ്ഥ തരത്തിലെ ഡിസ്‌ക്കൗണ്ടുകളാണ് വാഗ്ദാനം ചെയ്യുന്നത്.

റിപബ്ലിക്ക് ദിനത്തിന് തൊട്ടു മുമ്പായി എത്തുന്ന ഈ ഓഫര്‍ ജനുവരി 20 മുതല്‍ 23 വരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 170 മില്ല്യന്‍ ഉത്പന്നങ്ങളാണ് പ്രത്യേക വിലക്കിഴിവില്‍ എത്തുന്നത്.

പ്രൈം ഉപയോക്താക്കള്‍ക്ക് ഓഫറുകള്‍ നേരത്തെ തന്നെ ലഭിക്കും. അതായത് ജനുവരി 20 തുടങ്ങുന്ന ഈ സെയില്‍ പ്രൈം അംഗങ്ങള്‍ക്ക് 19-ാം തീയതി ഉച്ചയ്ക്ക് 12 മണി മുതല്‍ ലഭ്യമായിതുടങ്ങും. കൂടാതെ ഡലിവറി ചാര്‍ജ്ജ് നല്‍കേണ്ട ആവശ്യവുമില്ല. ഇവര്‍ക്ക് ആമസോണ്‍ പ്രൈം വീഡിയോയും ലഭിക്കും.

ആപ്പിള്‍, വണ്‍പ്ലസ്, ഷവോമി, ഹോണര്‍, റിയല്‍മീ, സാംസങ്ങ്, 10.or, പ്യൂമ, റെഡ് ടേപ്പ്, ബാറ്റ, മതര്‍കെയര്‍, വീറോ മോഡാ, ഫാസ്ട്രാക്ക്, ജോയ്ആലൂക്കാസ്, ടൈമെക്‌സ്, ആരോ, എല്‍ജി, വോള്‍ട്ടാസ്, ബിപിഎല്‍, ഉഷ, ബോംബേ, ഫിലിപ്‌സ് തുടങ്ങിവയ്ക്ക് പ്രത്യേക വിലക്കിഴിവാണ് ഒരുക്കിയിരിക്കുന്നത്.

ആമസോണ്‍ തങ്ങളുടെ സ്വന്തം ബ്രാന്‍ഡുകള്‍ക്കും ഓഫറുകള്‍ നല്‍കുന്നുണ്ട്. അതായത് ആമസോണ്‍ബേസിക്‌സ്, സോളിമോ, സിംബല്‍, വേഡക, പ്രിസ്റ്റോ തുടങ്ങിയ ഉത്പന്നങ്ങളില്‍ മറ്റുളളവയില്‍ നിന്നും കൂടുതല്‍ ഡിസ്‌ക്കൗണ്ട് ലഭിക്കും. ആമസോണ്‍ എക്കോ, ഫയര്‍ ടിവി സ്റ്റിക്, കിണ്ടില്‍ ഇറീഡേയ്ഡ് എന്നീ ഉപകരണങ്ങള്‍ക്ക് 3000 രൂപ വരെ ഡിസ്‌ക്കൗണ്ട് ലഭിക്കും.

ലാപ്‌ടോപ്പുകള്‍ക്ക് 30,000 രൂപ വരെ ഡിസ്‌ക്കൗണ്ട് ലഭ്യമാണെന്ന് ആമസോണ്‍ ലിസ്റ്റിംഗില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതു പോലെ റഫ്രജറേറ്ററുകള്‍ക്ക് 35,000 രൂപയും ചില ടിവി മോഡലുകള്‍ക്ക് 40,000 രൂപയും ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു. എസികള്‍ക്ക് ആമസോണ്‍ 25,000 രൂപ വരെ ഡിസ്‌ക്കൗണ്ട് നല്‍കുന്നു.

എച്ച്ഡിഎഫ്‌സി ക്രഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകള്‍ക്ക് 10 ശതമാനം വരെ ആമസോണ്‍ തത്ക്ഷണ ഡിസ്‌ക്കൗണ്ട് നല്‍കുന്നുണ്ട്. ഇഎംഐക്ക് ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡിന് നോ കോസ്റ്റ് ഇഎംഐയാണ് ആമസോണ്‍ ഓഫര്‍ ചെയ്തിരിക്കുന്നത്. ബജാജ് ഫിന്‍സെര്‍വ് കാര്‍ഡ് ഉടമകള്‍ക്ക് പ്രത്യേക എക്‌സ്‌ച്ചേഞ്ച് ഓഫറുകളും ആമസോണ്‍ ഒരുക്കിയിട്ടുണ്ട്. ആദ്യമായി ഷോപ്പ് ചെയ്യുന്നവര്‍ക്ക് സൗജന്യ ഡെലിവറി ആയിരിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്‌തു

Most Read Articles
Best Mobiles in India
Read More About: amzon news technology

Have a great day!
Read more...

English Summary

Amazon Great Indian Sale From January 20th