അലെക്‌സാ-പവേഡ് സെറ്റ്-ടോപ്പ് ബോക്‌സ്, ടിവി കിറ്റ്‌സ്, സ്മാര്‍ട്ട് വാച്ചുകള്‍ എന്നിവ ഇന്ത്യയില്‍


ആമസോണ്‍ വികസിപ്പിച്ച ഒരു ഇന്റലിജന്റ് പേഴ്‌സണല്‍ അസിസ്റ്റന്റാണ് അലെക്‌സ. ആമസോണ്‍ ഇനി പുതിയ ലക്ഷ്യത്തിലേക്ക്. അതായത് ഇനി കഴിയുന്നത്ര ഉപകരണങ്ങളിലേക്ക് ആമസോണ്‍ അലെക്‌സ സ്മാര്‍ട്ട് കൊണ്ടു വരാന്‍ പോകുകയാണ്. അതായത് സ്മാര്‍ട്ട് ടിവികള്‍, സ്മാര്‍ട്ട് എല്‍ഇഡികള്‍ എന്നിവ.

എന്നാല്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുമ്പോള്‍ സ്മാര്‍ട്ട് ഉപകരണങ്ങള്‍ വികസിപ്പിക്കാനായി ഇന്ത്യന്‍ കമ്പനികളുമായി സഹകരിച്ച് അലെക്‌സാ-പവേഡ് സെറ്റ്-ടോപ്പ്-ബോക്‌സുകളും സ്മാര്‍ട്ട് വച്ചുകളുമൊക്കെയാണ് ലക്ഷ്യമിടുന്നത്.

ഫാക്ടറി ഡെയ്‌ലിയുടെ റിപ്പോര്‍ട്ടു പ്രകാരം അലെക്‌സ ലക്ഷ്യം വയ്ക്കുന്നത് ഇന്ത്യയില്‍ അലെക്‌സ പവേഡ് സ്മാര്‍ട്ട് ഹോം ഉപകരണങ്ങളായ വോയിസ് നിയന്ത്രണ സ്മാര്‍ട്ട് സ്വിച്ചുകള്‍, ടെലിവിഷനുകള്‍, സെറ്റ്-ടോപ് ബോക്‌സുകള്‍, ഓട്ടോ മൊബൈല്‍ ആക്‌സറീസുകള്‍ അതു പോലെ മറ്റു ഉത്പന്നങ്ങളും.

രാജ്യത്ത് വിര്‍ച്ച്വല്‍ അസിസ്റ്റന്റ് നല്‍കുന്ന ഉപകരണങ്ങളുടെ വിപണി വിപുലീകരിക്കാന്‍ നിരവധി ഇന്ത്യന്‍ കമ്പനികളുമായി ആമസോണ്‍ പങ്കാൡയാണ്. അതില്‍ ഒന്നാണ് മൈബോക്‌സ് ടെക്‌നോളജീസ്, സെറ്റ്‌ടോപ് ബോക്‌സുകള്‍ നിര്‍മ്മിക്കുന്ന ഒരു കമ്പനിയാണ് ഇത്. ആമസോണ്‍ വോയിസ് സര്‍വ്വീസ് (Amazon Voice Service, AVS) ഉപയോഗിച്ച് മൈബോക്‌സ് അലെക്‌സ ശേഷി സെറ്റ്-ടോപ്പ് ബോക്‌സുകളിലേക്ക് പ്രാപ്തമാക്കുന്നു. എല്ലാ സബ്‌സ്‌ക്രൈപര്‍മാരിലേക്കും എത്തുന്നതിനു മുന്‍പു തന്നെ അലെക്‌സ സര്‍വ്വീസ് സെറ്റ്-ടോപ് ബോക്‌സുകളിലേക്ക് പരീക്ഷണം നടത്തും. ഇതേ സേവനത്തിനായ ആമസോണ്‍ അലെക്‌സ മറ്റു സെറ്റ്-ടോപ് ബോക്‌സ് നിര്‍മ്മാതാക്കളുമായി സംസാരിച്ചിട്ടുണ്ട്.

കേബിള്‍ ഓപ്പറേറ്റര്‍മാരെ നോക്കാതെ തന്നെ മൈബോക്‌സ് സെറ്റ്-ടോപ്പ് ബോക്‌സ് അലെക്‌സ അനുഭവം ടിവികളിലേക്കു നല്‍കും. ഇതു കൂടാതെ 999 രൂപ വില വരുന്ന അമസോണ്‍ കിറ്റും ഉണ്ട്. ആമസോണ്‍ കിറ്റ് ഒരു വൈഫൈ അധിഷ്ഠിത ഡൂങ്കിളാണ്. ഇതിനോടൊപ്പം അലെക്‌സ വോയിസ് ടിവികളിലേക്ക് കൊണ്ടു വരാനായി വോയിസ് അധിഷ്ഠിത റിമോട്ട് കണ്ട്രോളും ഉണ്ട്. ഈ എക്കോ ഡിവൈസ് നിങ്ങളുടെ സെറ്റ്-ടോപ്പ് ബോക്‌സുമായി ചേര്‍ന്ന് എല്ലാം ചെയ്യും.

ഇതില്‍ വീഡിയോ കാര്‍ഡ് എന്ന പരിഗണനയും ഉണ്ട്. വില്‍പന ആരംഭിക്കുന്നതിനു മുന്‍പ് മറ്റു പല സവിശേഷതകളും കൂട്ടിച്ചേര്‍ക്കുമെന്ന് മൈബോക്‌സ് എംഡി, അമിത് ഖര്‍ബാന്‍ഡ പറഞ്ഞു.

എട്ടാം വയസ്സിൽ ടെക്ക് കമ്പനിയുടെ സിഇഒ, സൈബർ ഹാക്കർ..; ഇത് ഇന്ത്യയുടെ 'അത്ഭുതബാലൻ'

Most Read Articles
Best Mobiles in India
Read More About: amazon news gadgets

Have a great day!
Read more...

English Summary

Amazon Plans to Launch Alexa-Powered Set-Top Box, TV Kits, Smart Switches in India