ആമസോൺ പേയിലൂടെ ബില്ലുകൾ അടയ്ക്കാൻ ഇനി വോയിസ് കമാൻറുകൾ മതി


ഇന്ത്യയിലെ ആമസോൺ പേ ഉപയോക്താക്കൾക്ക് അവരുടെ യൂട്ടിലിറ്റി, ഇൻറർനെറ്റ്, മൊബൈൽ, സാറ്റലൈറ്റ് കേബിൾ ടിവി ബില്ലുകൾ അടയ്ക്കാൻ ഇനി വോയിസ് കമാൻറുകൾ മതി. ആമസോണിൻറെ വോയിസ് ഇൻററാക്ഷൻ സംവിധാനമായ അലക്സാ ഉപയോഗിച്ച് വോയ്‌സ് കമാൻഡിലൂടെ ബില്ലുകൾ അടയ്ക്കാമെന്ന് ഇ-കൊമേഴ്‌സ് ഭീമന്മാരായ ആമസോൺ വ്യക്തമാക്കി. ഈ സംവിധാനം എല്ലാ മാർക്കറ്റുകളുമായും ആമസോൺ പേയിലുടെ ബന്ധിപ്പിക്കുമെന്ന് കമ്പനി വ്യക്തമക്കി.

Advertisement

ഇന്ത്യയിൽ വാൾമാർട്ടിന്റെ ഫ്ലിപ്കാർട്ടുമായി മത്സരിക്കുന്ന ആമസോൺ എക്കോ ഡോട്ട് സ്മാർട്ട് സ്പീക്കർ, ഫയർ ടിവി സ്റ്റിക്ക് ഡോംഗിൾ, തേർഡ് പാർട്ടി വെണ്ടർമാരിൽ നിന്നുള്ള ഹെഡ്‌ഫോണുകൾ എന്നിവയിലൊക്കെ അലക്സ സപ്പോർട്ട് നൽകുന്നുണ്ട്. ഇത് ഇന്ത്യയിലെ എല്ലാ വിപണികളിലും അലക്സയുടെ പ്രവർത്തനങ്ങൾ എത്തിക്കാൻ സഹായിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

Advertisement

പല വിപണികളിൽ നിന്നും ഉപയോക്താക്കൾക്ക് അലക്സ വോയ്‌സ് കമാൻഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാനുള്ള സംവിധാനം ആമസോൺ ഉറപ്പാക്കിയിട്ടുണ്ട്. വൈദ്യുതി, വെള്ളം, പാചക വാതകം, ബ്രോഡ്‌ബാൻഡ്, സാറ്റലൈറ്റ് ടിവി ബില്ലുകൾ എന്നിവ വോയ്‌സ് കമാൻറിലൂടെ ആമസോൺ പേ ഉപയോഗിച്ച് അടയ്ക്കാൻ ആമസോൺ ഉപയോക്താക്കളെ അനുവദിക്കുന്നത് ഇതാദ്യമായാണ്.

ആമസോൺ പേ പല വിപണികളിലും ലഭ്യമാണ്. എന്നാൽ ഇന്ത്യയിൽ പ്രത്യേകിച്ചും ഈ സേവനം ജനപ്രിയമായിത്തീർന്നിരിക്കുന്നു. രാജ്യത്ത് പ്രചാരത്തിലുള്ള നോട്ടുകൾ 2016 ൽ കേന്ദ്രസർക്കാർ അസാധുവാക്കിയതിനെത്തുടർന്ന് ആ വർഷം അവസാനത്തോടെ ഡിജിറ്റൽ വാലറ്റിലേക്ക് പണം പാർക്ക് ചെയ്യുക എന്ന ആശയത്തിന് രാജ്യത്തുടനീളം പ്രചാരം ലഭിച്ചു.

കൃത്യമായ കണക്കുകൾ വെളിപ്പെടുത്തിയില്ലെങ്കിലും കഴിഞ്ഞ വർഷത്തെ ഇവന്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തവണത്തെ ഫെസ്റ്റിവൽ സെയിലിൽ ആമസോൺ പേയിലൂടെ ഉൽപന്നങ്ങൾ വാങ്ങിയ ആളുകലുടെ എണ്ണം മൂന്ന് മടങ്ങ് കൂടിയിട്ടുണ്ടെന്ന് ആമസോൺ പറഞ്ഞു, അടുത്തിടെ നടന്ന ആറ് ദിവസത്തെ ഫെസ്റ്റിവൽ സെയിൽ സമയത്ത് പണമടയ്ക്കാൻ ആമസോൺ പേ സേവനംനിരവധി ആളുകൾ ഉപയോഗിച്ചു. സെയിലിലുണ്ടായ ഡിജിറ്റൽ ഇടപാടുകളിൽ നാലിലൊന്ന് ആമസോൺ പേ സേവനത്തിലൂടെയാണ് നടന്നത് എന്നും റിപ്പോർട്ടുകളുണ്ട്.

ഇന്ത്യയിൽ ആമസോൺ പേ ഇടപാടുകൾ വർദ്ധിപ്പിക്കുന്നതിനായി കഴിഞ്ഞ വർഷങ്ങളിൽ ആമസോണിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ആമസോൺ പേ ഉപയോഗിക്കുന്നവർക്ക് മികച്ച ഓഫറുകളും ഉയർന്ന ക്യാഷ്ബാക്കും വാഗ്ദാനം ചെയ്തിരുന്നു. തിരഞ്ഞെടുത്ത തേർഡ്പാർട്ടി സേവനങ്ങളിൽ ഭക്ഷണം, ടിക്കറ്റുകൾ, മറ്റ് കാര്യങ്ങൾ എന്നിവയ്‌ക്കായി പണമടയ്ക്കാൻ ആമസോൺ പേ ഉപയോഗിച്ചാൽ ഉപയോക്താക്കൾക്ക് മികച്ച കിഴിവും ലഭിക്കുന്നുണ്ട്.

ഉപയോക്താക്കൾക്ക് അവരുടെ ആമസോൺ പേ വാലറ്റിലുള്ള തുക മനസിലാക്കാൻ "അലക്സാ, വാട്ട് ഈസ് മൈ ബാലൻസ് "എന്ന വോയിസ് കമാൻഡ് ഉപയോഗിച്ചാൽ മതി. ഇത്തരം വോയ്‌സ് കമാൻഡുകൾ വഴി ഉപയോക്താക്കൾക്ക് പേയുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കഴിയുമെന്ന് കമ്പനി പറയുന്നു. ഒരു വോയ്‌സ് കമാൻഡ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ വാലറ്റിലേക്ക് പണം ടോപ്പ് ചെയ്യാനും സാധിക്കും. ഇതിനായി "അലക്സാ, ആഡ് 1000 റൂപ്പീസ് ടു മൈ ആമസോൺ പേ ബാലൻസ്" എന്ന വോയിസ് കമാൻഡ് ഉപയോഗിച്ചാൽ മതി. ഇടപാട് പൂർത്തിയാക്കാൻ ഉപയോക്താക്കളുടെ ഫോണുകളിൽ ഒരു ടെക്സ്റ്റ് ലിങ്ക് അയക്കുകയും ചെയ്യും.

Best Mobiles in India

English Summary

Amazon Pay users in India can now use voice command with Alexa to pay their utility, internet, mobile, and satellite cable TV bills, the e-commerce giant said on Wednesday. This is the first time, the company said, it is pairing these functionalities with Amazon Pay in any market.