ആമസോൺ പേ EMI; ഇനി ക്രെഡിറ്റ് കാർഡ് ഇല്ലാതെ തന്നെ ലോണിൽ സാധനങ്ങൾ വാങ്ങാം!


ഫ്ലിപ്കാർട്ട്, ആമസോൺ.. രണ്ടു കമ്പനികളും രാജ്യത്ത് വ്യത്യസ്തങ്ങളായ ഓഫറുകളും സൗകര്യങ്ങളും ഒരുക്കിക്കൊണ്ട് മുന്നേറുന്ന കാഴ്ചയാണ് നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഈ നിരയിൽ ഫ്ലിപ്കാർട്ട് അവതരിപ്പിച്ച മികച്ച ഒരു സൗകര്യമായിരുന്നു ഡെബിറ്റ് കാർഡ് EMI സംവിധാനം. ഇപ്പോഴിതാ ആമസോണും അല്പം പുതുമകളോടെ മാറ്റങ്ങൾ വരുത്തി ഈ സൗകര്യം പരിഷ്‌കരിച്ചു അവതരിപ്പിക്കുകയാണ്.

ഇന്നിവിടെ ആമസോണിന്റെ ഈ പുതിയ സൗകര്യം എന്തൊക്കെയാണ് എങ്ങനെയൊക്കെയാണ് എന്ന് ചുരുക്കി വിവരിക്കുകയാണ്. ഒപ്പം ഈ രണ്ട് കമ്പനികളുടെയും emi ഓപ്ഷനുകൾ തമ്മിൽ താരതമ്യവും ചെയ്യുകയാണ്.

ആമസോൺ പേ EMI

ഉപഭോക്താക്കൾക്ക് പെട്ടെന്ന് തന്നെ ക്രെഡിറ്റ് സൗകര്യങ്ങൾ ലഭ്യമാക്കുന്ന ഒന്നാണ് ആമസോൺ പേ EMI. ഇതിലൂടെ ക്രെഡിറ്റ് കാർഡ് ആവശ്യമില്ലാതെ ഡെബിറ്റ് കാർഡ് വഴി തന്നെ മാസതവണകളായി പണം അടച്ച് സാധനങ്ങൾ സ്വന്തമാക്കാം. ഫ്ലിപ്കാർട്ട് EMI ഓപ്ഷനുകളോട് സാമ്യമുണ്ടെങ്കിലും ചില കാര്യങ്ങളിൽ ആമസോൺ പേ EMI വ്യത്യസ്തത പുലർത്തുന്നുണ്ട്.

എത്രവരെ? കണക്കുകളും കാര്യങ്ങളും

ചുരുങ്ങിയത് 8000 രൂപ മുതൽ കൂടിയത് 60000 രൂപ വരെയാണ് ആമസോൺ പേ EMI വഴി ഉപഭോക്താക്കൾക്ക് ലഭ്യമാകുക. തവണ അടയ്ക്കേണ്ട കാലാവധി മൂന്ന് മാസം മുതൽ 12 മാസം വരെയുമാണ്. ഇതേപോലെ മാസത്തിന്റെ കണക്കിൽ തുല്യമാണെങ്കിലും തുകയുടെ കണക്കിൽ ഫ്ലിപ്കാർട്ട് ആണ് മുമ്പിൽ. ഒരു ലക്ഷം വരെയാണ് ഫ്ലിപ്പ്കാർട്ടിൽ ലിമിറ്റ് വരുന്നത്.

പിന്തുണയ്ക്കുന്ന ബാങ്കുകൾ

എച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കാനറ ബാങ്ക്, സിറ്റി ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ബാങ്കുകളിൽ ആണ് നിലവിൽ സൗകര്യം ലഭ്യമാകുക. എന്നാൽ വൈകാതെ തന്നെ കൂടുതൽ ബാങ്കുകളെ ഇതിലേക്ക് ആമസോണ് ചേർക്കും.

എങ്ങനെ രജിസ്റ്റർ ചെയ്യാം?

മറ്റേത് സൗകര്യങ്ങളെയും പോലെത്തന്നെ ഇവിടെയും നിങ്ങൾ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഒരു അക്കൗണ്ട് നിങ്ങൾക്ക് ഉണ്ടെങ്കിൽ അതിൽ വേണ്ട ബാക്കി വിവരങ്ങൾ നൽകി നിങ്ങളുടെ EMI ലഭ്യത പരിശോധിക്കാം.

ലഭ്യത

ക്യാപിറ്റൽ ഫ്‌ളോട്ട് സ്ഥാപനവുമായി ചേർന്നാണ് ആമസോണിന്റെ ഈ ആമസോൺ പേ EMI സൗകര്യം നടപ്പിലാക്കുന്നത്. അതിനാൽ തന്നെ കമ്പനിയുടെ മാനദണ്ഡങ്ങൾക്ക് കീഴിൽ വരുന്നവർക്ക് മാത്രമായിരിക്കും EMI സൗകര്യം ലഭ്യമാകുക.

സ്മാർട്ഫോണുകൾക്ക് ശേഷം ഞെട്ടിക്കാൻ എത്തുന്നു വൺപ്ലസിന്റെ ടിവി!

Most Read Articles
Best Mobiles in India
Read More About: amazon flipkart online technology

Have a great day!
Read more...

English Summary

Amazon Pay EMI Vs Flipkart Debit Card EMI