ആമസോണിന്റെ 2 എംബി മാത്രമുള്ള ആന്‍ഡ്രോയിഡ് വെബ് ബ്രൗസര്‍ ആപ്പ്


ലോകം മുഴുവന്‍ ഇപ്പോള്‍ ഡിജിറ്റലിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതില്‍ ഒരു പടി മുന്നോട്ട് സഞ്ചരിക്കുകയാണ് ആമസോണ്‍. ഇന്ത്യന്‍ വിപണിയെ ലക്ഷ്യമിട്ട് ആമസോണിന്റെ ആന്‍ഡ്രോയിഡ് വെബ് ബ്രൗസര്‍ ആപ്പ് ആണ് പുറത്തിറക്കിയിരിക്കുന്നത്.

Advertisement

'ഇന്റര്‍നെറ്റ്' എന്നാണ് ഈ വെബ് ബ്രൗസറിന്റെ പേര്. വേഗതയേറിയതും സ്വകാര്യമായതുമായ 'ലൈറ്റ് ഇന്റര്‍നെറ്റ് ബ്രൗസര്‍' എന്ന അതിന്റെ പേരു കൊണ്ടു തന്നെയാണ് ഏറെ ശ്രദ്ധേയമായത്. ആന്‍ഡ്രോയിഡ് 5.0ന് മുകളിലുളള എല്ലാ ഉപകരണങ്ങളിലും ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും.

Advertisement

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും 'ഇന്റര്‍നെറ്റ്' ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ആമസോണിന്റെ ഈ ആപ്പിനെ കുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ടെക്ക് ക്രഞ്ച് ആണ്. 2എംബിയാണ് ഈ ആപ്ലിക്കേഷന്റെ വലുപ്പം. ഈ വലുപ്പക്കുറവു തന്നെയാണ് ഇന്റര്‍നെറ്റ് ആപ്പിന്റെ പ്രധാന സവിശേഷത. നെറ്റ് വേഗത കുറഞ്ഞയിടങ്ങളിലും ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇന്റര്‍നെറ്റ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ബ്രൗസര്‍ ആപ്പുകളില്‍ യുസി വെബ് ബ്രൗസര്‍ ആണ് മുന്നിലുളളത്. രണ്ടാമത്തേത് ഗൂഗിള്‍ ക്രോം ആപ്ലിക്കേഷനാണ്. മൈക്രോസോഫ്റ്റ് ഈയിടെയാണ് എഡ്ജ് എന്ന ആന്‍ഡ്രോയിഡ് ബ്രൗസര്‍ ആപ്പ് അവതരിപ്പിച്ചത്.

ടിവിയുടെ ശബ്ദം മികച്ചതാക്കാം ഈ മാര്‍ഗ്ഗങ്ങളിലൂടെ!

ആമസോണിന്റെ ഈ ആപ്പിനെ കുറിച്ച് അധികമാരും അറിഞ്ഞിട്ടില്ല. ഷവോമി റെഡ്മി നോട്ട് 5, ഓപ്പോ എ 83, ഹോണര്‍ 9 ലൈറ്റ് എന്നിങ്ങനെ തിരഞ്ഞെടുത്ത സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമാണ് ഈ ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുന്നത്. ഇന്ത്യയില്‍ ആമസോണിന്റെ ആദ്യ ലൈറ്റ് ഉത്പന്നമാണ് ഇന്റര്‍നെറ്റ്.

Best Mobiles in India

Advertisement

English Summary

Amazon Launches a 'Lite' Android Web Browser App In India